Chapter Title : ദേവസുന്ദരി 15 [HERCULES]
പ്രശ്നത്തിൽ എന്നെയെന്തിനു വലിച്ചിടുന്നു എന്നരീതിക്കൊരു നോട്ടം അഭിരാമിയിൽനിന്ന് വന്നു. അവളുടെ മുഖത്തും ഒരു ചിരിയുണ്ട്.!
ബിരിയണീന്ന് കേട്ടാ അല്ലി വീഴും. അല്ലേലും ബിരിയാണി ഇഷ്ടല്ലാത്ത മലബാറുകാരുണ്ടാവോ?. അതും നല്ല തലശ്ശേരി ദം ബിരിയാണി!.
ഓൾഡ് പാരീസ് റെസ്റ്റോറന്റ്ലെ മട്ടൻ ബിരിയാണി അല്ലീടെ ഫേവറേറ്റ് ആണ്.
ബിരിയാണീന്ന് കേട്ടതും അവൾക്കൊരു ചാഞ്ചാട്ടമൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാലും ഞാനവളെ മൂപ്പിക്കാൻ പറയുവാന്ന് അറിയുന്നോണ്ട് അതങ്ങ് സമ്മതിച്ചുതരാൻ അവൾക്ക് കഴിയുന്നുമില്ല. എന്തായാലും കുറച്ച് കഴിഞ്ഞപ്പോ ഒന്നും മിണ്ടാതെ എണീറ്റ് റൂമിലേക്ക് പോയി അവൾ. റെഡി ആവാൻ തന്നേ.!
"നീ വരണില്ലേ.?"
സോഫേൽ ചെന്നിരുന്ന അഭിരാമിയോടായി ഞാൻ തിരക്കി.
" ഹേയ്…! നിങ്ങള് പോയിട്ട് വാ. ഞാൻ വരുന്നില്ല.!""
"" ഹാ..! അതെന്ത് പറ്റി. വാടോ… ഒന്ന് കറങ്ങീട്ടൊക്കെ വരാന്നെ! ""
"" എന്തോ ഒരു മൂഡില്ലടാ. നിങ്ങള് പോയിട്ടുവാ…! ""
എന്തോ അത് കേട്ടപ്പോ എനിക്കിത്തിരി സങ്കടം തോന്നി.
"" മോളൂടെ ചെല്ല്. ഇവിടെ ചടഞ്ഞുകൂടിയിരുന്നിട്ട് എന്ത്കിട്ടാനാ!""
അതും കേട്ടോണ്ട് വന്ന അമ്മയും അവളെ നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസോടെ അവൾ വരാന്ന് പറഞ്ഞു. അവള് ഡ്രസ്സ് മാറാൻ പോയ ഗ്യാപ്പിൽ ഞാനൊന്ന് ജിൻസിയെ വിളിച്ചു. രാവിലെത്തന്നെ അവളുടെ മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ടായിരുന്നു.
കാര്യങ്ങൾ ഒക്കെ അവൾക്ക് വിവരിച്ചുകൊടുത്തപ്പോൾ അവൾക്ക് പേടിയാവാണു എന്ന്.
"" എന്നിട്ട് നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ അല്ലേ..?!""
"" ഹാ…! ഇല്ലാന്നേ. നിങ്ങള് തത്കാലം അവിടെത്തന്നെ നിക്ക്. ഞങ്ങള് അങ്ങുവന്നിട്ട് ബാക്കി തീരുമാനിക്കാം. ""
"" എടാ എന്നതാ ഇതൊക്കെ. അവരെന്തിനാ അഭിക്ക് പിന്നാലെ വരണേ.? കേട്ടിട്ട് തന്നേ തലകറങ്ങാണ്.!""
""
💬 Comments
View all comments