Chapter Title : ദേവസുന്ദരി 15 [HERCULES]
കൊഞ്ഞനം കുത്തി കാണിച്ചപോലെയാണ് എനിക്ക് തോന്നിയത്.
ഞാൻ അവിടന്ന് പയ്യെ വലിഞ്ഞു.
""എന്താണ് പ്രശ്നം?!.""
എനിക്ക് പിന്നാലെ വന്ന അഭിരാമിയോട് ഞാൻ തിരക്കി.
"" ഇന്ന് മുഴുവൻ അവൾടെ കൂടെ കറങ്ങാന്ന് പറഞ്ഞയാള് ഉച്ചവരെ കിടന്നുറങ്ങിയേന്റെ ദേഷ്യവാ..! അവള് കുറേവട്ടം വന്ന് വിളിച്ചായിരുന്നു.!""
""ഓഹ് ഷിറ്റ്…!""
ഞാൻ ആ കാര്യം മറന്നുപോയിരുന്നു. അവൾടെ അടുത്ത് സെന്റിയടിച്ചിട്ട് കാര്യമില്ല. ഏൽക്കില്ല.!
പ്രലോഭനം..! ലതിലാണ് ഇനിയുള്ള പ്രതീക്ഷ.
"" ഡീ അല്ലീ…! നീ കറങ്ങാനൊക്കെ പോവാന്ന് പറഞ്ഞിട്ട് എന്തേ റെഡിയാവാഞ്ഞേ…! ""
അതിനെന്നെ ഒന്ന് തറപ്പിച്ച് നോക്കീട്ട് അവള് മുഖംതിരിച്ചു.
"" ഓഹ് അത്ര ജാഡ ആണേ വരണ്ട.! അഭിരാമീ...നീ ചെന്ന് റെഡിയാവ്. നമുക്ക്പോയി പാരീസീന്ന് മട്ടൻ ബിരിയാണിയൊക്കെ കഴിച്ചിട്ട് ഒന്ന് കറങ്ങീട്ടൊക്കെ വരാം.! ""
അല്ലിയെ ഒന്ന് മൂപ്പിക്കാനായി അവളേം ഒളിക്കണ്ണിട്ട് നോക്കി ഞാൻ അഭിരാമിയോടായി പറഞ്ഞു.
നിങ്ങടെ പ്രശ്നത്തിൽ എന്നെയെന്തിനു വലിച്ചിടുന്നു എന്നരീതിക്കൊരു നോട്ടം അഭിരാമിയിൽനിന്ന് വന്നു. അവളുടെ മുഖത്തും ഒരു ചിരിയുണ്ട്.!
ബിരിയണീന്ന് കേട്ടാ അല്ലി വീഴും. അല്ലേലും ബിരിയാണി ഇഷ്ടല്ലാത്ത മലബാറുകാരുണ്ടാവോ?. അതും നല്ല തലശ്ശേരി ദം ബിരിയാണി!.
ഓൾഡ് പാരീസ് റെസ്റ്റോറന്റ്ലെ മട്ടൻ ബിരിയാണി അല്ലീടെ ഫേവറേറ്റ് ആണ്.
ബിരിയാണീന്ന് കേട്ടതും അവൾക്കൊരു ചാഞ്ചാട്ടമൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാലും ഞാനവളെ മൂപ്പിക്കാൻ പറയുവാന്ന് അറിയുന്നോണ്ട് അതങ്ങ് സമ്മതിച്ചുതരാൻ അവൾക്ക് കഴിയുന്നുമില്ല. എന്തായാലും കുറച്ച് കഴിഞ്ഞപ്പോ ഒന്നും മിണ്ടാതെ എണീറ്റ് റൂമിലേക്ക് പോയി അവൾ. റെഡി ആവാൻ തന്നേ.!
"നീ വരണില്ലേ.?"
സോഫേൽ ചെന്നിരുന്ന അഭിരാമിയോടായി ഞാൻ തിരക്കി.
" ഹേയ്…! നിങ്ങള് പോയിട്ട് വാ. ഞാൻ വരുന്നില്ല.!""
"" ഹാ..! അതെന്ത് പറ്റി. വാടോ… ഒന്ന് കറങ്ങീട്ടൊക്കെ വരാന്നെ! ""
"" എന്തോ ഒരു മൂഡില്ലടാ. നിങ്ങള് പോയിട്ടുവാ…! ""
എന്തോ അത് കേട്ടപ്പോ എനിക്കിത്തിരി സങ്കടം തോന്നി.
"" മോളൂടെ ചെല്ല്. ഇവിടെ ചടഞ്ഞുകൂടിയിരുന്നിട്ട് എന്ത്കിട്ടാനാ!""
അതും കേട്ടോണ്ട് വന്ന അമ്മയും അവളെ നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസോടെ അവൾ വരാന്ന് പറഞ്ഞു. അവള് ഡ്രസ്സ് മാറാൻ പോയ ഗ്യാപ്പിൽ ഞാനൊന്ന് ജിൻസിയെ വിളിച്ചു. രാവിലെത്തന്നെ അവളുടെ
💬 Comments
View all comments