Chapter Title : ദേവസുന്ദരി 15 [HERCULES]
അവന്റെ മൂന്നോ നാലോ പല്ലുകൾ ഇളകിക്കാണും. തീർച്ച. രക്തമയമായ അവന്റെ മുഖം കണ്ടിട്ടും യാതൊരു മനസലിവും എനിക്ക് തോന്നിയില്ല.
പിടി അയച്ചതും പിന്നിലേക്ക് മലച്ചുവീണ അവന്റെ ഞെഞ്ചിൽ കാളീയ മർദ്ദനമാടിയ എന്നെ താടക പിടിച്ചുവലിച്ചു.
ഫാക്ടറിയിൽ നിന്നുള്ളവർ ഓടി ഒരുവിധം അടുത്തെത്തിയിരുന്നു. ഒന്നോ രണ്ടോ പേരൊക്കെ ആണേൽ പോട്ടേന്ന് വെക്കാം. ഈ അഞ്ചാറു പേരെ ഇടിച്ചിടാൻ ഞാനും അവളും തെലുങ്ക് സിനിമേലെ കഥാപാത്രമല്ലാത്തൊണ്ട് അവളെന്നെ വലിച്ച് കാറിൽ കയറ്റി ശേഷം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.
പിന്നിൽ ഒരു കാറ് വഴിമുടക്കി കിടപ്പുണ്ട്. കറുമായി രക്ഷപ്പെടുക എന്നത് അസാധ്യം. ഇവളിത് പറപ്പിക്കാൻ പോകുവാണോ എന്ന ചിന്തയിൽ ആശ്ചര്യചകിതനായി ഞാനവളെയും മിഴിച്ചുനോക്കിയിരുന്നു.!
അഭിരാമിയെയും മിഴിച്ചുനോക്കിയിരുന്ന എന്നോട് അവൾ കണ്ണ് കൊണ്ട് സീറ്റ് ബെൽറ്റിടാൻ സൂചിപ്പിച്ചു. സീറ്റ് ബെൽറ്റിട്ടാൽ എങ്ങനെ ഇറങ്ങി ഓടുമെന്ന ചിന്തയിൽ ആയിരുന്നു ഞാൻ. കാരണം അത് മാത്രമാണൊരു മാർഗം.
എന്നാൽ അതിന്റെ യാതൊരു സങ്കോചവും അഭിരാമിയുടെ മുഖത്ത് ഇല്ലായിരുന്നു. അവൾ കാർ സ്റ്റാർട്ട് ചെയ്ത് ആക്‌സിലേറ്റർ ഞെരിച്ചുകൊണ്ടിരിക്കുവാണ്.
യെവൾടെ ഷോ കഴിഞ്ഞാലിറങ്ങി ഓടായിരുന്നു എന്നഭാവത്തോടെ ഞാൻ അവളെ നോക്കി.
വലിച്ചിട്ടിരുന്ന ഹാൻഡ് ബ്രേക്ക് റിലീസ് ആക്കി താടക വണ്ടിയൊന്ന് റെയ്സ് ചെയ്ത് വിട്ടു. വണ്ടി നിന്നിടത് നിന്ന് രണ്ട് വട്ടം കറങ്ങി.!
എന്റെ ഉള്ളൊന്ന് കാളി. ഞാൻ പൊന്ന് പോലെ നോക്കുന്ന വണ്ടിയെടുത്താണവളുടെ പട്ടി ഷോ. നേരത്തേ പറഞ്ഞത് തിരുത്തേണ്ടിയിരിക്കുന്നു…! ഇവളേതോ തെലുങ്ക് പടത്തീന്ന് ഇറങ്ങിവന്നതാണ്..!.
അവളുടെയാ സ്റ്റണ്ട് കാരണം അവിടെ പൊടി ഉയർന്നു. കാറ് നിന്നത് നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വിഭിന്നമായി ആ വഴിക്ക് കുറുകെയാണ്. അതായത് നല്ല ഉയരത്തിൽ വളർന്ന പുല്ലുകൾക്ക് നേരെ.
ഒന്നിരപ്പിച്ചശേഷം അവള് കാറ് ആ പുല്ലിനകത്തേക്ക് ഓടിച്ചുകയറ്റി. പുൽക്കൂട്ടത്തെ വകഞ്ഞുമാറ്റി കാർ മുന്നോട്ട് ചീറി. മുഴുവൻ പാറ പോലുള്ള ഇടമാണ് അത്. അവിടെ ഒരാൾപൊക്കത്തിൽ പുല്ല് വളർന്നിരിക്കുന്നു. അതിനിടയിലൂടെയാണ് താടകേടെ കസർത്ത്. മുന്നിലേക്ക് ഒന്നും കാണാനില്ല. എന്തേലും തടസം മുന്നിലുണ്ടെൽ അതിൽ ഇടിച്ചേ വണ്ടിനിൽക്കൂ.
ആദ്യം ഉള്ളൊന്ന് കാളിയെങ്കിലും അവിടന്ന് രക്ഷപ്പെടാൻ പറ്റിയല്ലോ എന്ന ആശ്വാസത്തിലേക്ക് ഞാനെത്തിപ്പെട്ടു.
പക്ഷേ പൂർണമായും
💬 Comments
View all comments