Chapter Title : ദേവസുന്ദരി 15 [HERCULES]
തോന്നിക്കാണണം. ശേഷം അമലിനെ വിളിച്ച് കാര്യങ്ങൾ ചുരുക്കി വിശദീകരിച്ചുകൊടുത്തു. അവന്റെ സമ്മതം കിട്ടിയതും ജിൻസിക്ക് ലൊക്കേഷൻ അയച്ചിട്ട ശേഷം ഞാൻ അഭിരാമിയിലേക്ക് ശ്രെദ്ധ തിരിച്ചു.
ആ സമയം കൊണ്ട് കാർ ബാംഗ്ലൂർ നഗരത്തിൽനിന്ന് കുറച്ച് വെളിയിലേക്ക് വന്നിരുന്നു.
"" എന്താ പ്ലാൻ. എവിടേക്ക് പോവാനാ.!""
ഞാൻ അവളോട് തിരക്കി.
നീ ആരാണ് നിനക്കെന്തര് വേണോന്ന് ആണ് വായില് വന്നത് എങ്കിലും അവളുടെ കുറച്ച് മുന്നേയുള്ള പെർഫോമൻസ് ഓർത്ത് പുറത്തേക്ക് തുപ്പിയതിൽ ഇത്തിരി മോഡിഫിക്കേഷൻ വരുത്തേണ്ടിവന്നു.
"" ഇവിടെ ഇനി നിക്കുന്നതൊട്ടും സേഫ് അല്ല…! വൈകുന്ന അത്രയും റിസ്ക് ആണ്. അതുകൊണ്ടെത്രേം പെട്ടന്ന് നമുക്ക് കേരളം പിടിക്കണം.!""
എല്ലാം തീരുമാനിച്ചുറപ്പിച്ചുള്ള അവളുടെയാ മറുപടിക്ക് യെസ്സുമൂളാനെ എനിക്കായുള്ളൂ.
ഇവളെയിപ്പോ വണ്ടീന്ന് ചവിട്ടിയിട്ടാൽ എനിക്ക് തലവേദനയില്ല. കാരണമവർ വന്നതിവൾക്ക് വേണ്ടിയാണല്ലോ. പക്ഷേ അവളാരായിരുന്നാലും എനിക്കിപ്പോ അവളെയിഷ്ടമാണ്. അതുകൊണ്ട് മാത്രം അവളിപ്പഴും സേഫ് ആണ്. മുന്നേയുള്ള റിയൽ താടക ആയിരുന്നേൽ ഇപ്പൊ റോഡിൽ കിടന്നുരുണ്ടേനെ….! അവളല്ല…! ഞാൻ.
അഭിരാമിയൊരു അസാധ്യ ഡ്രൈവർ ആണ്. അത് കുറച്ച് മുന്നേ അവൾതന്നെ മനസിലാക്കിത്തന്നല്ലോ. ഒറ്റക്കയ്യുപയോഗിച്ച് അവൾ അനായാസമാണ് ഡ്രൈവ് ചെയ്യുന്നത്.
"" എടൊ അവരൊക്കെ ആരാന്ന് തനിക്കറിയാവോ..! ""
സംശയങ്ങൾ മനസ്സിൽ വച്ചിരുന്നത്കൊണ്ട് എന്ത് പ്രയോചനം എന്നൊരു തോന്നൽ വന്നപ്പോൾ എനിക്കും താടകയ്ക്കും ഇടയിൽ തളങ്കെട്ടിനിന്നിരുന്ന മൗനത്തെ ഞാൻ തന്നെ ഭേധിച്ചു.
"" ഇല്ല…! ""
ഒറ്റവാക്കിലുത്തരം പറഞ്ഞിട്ടവൾ ഡ്രൈവിങ്ങിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.
അവളുടെ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. അവൾക്ക് എന്തൊക്കെയോ അറിയാം. അഭിരാമിയെ ചുറ്റിപ്പറ്റി നിഗൂഢമായ എന്തൊക്കെയോ ഉണ്ട്. എന്നാൽ അവളതൊന്നും പറയുന്നുമില്ല. ഞാൻ
💬 Comments
View all comments