Chapter Title : ദേവസുന്ദരി 15 [HERCULES]
പിന്നാലെയെത്തി.
"" നിങ്ങള് കൊള്ളാലോ തള്ളേ…! മര്യാദക്ക് കഴിക്കാൻ പോയ എന്നോട് കൂതറച്ചളിയും പറഞ്ഞ് പിടിച്ചു നിർത്തിയതാരാ…! എന്നിട്ട് കുറ്റം എനിക്കോ…?!""
അത് കേട്ട് അമ്മയ്ക്ക് തന്നേ ചിരിവന്നേലും ചിരിച്ചാൽ എല്ലാരുമെടുത്തിട്ട് കളിയാക്കുമെന്നറിയാവുന്നോണ്ട് മാത്രമമ്മ അത് കടിച്ച് പിടിച്ചു നിന്നു.
എന്നാൽ അമ്മേടെ ഒരുവശത്തായി നിന്നിരുന്ന അഭിരാമി അത് കേട്ട് ചെയുതായിട്ടൊന്ന് ചിരിക്കുകയും അത് കണ്ട് അമ്മേടെ കയ്യീന്നൊരു കുഞ്ഞടി സമ്മാനമായി വാങ്ങുവേം ചെയ്തു.
അമ്മേം അവളും നല്ല കൂട്ടാന്ന് ഞാൻ മുന്നേ പറഞ്ഞല്ലോ. പക്ഷേ അവര് തമ്മിലിത്രേം ബോണ്ടുള്ള കാര്യമെനിക്ക് അറിയില്ലായിരുന്നു.
പിന്നേം നിന്ന് സമയം കളയാൻ കത്തിപ്പുകഞ്ഞോണ്ട് ഇരുന്നയെന്റെ വയറ് സമ്മതിച്ചില്ല. ചൂടുപാത്രത്തിൽ അടച്ചുവച്ചിരുന്ന ദോശയും ചട്ണിയും എടുത്ത് പ്ളേറ്റിലേക്കൊഴിച്ച് ഞാൻ കഴിക്കാൻ തുടങ്ങി.
അഭിരാമിയാവട്ടെ ഉത്തമഭാര്യയായി എനിക്കൊരുഗ്ലാസ്സ് ചൂട് ചായ കൊണ്ടുവന്നു തരുവേം ചെയ്തു. അത് ആദ്യത്തെ സംഭവമാണ്. കുക്കിങ് ഞങ്ങൾ ഒന്നിച്ചാണ് ചെയ്യുന്നത്. പക്ഷേ ഇന്നേവരെ അവളൊരു ചായ എനിക്കിട്ട് തന്നിട്ടില്ല എന്നാണ് എന്റെയോർമ. അവളെ കുറ്റം പറയാനും പറ്റില്ല. വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഞങ്ങൾ അടുക്കളേൽ കേറിയിട്ടുള്ളത്. മിക്കദിവസവും ജിൻസി രാവിലെ ഫുഡ്ഡുമായി ഫ്ലാറ്റിലെത്തും. അവൾക്ക് നൈറ്റ് ഡ്യൂട്ടി വരുന്ന സമയത്ത് മാത്രമാണ് ഞങ്ങൾ അടുക്കള ഭരണത്തിൽ എത്തുന്നത്.
ഹാ എന്ത് കോപ്പേലും ആവട്ടെ.! ഞാനിരുന്നു കഴിച്ചു. അമ്മേടെ കൈപ്പുണ്യം കൊണ്ടാണോ അതോ വീട്ടിലെ ഫുഡ് കുറേ ആയി മിസ്സെയ്യണോണ്ട് ആണോ എന്നറിഞ്ഞുട…! അഞ്ചാറു ദോശേം കഴിച്ച് ഏമ്പക്കോം വിട്ടാണ് ഞാനെണീറ്റത്.
കഴിച്ച് എണീറ്റ് ഞാൻ അല്ലിയുടെ അടുത്ത് ചെന്നിരുന്നു. ഏതോ ഒരു ഇംഗ്ലീഷ് പടം ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ഏതോ വിൻടേജ് ക്ലാസിക് പടം ആണ്. ഞാനത് ശ്രെദ്ധിക്കാതെ അവളുടെ മടിയിൽ തലച്ചേർത്ത് കിടന്നു.
പെണ്ണെന്നെ മൈൻഡ് ചെയ്യുന്നുകൂടിയില്ല. ഇതിന് എന്ത് പറ്റിയോ ആവോ?
" ഡീ അല്ലീ…! നീയെന്താ ഒന്നുമ്മിണ്ടാത്തെ.""
മുഖോം വീർപ്പിച്ചെന്നെയൊന്ന് നോക്കിയതല്ലാതെ അവൾ അതിന് മറുപടി തന്നില്ല.
അപ്പോ പ്രശ്നം ഗുരുതരമാണ്.
അവിടേക്ക് വന്ന അഭിരാമിയോട് ഞാൻ കണ്ണ് കൊണ്ട് ഇതെന്താ സംഭവം എന്നമട്ടിൽ ആംഗ്യമിട്ടു.
അതിനവളും തിരിച്ച് എന്തോ പറയാൻ ശ്രമിച്ചു എങ്കിലും ഒരുമാതിരി എന്നെ
💬 Comments
View all comments