0%

Chapter Title : ദേവസുന്ദരി 15 [HERCULES]

Author : Kambikathakal Read All Parts 304

ചവിട്ടിവീഴ്ത്തി അയാൾ സോഫയിലേക്ക് അമർന്നിരുന്നു.

ദേഷ്യത്താൽ ആ മുഖം ചുവന്ന് വന്നു.

"" ഹ്രാആആആ…!""

പതഞ്ഞുകേറിയ ദേഷ്യം നിയന്ത്രിക്കാനെന്നോണം അയാൾ അലറി.

"" ജസ്റ്റ്‌ ഗിവ്മി എ റീസൺ ടു ലെറ്റ്‌ യൂ ഗോ…! ""

കോപമടങ്ങാതെ അയാൾ അവന് നേരെ മുരണ്ടു.

"" അവ…അവർ കേരളത്തിലേക്കാണ് പോയത്..! ""

പകപ്പോടെ അവൻ പറഞ്ഞു. ആ വാക്കുകളിൽ മരണഭയമായിരുന്നു നിഴലിച്ചിരുന്നത്.

"" ഹാഹ്…! ഐ ആൾറെഡി ന്യൂ ദാറ്റ്‌ ബേബി…! സോ ഗുഡ് ബൈ..!""

എന്ന് പറഞ്ഞതും അയാൾ അരയിൽനിന്നും തന്റെ പിസ്റ്റൾ എടുത്ത് നിറയൊഴിച്ചിരുന്നു. പോയിന്റ് ബ്ലാങ്ക്. സൈലൻസർ ഘടിപ്പിച്ച ആ തോക്കിന്റെ മൂളിച്ച ആ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.

"" ഐ വാണ്ട്‌ ഹേർ..! എനിക്ക് വേണം അവളെ…! "" അയാൾ മുരണ്ട് കൊണ്ടിരുന്നു.

അയാളുടെ ഒപ്പമുണ്ടായിരുന്ന തടിമാടന്മാരിൽ രണ്ട് പേര് ചേർന്ന് ബോഡി മാറ്റി ശേഷം അവിടം ക്ലീൻ ചെയ്തു.

അപ്പോഴും അയാൾ "" ഐ വാണ്ട്‌ ഹേർ..!"" എന്ന് പിറുപിറുത്തുകൊണ്ടിരിക്കുകയായിരുന്നു.

*************

ചിന്താവിഷ്ടനായ ശ്യാമളനായി താടകയ്ക്ക് വേണ്ടിയുള്ളയെന്റെ കാത്തിരിപ്പ് തുടർന്നുകൊണ്ടിരുന്നു. തുടർന്നുകൊണ്ടേയിരുന്നു….! ആ തുടർന്ന് പോക്ക് ഏതാണ്ടൊരു അരമണിക്കൂറേലും തുടർന്നിരിക്കണം.

അവസാനം ദൂരെന്ന് വരുന്ന ബൈക്കിനേ കാത്ത് മിസ്റ്റർ ബീൻ പോസ്റ്റടിച്ചമാതിരി ഇരുന്നും നിന്നും കിടന്നും നേരം തള്ളിനീക്കിയ ഞാൻ ബെഡിൽ ചാഞ്ഞ് കിടന്നൊന്ന് ചെറുതായി മയങ്ങിപ്പോയി.

ആ മയക്കമാവട്ടെ പിറ്റേന്നൊരു ഉച്ച ഉച്ചര വരെ നീളുവേം ചെയ്ത്.!. അല്ലേലുവത് അങ്ങനാണല്ലോ.!

എന്തായാലും ഞാൻഉണരുമ്പോ തടകയൊക്കെ എണീറ്റ് പൊടിയും തട്ടി പോയിരുന്നു. ഹാ! അവസരമിനിയും വരുവല്ലോ. അപ്പൊ പാക്കലാം.

ഞാനേതായലുവൊന്ന് ഫ്രഷ് ആയി താഴേക്കിറങ്ങി. അല്ലിയിരുന്നു ടി.വി കാണുന്നുണ്ട്. അവളുടെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞതാണല്ലോ. അമ്മയെയും അഭിരാമിയെയും കണ്ടില്ല. ചിലപ്പോ അടുക്കളയിൽ ആവും.

"" ഹാ…! എണീറ്റോ കുംഭകർണൻ.! ""

ഡൈനിങ് ഹാളിലേക്ക് നടന്ന എന്നെകണ്ടുകൊണ്ട് അടുക്കളേന്നമ്മേടെ സ്ഥിരം വാചകമെത്തി.

"" അഹ് എണീറ്റു..! ഇനി കഴിച്ചിട്ടുറങ്ങാം.! ""

അതിന് അമ്മേനെയൊന്ന് തുറിച്ചുനോക്കി ഉത്തരം കൊടുത്ത എന്നേനോക്കിയമ്മ കണ്ണുരുട്ടി.

"" നിന്ന് തർക്കുത്തരം പറയാണ്ടവിടെച്ചെന്നിരുന്ന് വല്ലോമെടുത്ത് തിന്ന്..! ""

എന്ന് അമ്മയുടെ താക്കീത്

💬 Comments

View all comments