0%

Chapter Title : ദേവസുന്ദരി 15 [HERCULES]

Author : Kambikathakal Read All Parts 302

ചെയ്യുണ്ട്. കല്യാണത്തിന്റെ ഇഷ്യൂ ഒക്കെ വന്നപ്പോൾ ബ്രേക് വന്നതാ..! ""

'ചുമ്മാതല്ല… അന്ന് ഹോസ്പിറ്റലിൽ വച്ച് കഴുത്തേൽ കേറിപ്പിടിച്ചപ്പോ നല്ല സുഖമുണ്ടായിരുന്നത് ' എന്ന് ഞാനാവേളയിൽ ഓർത്തുപോയി.

കാർ ബംഗളുരു മൈസൂര് ഹൈവേയിലേക്ക് കേറി കുതിച്ചുകൊണ്ടിരുന്നു. സൂര്യൻ പടിഞ്ഞാറാൻ ചക്രവാളത്തിലേക്കുള്ള തന്റെയാത്രയുടെ പരിസമാപ്‌തിയിലേക്ക് അടുത്തുകൊണ്ടിരുന്നു.

ദീർഘമായ യാത്ര. ഒരുപക്ഷെ മറ്റൊരവസരത്തിൽ ആയിരുന്നെങ്കിൽ ഞാനേറ്റവും ആസ്വദിച്ച് ചെയ്യുന്ന യാത്രയായി ഇത് മാറിയേനെ. എന്നാൽ തലയിൽ കുമിഞ്ഞുകൂടുന്ന ചിന്തകളുടെ ഭാരം അക്ഷരാർത്ഥത്തിൽ എന്നെ മടുപ്പിച്ചുകളഞ്ഞു.

ഇടക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം ഡ്രൈവിംഗ് ഞാൻ ഏറ്റെടുത്തു. ഏതാണ്ട് 7 മണിക്കൂറെടുത്ത് പന്ത്രണ്ടരയോടെയാണ് ഞങ്ങൾ തലശ്ശേരിയിലെ എന്റെ വീട്ടിലേക്ക് എത്തിച്ചേർന്നത്.

ഞങ്ങളെ പ്രതീക്ഷിച്ച് എല്ലാവരും ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. ഇടക്കുവച്ച് അഭിരാമി ഞങ്ങൾ വരുന്ന വിവരം വിളിച്ചറിയിച്ചിരുന്നു.

കേറിച്ചെന്നതും അല്ലി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. തിരക്കുകൾക്കിടയിൽ അവളെ വിളിച്ച് അധികനേരം സംസാരിക്കാനൊന്നും പറ്റിയിരുന്നില്ല.

"" അയ്യേ… അല്ലി..! നീയെന്താ കൊച്ചുപിള്ളേരെപ്പോലെ. ശ്യേ നാണക്കേടാട്ടോ…! ""

"" നീ പോടാ…! അല്ലേലും ചേച്ചിയെ കിട്ടിയപ്പോ നിനക്ക് ഞങ്ങളെ ആരേം വേണ്ടല്ലോ…! ""

എന്നും പറഞ്ഞവളെന്നെ തള്ളിമാറ്റി.

പിന്നേ അഭിരാമിയോട്  ഒട്ടിനിന്നു.

"" ഹാ…! പെണ്ണേ ഒന്നടങ്ങ്.! ഞാനിങ്ങുവന്നില്ലേ. തിരക്കായോണ്ടല്ലേ. അതിന് പ്രായശ്ചിത്തമായി നാളെ മുഴുവൻ നീ പറയുന്നപോലെ ഞാൻ അനുസരിച്ചോളാം.!""

എന്റെ വാഗ്ദാനം കേട്ടതും അവൾ ഹാപ്പി.

""അമ്മേ..!""

ഞാൻ അമ്മേനെ ചേർത്ത് പിടിച്ചു.

"" ഇപ്പഴേലുവൊന്ന് വരാന്തോന്നിയല്ലോ മക്കൾക്ക്.! "" എന്നൊരു പുച്ഛത്തോടെ പറഞ്ഞിട്ട് മാതാശ്രീ അഭിരാമിയെ അടുത്തേക്ക് വിളിച്ചു.

അവളൊരു ചിരിയോടെ ഞങ്ങളുടെ സ്നേഹപ്രകടനം നോക്കിനിൽക്കുകയായിരുന്നു.

""വല്ലോം കഴിച്ചിട്ടാണോ വന്നേ..? ""

അമ്മ തിരക്കിയപ്പോൾ പാവയെപ്പോലെ അവൾ തലയിളക്കി. ഇപ്പോഴുള്ള അവളുടെ ഭാവങ്കണ്ടാൽ വൈകീട്ട് അവരെ ഇടിച്ചിട്ടത് ഞാൻ കണ്ട സ്വപ്നം വല്ലോമാണെന്ന് തോന്നിപ്പോവും. അമ്മാതിരി വിനയവും കുലീനതയും.

അച്ഛൻ മാത്രം ഇതിലൊന്നും പങ്കെടുക്കാതെ മാറിനിന്നു. എന്നോട് ഒരുവാക്ക് പോലും ചോദിക്കാതെ ഈ കല്യാണം നടത്തിയതിൽ അച്ഛന് ഇപ്പോഴും ഒരു കുറ്റബോധമുണ്ട്. അത് എനിക്ക് അച്ഛന്റെ പെരുമാറ്റത്തിൽനിന്ന് മനസിലായതാണ്.

"" അച്ഛാ…! സുഖമല്ലേ. ""

ഞാൻ അച്ഛനോട് തിരക്കി.

"ഹ്മ്മ്..!""

ഒരു മൂളലിൽ മറുപടിയൊതുക്കി

💬 Comments

View all comments