0%

Chapter Title : ദേവസുന്ദരി 14 [HERCULES]

Author : Kambikathakal Read All Parts 398

ചിരിയോടെ അവളെ വിഷ് ചെയ്ത ശേഷം ഉറങ്ങാൻ കിടന്നു.

****************

"" രാഹുലേ……!! ഡാ എണീക്ക്….! ജോഗിങ്ങിന് പോണ്ടേ...ഇതെന്തുറക്കാ…!""

തലവഴി മൂടിയിരുന്ന പുതപ്പും വലിച്ചെടുത്ത് അഭിരാമിയെന്നെ പിടിച്ച് കുലുക്കി ഉണർത്താൻ ശ്രമിച്ചു.

ഞാൻ പയ്യെ കണ്ണ് തുറന്നു. പുറത്തിപ്പഴും ഇരുട്ട് തന്നെയാണ്. സമയം നാലേമുക്കാലെന്തോ ആയെ ഉള്ളു.

"" എടിയൊരഞ്ചുമിനുട്ടൂടെ…! ""

ഉറക്കച്ചടവിൽ അഭിരാമിയോട് പറഞ്ഞിട്ട് ഞാൻ വീണ്ടും പുതപ്പ് വലിച്ചു.

"" അയ്യടാ…! വേഗം വന്നേ… മതി ഉറങ്ങീത്.""

അവള് ശാട്യം പിടിച്ചു.

"" ഉഫ്…! ഈ തടകേനെക്കൊണ്ട്….!!""

ഉറക്കം കളഞ്ഞ ദേഷ്യത്തിൽ ഞാനവളെ ഒന്ന് കലിപ്പിച്ച് നോക്കി.

"" പോടാ തെണ്ടീ….! ദേ വീണ്ടും കിടക്കാനാണ് പ്ലാനെങ്കി തലേക്കൂടെ ഞാൻ വെള്ളങ്കോരിയൊഴിക്കും…! കേട്ടാ…! ""

അതുമ്പറഞ്ഞ് അവൾ പുറത്തോട്ട് പോയി.

വീണ്ടും ഉറങ്ങാമെന്ന പ്ലാനിൽ ആയിരുന്ന ഞാനതോടെ ആ ചിന്തയങ്ങ് കുഴിച്ചുമൂടി. ചെയ്യൂന്ന് പറഞ്ഞാലവള് ചെയ്യും. ഒറ്റബുദ്ധിയാണെന്ന് ഞാമ്മുന്നേ പറഞ്ഞല്ലോ…!

പിന്നേ കിടന്നുരുളാണ്ട് ഞാനൊന്ന് ഫ്രഷ് ആയി ഒരു ഷോർട്സും ടീഷർട്ടും എടുത്തിട്ട് ഹാളിലേക്ക് ചെന്നു.

താടക അവിടെ ഇരുന്ന് അവളുടെ ഷൂസ് ഇടുകയായിരുന്നു. അവളെക്കണ്ട് ഒരു നിമിഷം ഞാൻ ഒന്ന് മിഴിച്ചുനിന്നുപോയി.

ഒരു അയഞ്ഞ ടീഷർട്ടും സ്‌കിൻഫിറ്റ് ടൈപ്പ് യോഗ പാന്റ്സും ആയിരുന്നു അവൾടെ വേഷം. മുടി പോണിടെയ്ൽ രീതിയിൽ കെട്ടിവച്ചിട്ടുമുണ്ട്. അവളെ ഇങ്ങനെയൊരു വേഷത്തിൽ മുന്നേ കണ്ടിട്ടില്ലാത്തോണ്ട് ഞാനവളേം മിഴിച്ചുനോക്കിയവിടെ നിന്നു.

ഓഫീസിൽ ഒക്കെ ചുരിദാറിലും ഫ്ലാറ്റിലാണെൽ പാവാടയും ടീഷർട്ടും ഒക്കെയാണ് അവളുടെ വേഷം. ഒരുവട്ടം മാത്രം സാരിയിലും അവളെ കണ്ടിട്ടുണ്ട്.

എന്റെ മിഴിച്ചുനോട്ടം കണ്ട് അവളെന്നെനോക്കിയൊന്ന് പുരികമിളക്കി. അപ്പോഴാണ് ഞാൻ

💬 Comments

View all comments