0%

Chapter Title : ദേവസുന്ദരി 14 [HERCULES]

Author : Kambikathakal Read All Parts 402

""ഡാ..! നീയെന്താ ഇന്നീവേഷത്തിലോട്ട് മാറിയേ..?! ""

അവൾടെ പുതിയ ഡ്രസിങ് ഓർത്ത് ഞാൻ ചോദിച്ചു.

"" ഈ ഡ്രെസ്സിനെന്താ കുഴപ്പം…! ""

അവളോട്ടം നിർത്തി അരക്ക് കയ്യൂന്നി നിന്നുകൊണ്ട് ചോദിച്ചു.

"" അയ്യോ അങ്ങനല്ല…! സാധാരണ ഇങ്ങനല്ലല്ലോ…! അതോണ്ട് ചോദിച്ചതാ… ""

അവൾ എന്റെ ചോദ്യം തെറ്റായി വ്യാഖ്യാനിച്ചോ എന്നൊരു സംശയത്തോടെ ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ നിന്നു.

""ഹ്മ്മ്…! ""

അതിനൊന്ന് കനപ്പിച്ച് മൂളീട്ട് അവൾ പയ്യെ നടന്നു.

"ശ്യേ… വേണ്ടായിരുന്നു..! " ഞാൻ മനസിലോർത്ത് കൊണ്ട് മുന്നോട്ട് നടന്നു.

"" അതീ പാവാടേമിട്ടോണ്ട് ഓടാൻ ബുദ്ധിമുട്ടല്ലേ…! അതോണ്ട് ഇതാവട്ടെ എന്ന്കരുതി. അല്ലേലും ജോഗിങ്ങിന് പോവുമ്പോഴേന്റെ സ്ഥിരം വേഷമിതാണ്. ""

അവൾ ചെറിയൊരു ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി.

ആ സമയം കൊണ്ട് തന്നെ ഞങ്ങൾ അത്യാവശ്യം നന്നായി വിയർത്തിരുന്നു. വിയർപ്പ് തുള്ളികൾ വീണ് അവളുടെ ടീഷർട്ടിന്റെ മുൻഭാഗം കുറച്ച് നനഞ്ഞിട്ടുമുണ്ട്.

ഞങ്ങൾ അവിടെയുള്ള തട്ടുകടയിൽനിന്ന് ഓരോ ചായേം വാങ്ങിക്കൂടിച്ച് ഫ്ലാറ്റിലേക്ക് തിരിച്ച് നടന്നു.

ഫ്ലാറ്റിലെത്തി ഒന്ന് ഫ്രെഷായി ഇറങ്ങിയപ്പോൾ എന്തോ നല്ല ഉണർവ് തോന്നി. എന്തായാലും രാവിലത്തെ ജോഗിംഗ് മനസിന് ഒരു ഫ്രഷ്നെസ് നൽകുന്നുണ്ട്.

കുറച്ച് കഴിഞ്ഞപ്പോൾ ജിൻസിയും അമ്മുവും ഫുഡ്ഡുമായി കേറിവന്നു.

""ജോഗിംങിനൊക്കേ പോയിട്ടേങ്ങനുണ്ടെടെ…! ""

കൊണ്ടുവന്ന ഫുഡ് ടേബിളിൽ നിരത്തുന്നതിനിടെ ജിൻസി ചോദിച്ചു.

"" എന്റെ പൊന്നേച്ചി…! ഒന്ന് മിണ്ടാണ്ടിരിക്ക്… എന്തൊന്നിനാ രാവിലെത്തന്നെ ഏട്ടനെയിട്ട് ചൊറിയണേ..!!""

ജിൻസീടെ ചോദ്യം കേട്ടപ്പൊത്തന്നെ അമ്മു അവളെ എതിർത്തുകൊണ്ട് പറഞ്ഞു. കാര്യം ഓടാൻ പോവാൻ പറഞ്ഞതെനിക്കൊട്ടും പിടിച്ചിട്ടില്ലാന്ന് അമ്മൂന് മനസിലായിരുന്നു.

അത് കേട്ട്

💬 Comments

View all comments