0%

Chapter Title : ദേവസുന്ദരി 14 [HERCULES]

Author : Kambikathakal Read All Parts 403

മുഖം വല്ലാണ്ടിരിക്കുന്നു.കണ്ണ് ചെറുതായി ചുവന്നിട്ടുമുണ്ട്. അവൾ കരയുകയായിരുന്നോ?. അത് മനസിലാവാതിരിക്കാനാണോ മുഖം കഴുകിയിട്ടുള്ളത്.

ആകെയൊരു ശോകഭാവം.

"" എന്താടി മുഖം വല്ലാണ്ടിരിക്കുന്നെ…! വയ്യേ…! ""

അവളുടെ ഭാവം ശ്രദ്ധിച്ച് ജിൻസിയവളോട് തിരക്കി.

"" ഹേയ് ഒന്നുല്ല… ഒരു തലവേദന…! ""

"" എങ്കിപ്പിന്നെ ഇന്ന് ലീവ് എടുത്തോ….! വയ്യാണ്ട് എന്തിനാ ഓഫീസിലോട്ട് വരണേ…!""

അവൾ പറഞ്ഞത് കേട്ട് ഞാൻ ചോദിച്ചു.

"" ഇതത്രക്കൊന്നുല്ല…! മാറിക്കോളും. ""

അവൾ എനിക്ക് മുഖം തരാതെ പറഞ്ഞൊപ്പിച്ചു.

അവൾ തലവേദനയാണെന്ന് പറഞ്ഞത് അത്ര വിശ്വാസമായില്ലേലും പിന്നേ ഒന്നും മിണ്ടാൻ നിൽക്കാതെ ഞങ്ങൾ കഴിച്ചു തുടങ്ങി.

അങ്ങനെ പ്രാതലൊക്കെ പൂർത്തിയാക്കി ഞാനും അഭിരാമിയും ഇറങ്ങി.

അമ്മുവിനെ ജിൻസി ബസ് സ്റ്റാൻഡിൽ വിടും. അമ്മുവിന്റേത് വേറെ റൂട്ട് ആയതിനാൽ ആണ് അത്. അവിടന്നൊരു മുക്കാൽ മണിക്കൂർ യാത്രയുണ്ട് അമ്മുവിന്റെ ജോലിസ്ഥലത്തേക്ക്.

ഓഫീസിലേക്കുള്ള യാത്രയിലും അഭിരാമി ആകെ മൂകയായിരുന്നു. അവൾ കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു.

പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു.

ഗഹനമായ ചിന്തയിലായിരുന്ന അവൾ പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞെട്ടി. ആരാണ് വിളിക്കുന്നത് എന്ന് പോലും ശ്രെദ്ധിക്കാതെ അവൾ ഫോൺ കട്ട്‌ ചെയ്തു.

"" എടൊ…! ന്തേലും പ്രശ്നമുണ്ടോ…? ""

അവളുടെ പെരുമാറ്റം കണ്ട് ഞാൻ ചോദിച്ചു.

"" ഒന്നുല്ല…! ""

ഒറ്റവാക്കിലുള്ള അവളുടെ മറുപടി എന്നെയൊട്ടും തൃപ്തിപ്പെടുത്തിയില്ല.

അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു.

അവളതും കട്ട്‌ ചെയ്തു. പിന്നീട് ഒന്നിന് പുറകെ ഒന്നായി വന്ന നാലോ അഞ്ചോ കാൾ കൂടെ അവൾ കട്ട്‌ ആക്കി.

""

💬 Comments

View all comments