Chapter Title : ദേവസുന്ദരി 14 [HERCULES]
വീണ്ടും സ്വബോധത്തിലേക്ക് വരുന്നത്.
അവൾ കണ്ടതില്ഒരല്പം ജാള്യത തോന്നിയെങ്കിലും അത് വലിയ കാര്യമാക്കാതെ ഞാൻ എന്റെ ഷൂസ് എടുത്തിട്ട് റെഡി ആയി.
ജഗ്ഗിൽ നിന്ന് ഒരല്പം വെള്ളം എടുത്ത് കുടിച്ച് ഞാൻ പുറത്തേക്കിറങ്ങി. എനിക്ക് പിന്നാലെ അവളും.
ജിൻസിയും അമ്മുവും ഉറക്കം തന്നെയാവണം. അവരെണീക്കുന്ന സമയം ആവണെയുള്ളു. അതോർത്തപ്പോ ജിൻസിയെ മനസുകൊണ്ട് ഞാൻ അറിഞ്ഞു പ്രാകി.
ആ തെണ്ടി കാരണമാണല്ലോ ഈ കാട്ടിക്കൂട്ടൽ.
പുറത്തോട്ടിറങ്ങിയതേ പല്ല് കൂട്ടിയിടിച്ചു…! അതോടെ ഓടാൻ പോവാനുള്ള മൂടോക്കെപ്പോയി പുതച്ചുമൂടി കിടക്കാനുള്ള ഒരു മൂഡിലേക്ക് ഞാനെത്തി.
തിരിച്ച് റൂമിലേക്ക് പോവാനായി തിരിഞ്ഞതും പിന്നിൽ കയ്യും കെട്ടി എന്നേം തുറിച്ച് നോക്കി നിൽക്കുന്ന താടക.
പ്ലാൻ അമ്പേ പരാജയപ്പെട്ട സ്ഥിതിക്ക് അവൾക്കൊരു ഇളിഞ്ഞ ചിരിയും സമ്മാനിച്ച് പതിയെ ഓടിതുടങ്ങി.പിന്നാലെ അഭിരാമിയും. ശരീരമൊന്ന് ചൂടായതും തണുപ്പ് കാര്യമായി ബാധിക്കാതെയായി.
ഇരുട്ട് ഇപ്പഴും വിട്ട് മാറിയിട്ടില്ല. തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചം അവിടെയൊക്കെ പരന്ന് കിടപ്പുണ്ട്. ടൌൺ ക്ലീൻ ചെയ്യാൻ ഇറങ്ങിയവർ അവിടവിടെ അടിച്ചുവാരുന്നൊക്കെ ഉണ്ടായിരുന്നു. ഓടുമ്പോൾ ഇളകിയാടുന്ന അഭിരാമിയുടെ പോണിടെയ്ൽ കെട്ടിയ നീണ്ട് അറ്റംചുരുണ്ട മുടിക്കെട്ടിനേയും ശ്രെദ്ധിച്ച് ഞാൻ ഫുട്പാത്തിലൂടെ നീങ്ങി.
"" ഡാ..! എന്തുവാ നോക്കണേ…! ""
"" ങേ..! ഹാ അത് തന്റെ മുടിയിളകണത് കാണാന്നല്ല രസൂണ്ട്…! ""
ആസ്ഥാനത് തടകേടെ ചോദ്യം കേട്ടൊന്ന് ഞെട്ടിയപ്പോൾ ഓർക്കാപ്പുറത്ത് ഞാനവളോട് പറഞ്ഞു.
"" എന്താന്ന്…! ""
അപ്പോഴാണ് എന്താണ് ഞാൻ പറഞ്ഞതെന്ന് ഓർക്കുന്നത്.
'അയ്യേ അവളെന്ത് കരുതിക്കാണും. '
എന്നാലതിന് മറുപടി പറയാതെ ഞാനൊന്ന് ഇളിച്ചുകാണിച്ചു.
അത് കണ്ടിട്ടവൾടെ ചുണ്ടിലും നേർത്തൊരു ചിരി വിരിഞ്ഞത് ഞാൻ കണ്ടു.
💬 Comments
View all comments