Chapter Title : ദേവസുന്ദരി 15 [HERCULES]
അവൻ എണീറ്റിരുന്നു.
അവന്റെ മുഖമാകെ ചുവന്നിരുന്നു.
അവന്റെ തുറിച്ച് നോട്ടം അഭിരാമിയിൽ ആയിരുന്നു.
ഞാൻ അവളെ എന്റെ പിന്നിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും എന്റെ കൈ വിടുവിച്ചു അവൾ അവന്റെ അടുത്തേക്ക് നടക്കുകയാണ് ചെയ്തത്.' ഇവളിതെന്ത് ഭാവിച്ചാ ' എന്നൊരു ആന്തലോടെ ഞാനും അവൾക് പിന്നാലെ നടന്നു.
അവന്റെ മുഖത്ത് ചിരിയായിരുന്നു.
"" നീയാള് കൊള്ളാലോ പെണ്ണേ…! അവിടൊക്കെ അങ്ങനെയിടിക്കാവോ. ആവിശ്യം ഉള്ളതല്ലേ അതൊക്കെ… ""
ആ തൊലിഞ്ഞ ചിരി വീണ്ടുമവന്റെ മുഖത്ത് തിരിച്ചുവന്നു.
"" നിനക്ക് കിട്ടീതൊന്നും പോരെ…?! ""
അതിന് ഒരു മറുചോദ്യം ചോദിച്ചുകൊണ്ട് അഭിരാമി അവന്റെ തൊട്ട് മുന്നിൽ നിന്നു.
അവളുടെയാ ഭാവം…! കുറച്ചുനാളായി എനിക്കന്യമായിരുന്ന താടക തിരിച്ചുവന്നിരിക്കുന്നു. ഇനിയിത് ഇവൾടെ മൾട്ടിപ്പിൽ പഴ്സണാലിറ്റിയാണോ?!
സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഓരോന്ന് മനസിലേക്ക് കടന്നുവന്നു.
ഞാനോരോന്നു ചിന്തിക്കുന്നതിനിടയിൽ അവളെന്തോ പറഞ്ഞവനെ പ്രകോപിപ്പിച്ചുന്നു.
"" എടീ… " എന്നലറി അവൻ അവളെ അടിക്കാനായി കയ്യൊങ്ങി.
എന്നാലതിൽനിന്ന് അസാമാന്യ മെയ്വഴക്കത്തോടെ അവളൊഴിഞ്ഞുമാറി.
തുടരേയുള്ള മൂന്ന് പഞ്ചുകൂടെ മിസ്സായതോടെ അവനൊന്ന് പതറി.
എന്നാലവളുടെയാ നീക്കം കണ്ട് വണ്ടർ അടിച്ച് നിക്കുകയാരിക്കുന്നു ഞാൻ.
അവന്റെയാ പതർച്ച പൂർണതയിൽ എത്തുമ്മുന്നേ അവളുടെ ചുരുട്ടിപ്പിടിച്ച മുഷ്ട്ടിയവന്റെ മൂക്കാമ്മണ്ടയേ ചുംബിച്ചിരുന്നു.
മുഖത്ത് രക്തചന്ദന ഫേഷ്യൽ ഇട്ട് സുന്ദരക്കുട്ടപ്പനായി ലവൻ മലർന്നടിച്ച് പിന്നോട്ട് വീണപ്പോ അവളുടെ ആദ്യത്തെ പെർഫോമൻസിൽ തന്നെ പാറിപ്പോയ കിളികളുടെ എണ്ണമെടുക്കുകയായിരുന്നു ഞാൻ.
താടകയുടെ അത്രയും വന്യമായൊരു ഭാവം ഞാനാധ്യമായി കാണുകയായിരുന്നു. അത് സത്യത്തിൽ എന്നിൽ ചെറിയൊരു ഞെട്ടലുളവാക്കി എന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. കാരണം ഞെട്ടിപ്പാണ്ടാറമടങ്ങി നിക്കുക തന്നെയായിരുന്നു എന്നത് തന്നെ.
അപ്പോഴും
💬 Comments
View all comments