Chapter Title : ദേവസുന്ദരി 14 [HERCULES]
പോയേച്ചാ പോരാ…! മര്യാദക്ക് രാവിലെയോ വൈകീട്ടോ ജോഗിങ്ങിനു പൊക്കോണം..! ""
കിടന്നുത്തരവിടാനിവളാര് ജില്ലാ കലക്ടറാ…! മുഖത്ത് പുച്ഛഭാവം വന്നെങ്കിലും വായിലുള്ളത് പുറത്തോട്ട് തള്ളീല. കാരണമുണ്ട്. ടീ പോയയിൽ ഇരിക്കണ ഫ്‌ളവർ വേസ് തന്നെ കാരണം.
ഇനി ഞാമ്പറഞ്ഞിട്ട് അതിഷ്ടായില്ലേൽ ഇവളതെടുത്ത് എറിഞ്ഞ് എന്റെ തലപൊട്ടി… അവസാനം സ്റ്റിച്ച് അവള് തന്നെ ഇടേണ്ടിവരും. എന്തിനാ വെറുതേ പാവത്തെ മെനക്കെടുത്തണേ…!
എന്റെ മുഖഭാവം കണ്ട് കാര്യം മനസിലായിട്ടൊയെന്തോ അഭിരാമിയെന്നെ നോക്കിയൊന്ന് ചിരിച്ചു.
"" എങ്കി രാവിലെ പോവാം…! ഞാനും കുറച്ചൂസായിട്ട് പോവണമെന്ന് ഓർത്ത് ഇരിക്കുവായിരുന്നു. ""
അഭിരാമി അവളുടെ തീരുമാനം പറഞ്ഞു.
രാവിലെയാ മഞ്ഞത്ത് എണീറ്റ് ഓടാൻ പോണ കാര്യമോർത്തപ്പോൾ തന്നെ പല്ല് കൂട്ടിയിടിച്ചു…! അപ്പൊ പിന്നാ തണുപ്പത്തിറങ്ങി നടക്കണ കാര്യം പ്രത്യേകം പറയണ്ടല്ലോ…!
പക്ഷേ ഒന്നും പറയാൻ പറ്റില്ല. രണ്ടിന്റേം സ്വഭാവം വെറും കച്ചറയാണ്. അതെപ്പോഴാ പുറത്ത് വരണേയെന്ന് അതുങ്ങൾക്ക് പോലും വല്യ നിശ്ചയങ്കാണൂല..!
അങ്ങനെ ആ കാര്യത്തിൽ ഏകകണ്ഠമായി തീരുമാനമായ സ്ഥിതിക്ക് അന്നത്തെ ചർച്ചയവസാനിപ്പിച്ച് ഞാനും അഭിരാമിയും ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വന്നു.
"" ഡാ…! J&D ടെ സ്റ്റാറ്റസ് എന്താ…! നാളെക്കൊണ്ട് സബ്‌മിറ്റ് ചെയ്യാനൊക്കുവോ..?! ""
ഫ്ലാറ്റിലേക്ക് കയറി ഡോറും ലോക്ക് ചെയ്തിട്ടവള് ചോദിച്ചു.
"" എന്റെ പൊന്നഭിരാമി… വീട്ടിലേലും ഇത്തിരി മനഃസമാധാനം താ…! ""
ഞാനവൾക്ക് നേരെ കൈ കൂപ്പി.
""ഓക്കേ ഓക്കേ…! നടക്ക്…""
എന്റെ കാട്ടിക്കൂട്ടലുകണ്ട് ചുണ്ടിൽ വിടർന്നയൊരു പുഞ്ചിരിയോടെ അവളെന്നെ ഉന്തിത്തള്ളി റൂമിൽ കയറ്റി.
"" ഗുഡ് നൈറ്റ്…! ""
എന്നെ വിഷ് ചെയ്ത് അവൾ അവളുടെ റൂമിലേക്ക് ചെന്നു.
ഞാനും ഒരു
💬 Comments
View all comments