0%

Chapter Title : ദേവസുന്ദരി 15 [HERCULES]

Author : Kambikathakal Read All Parts 293

ദേവസുന്ദരി 15

Devasundari Part 15 | Author : Hercules | Previous Part


എനിക്ക് വേണ്ടത് ഉത്തരങ്ങളാണ്. അത് ഒരുപക്ഷെ അവരിൽനിന്ന് കിട്ടിയേക്കും.!

എന്നാൽ ഉത്തരങ്ങൾ തേടി താൻ പോകുന്നത് അവരൊരുക്കിയ കെണിയിലേക്ക് ആണെന്ന് എനിക്കൊരു ഊഹവുമില്ലായിരുന്നു.

വേട്ടയാടുകയല്ല വേട്ടയാടപ്പെടുകയാണ് എന്ന സത്യം തിരിച്ചറിയാൻ ഞാനൊരല്പം വൈകിപോയിരുന്നു.

***************

ഉത്തരങ്ങൾ തേടി ആ താറിന് പിന്നാലെ ശരവേഗത്തിൽ ഞാനെന്റെ എന്റവർ പായിച്ചു.

"" രാഹുൽ…! ഞാമ്പറയുന്നയൊന്ന് കേൾക്ക്. നമ്മൾക്ക് തിരിച്ച്പോവാ…! പ്ലീസ്.""

താടകയുടെ സ്വരം വീണ്ടും.

എന്നാലൊന്നും എന്റെ മനസിലേക്ക് എത്തിയില്ല. എന്റെ ചിന്ത മുഴുവനും മുന്നിലെ ആ താറിൽ മാത്രമായിരുന്നു.

അതാകട്ടെ കുറേ ഊടുവഴികൾ കയറിയാണ് പായുന്നത്. അവസാനം അതൊരു ഇടുങ്ങിയ രണ്ട് വശത്തും പുല്ല് വളർന്ന ഒരു വഴിയിലേക്ക് കയറി. പിന്നാലെ ഞാനും.

എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവസാനമവൻ കുടുങ്ങിയിരിക്കുന്നു. അതൊരു പഴയ ഫാക്ടറിയിലേക്കുള്ള വഴി ആയിരുന്നു. അതിന്റെ ഗേറ്റ് അടച്ചിരിക്കുകയാണ്. വേറെ വഴിയൊന്നുമില്ലതാനും. പുറകിൽ അവരുടെ വഴി മുടക്കി എന്റെ കാറും.

താറിൽ നിന്നും ഒരുത്തൻ പുറത്തേക്കിറങ്ങി.

അഭിരാമി വീണ്ടുമെന്റെ കയ്യിൽ പിടിമുറുക്കി.

"" പ്ലീസ്…! തിരിച്ച് പോവാടാ…. എനിക്ക് പേടിയാവണു. ""

അവളുടെ കൈ ബലമായി പിടിച്ചുമാറ്റി ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി

അവൻ താറിന്റെ പുറകുവശത്ത് ചാരി നിൽപ്പുറപ്പിച്ചു. അടുത്തേക്ക് നടന്നടുക്കുന്ന എന്നേ ഒന്ന് നോക്കിയ ശേഷം അവൻ കാറിലിരിക്കുന്ന തടകയിലേക്ക് ദൃഷ്ടി മാറ്റി.

"" എന്തിനാ ഞങ്ങളെ ഫോളോ ചെയ്തേ…? ആരാ നിങ്ങള്. ""

ഞാൻ മാന്യമായി അയാളോട് ചോദിച്ചു.

അയാളുടെ മുഖത്തൊരു പുച്ഛച്ചിരി മിന്നിമാഞ്ഞുവോ.

"" ഹേയ് മിസ്റ്റർ…! താങ്കളോടാണ് ചോദിക്കുന്നത്. ""

എന്നാലപ്പോഴും അവനതിന് മറുപടി നൽകിയില്ല. കൈകെട്ടിയുള്ള അവന്റെ നിൽപ്പൂടെ കണ്ടപ്പോൾ എന്റെ ടെമ്പർ തെറ്റിത്തുടങ്ങി.

""നിനക്ക് പറയാമ്പറ്റില്ലയല്ലേ…! ""

എന്നുമ്പറഞ്ഞ് ഒരു ചുവടുവച്ചതും അവൻ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് ശബ്ദമുണ്ടാക്കരുത് എന്ന് കാട്ടി.

""ശ്ശ്ഷ്…."

"" തന്നെയല്ല….! അവളെയാണ് ഞാൻ ഫോളോ ചെയ്തത്…!""

എന്നിൽ നിന്നും നോട്ടം പറിച്ച് കാറിനു നേരെ ചൂണ്ടി അവൻ മുരണ്ടു.

"" എന്തിന്…! ആരുപറഞ്ഞിട്ട്. ""

അവന്റെ ഭാവം കണ്ട് ഒന്ന് ഞെട്ടിയ ഞാൻ ചോദിച്ചു. ""

"" ഹാ…! അങ്ങനെ താൻ ചോദിക്കണേന് ഒക്കെയുത്തരം പറയാനാണോ ഞാനിവിടെ നിക്കുന്നെ…! ""

അവൻ എന്നെയൊന്ന് നോക്കി ചിരിച്ചശേഷം പയ്യേ എന്റെ കാറിനു നേരെ നടക്കാൻ

💬 Comments

View all comments