0%

Chapter Title : ദേവസുന്ദരി 15 [HERCULES]

Author : Kambikathakal Read All Parts 896

നീ വെറുതേ ടെൻഷൻ അടിച്ച് ഓരോന്ന് വരുത്തിവെക്കേണ്ട. അവനെ കയ്യിൽ കിട്ടിയതാ. മുഴുവൻ ഞാൻ പറയിപ്പിച്ചേനെ. പക്ഷേ അതവരുടെ ട്രാപ് ആണെന്ന് മനസിലാവാൻ കുറച്ച് വൈകിപ്പോയി. ""

"" ഹ്മ്മ്…! സൂക്ഷിക്ക് കേട്ടോ.!""

"" ശെരിടാ…! എങ്കി വച്ചോ. ""

അവളോട് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്യുമ്പോഴാണ് അഭിരാമി റൂമിൽനിന്ന് ഇറങ്ങിവന്നത്.

അമ്മയുടെ സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. അപ്പോഴാണ് അവൾക്ക് മാറിയിടാൻ വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ എന്ന് ഞാൻ ഓർക്കണത് തന്നേ. ഓഫീസിന്ന് നേരെയിങ്ങുവരേണ്ടി വന്നല്ലോ.

അമ്മയുടെ പഴയ ബ്ലൗസ് ആണ് അവൾക്ക് കൊടുത്തേക്കുന്നത്. പിന്നേ അമ്മ ഒന്നൊരണ്ടോ വട്ടമ്മാത്രം ഇട്ട ഒരു ഡിസൈനർ സാരിയും. ഉള്ളത് പറയാലോ…! സാരിയിൽ അവളെക്കാണാൻ കിടുവാണ്.

അവളുടെ സൗന്ദര്യോം ആസ്വദിച്ചു നിന്ന എന്നെ ഉണർത്തിയത് അല്ലിയുടെ മുരടനക്കൽ ആണ്.

അവൾടെ മുഖത്തു ആക്കിയ ഒരുചിരിയും ഫിറ്റ്‌ ചെയ്ത് വച്ചിട്ടുണ്ട്.

ഞാൻ എന്റെ സ്വന്തം ഭാര്യേനെ വായ്നോക്കുന്നേനു അവൾക്ക് എന്ത് കുഴപ്പം…! അവളുടെ ആ തൊലിഞ്ഞ ചിരി ഇഷ്ടപ്പെടാത്ത ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി കാറിന്റെ ചാവിയും എടുത്ത് പുറത്തേക്കിറങ്ങി. അച്ഛൻ എവിടേക്കോ പോയേക്കുവാണെന്ന് അമ്മ പറഞ്ഞായിരുന്നു. അമ്മേനോട് കൂടെ വരാൻ പറഞ്ഞേലും പുള്ളിക്കാരി വരുന്നില്ലാന്ന് കട്ടായം പറഞ്ഞു.

അങ്ങനെ ഞങ്ങൾ കാറിൽ കയറി യാത്ര തുടങ്ങി.

****************

ബാംഗ്ലൂർ.!

""സാബ്..! ഇഫ് യു ഡോണ്ട് മൈൻഡ് ഞാനൊരു കാര്യം ചോദിക്കട്ടെ. ""

അയാളുടെ ശിങ്കിടികളിൽ ഒരാൾ ചോദിച്ചു.

"" ഹ്മ്മ്..!""

അതിനൊരു പതിഞ്ഞ മൂളൽ ആയിരുന്നു അയാളുടെ മറുപടി.

"" സാബ് അവളെ വേണം എന്ന്

💬 Comments

View all comments