Chapter Title : ദേവസുന്ദരി 14 [HERCULES]
ഇടയ്ക്കിടെ അഭിരാമിയുടെ ചിന്ത മനസിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു.
"" രഘു ഭയ്യാ…! കുറച്ച് നേരത്തേക്ക് എന്നെ ഡിസ്റ്റർബ് ചെയ്യല്ലേട്ടോ…! ""
ഒരുകെട്ട് ഫയലുമായി എന്റെ കാബിനിലേക്ക് കയറിവന്ന രഘു ഭായിയോട് ഞാൻ പറഞ്ഞു.
"" എന്ത് പറ്റി സാർ..! ""
"" ഒന്നുമില്ല. എന്തോ ഒരു അസ്വസ്ഥത. കുറച്ച് നേരമൊന്ന് റെസ്റ് എടുക്കണമായിരുന്നു. ""
"" ശരി സർ.. ""
അയാൾ അത് സമ്മതിച്ച് കാബിന്റെ ഡോർ അടച്ചതിന് ശേഷം പുറത്തേക്ക് പോയി.
അന്ന് ഓഫീസിലെല്ലാർക്കും നല്ല കോളായിരുന്നു. അഭിരാമിയുടെ വായിലിരിക്കുന്നത് എല്ലാരും നല്ല വെടിപ്പായിട്ട് കേട്ടു.
ഞാൻ ആകെ മടുത്തു. കാരണം എന്തെന്നുപോലുമറിയാതെയുള്ള അവളുടെ ഈ പെരുമാറ്റം എന്നെ ആസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.
**************
ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിൽനിന്ന് ഒരല്പം മാറിയുള്ള പതിനഞ്ച് നിലക്കെട്ടിടം.
ഒരു റോൾസ് റോയ്സ് ഫാന്റം ആ ഹോട്ടൽ കെട്ടിടത്തിന്റെ ലോഞ്ചിനുമുന്നിലേക്ക് ഒഴുകിവന്ന് നിശ്ചലമായി.
ഡോറിന് മുന്നിൽ നിന്ന സെക്യൂരിറ്റി പെട്ടന്ന് തന്നെ അവിടേക്ക് വന്ന് കാറിന്റെ ഡോർ തുറന്നുകൊടുത്ത് അകത്ത് ഇരിക്കുന്നയാളെ അഭിവാദ്യം ചെയ്തു.
കാറിൽ നിന്നും കോട്ടും സ്യൂട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അയാൾ ഫോണിൽ ആരെയോ കണ്ണക്ട് ചെയ്യാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എന്നാൽ കാൾ കണക്ട് ആയില്ല.
അതിന്റെ നീരസം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.
ലോഞ്ചിലേക്ക് കയറിയതും അവിടുത്തെ ജീവനക്കാരൊക്കെ ബഹുമാനത്തോടെ അയാളെ വണങ്ങി. അയാൾ അതിനൊന്നും വിലകൊടുക്കാതെ ലിഫ്റ്റിനു നേരെ നടന്നു.
15ആം നിലയിലേക്കുള്ള ബട്ടൺ ഞെക്കി അയാൾ കാത്ത് നിന്നു.
തന്റെ സ്യൂട്ട് റൂമിലേക്ക് കയറി അയാൾ സോഫയിലേക്കിരുന്നു. ശേഷം ഫോൺ എടുത്ത് ആരെയോ ഡയൽ ചെയ്തു.
"സർ…!"
💬 Comments
View all comments