Chapter Title : ദേവസുന്ദരി 15 [HERCULES]
ആശ്വസിക്കാൻ ആയിട്ടില്ല. കാരണം രണ്ട് വണ്ടികൾ ഞങ്ങളെ ഇപ്പൊ പിന്തുടരുന്നുണ്ട്. ഒന്ന് ആ കറുത്ത താറും പിന്നേ കുറച്ച് മുന്നേ ഞങ്ങളുടെ വഴിതടസപ്പെടുത്തിയ കാറും.
കുറച്ച് നേരം പുല്ലിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമലഞ്ഞ് അവസാനം അഭിരാമി കാർ റോഡിലേക്ക് ഇറക്കി. ഇടുങ്ങിയ ആ റോഡിലൂടെ അവൾ അക്ഷരാർത്ഥത്തിൽ കാർ പറപ്പിക്കുകയായിരുന്നു.
യെവളാണോ ഞാൻ കുറച്ചുമുന്നേ താറിനെ ഫോളോ ചെയ്തപ്പോ പതുക്കെപ്പോവാൻ പറഞ്ഞതെന്ന് ഞാനാ നിമിഷമോർത്തുപോയി.
കുറച്ച് നേരമോടി കാർ പ്രധാനപാതയിലേക്ക് കയറി. ആ തിരക്ക് പിടിച്ച റോഡിൽ അവൾ suv വച്ച് F1 റേസിംഗ് നടത്തുകയായിരുന്നു. പലപ്പോഴും മുന്നിലെ വാഹനത്തിന് തൊട്ടു തൊട്ടില്ലായെന്ന മട്ടിലാണ് അവളുടെ ഓവർടേക്കിങ്. സത്യത്തിൽ സൂചികുത്താൻ ഇടംകൊടുത്താൽ ശൂലം കുത്തുന്ന അവസ്ഥ. അങ്ങനെ ആയിരുന്നു അവളാ തിരക്കിൽ ഞങ്ങളുടെ കാറ് മുന്നോട്ട് നീക്കിയത്. മിക്കവാറും അവളുടച്ഛനിപ്പോ കുരച്ച് ചത്തുകാണും. ഞാനാണെൽ അക്ഷരാർത്ഥത്തിൽ ഉയിരും കയ്യിൽപിടിച്ചാണിരുന്നതെന്ന് പറയാം.!
ഞാൻ പിന്നിലേക്ക് നോക്കി. അവരുടെ കാർ കാണാനില്ലായിരുന്നു. എന്നിൽനിന്നും ഒരു നെടുവീർപ്പുയർന്നു.
"" ഡാ…! ഫ്ലാറ്റിലേക്ക് പോവുന്നത് സേഫ് അല്ല. അവര് നമ്മളെ ഫോളോ ചെയ്യുന്നതാണേൽ ഇപ്പൊത്തന്നെ അവിടെ അവരുടെ ആൾക്കാര് വന്നുകാണും. ""
കുറേ നേരത്തിനു ശേഷമാണവളുടെ തിരുവാ തുറന്ന് വല്ലോം മൊഴിയുന്നത്. പറഞ്ഞതിത്തിരി കാര്യമുള്ള കാര്യമായതിനാൽ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല.
അപ്പോഴും അവൻ പറഞ്ഞ കാര്യത്തെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ചിന്ത. അവർ വന്നത് തടകയ്ക്ക് വേണ്ടിയാണെന്ന്.
ഇന്നത്തെ ഇവളുടെ പെർഫോമൻസ് വച്ച് നോക്കിയാൽ ഇവളെതോ അണ്ടർവേൾഡ് ഗാങ്ങിന്റെ ആരാണ്ടാവണം. ഗുണ്ടകളൊക്കെയന്വേഷിച്ചു വരണേൽ ഇത്തിരി മുറ്റ് ഐറ്റം ആയിരിക്കണം..!!
ചിന്തകൾക്ക് വിരാമമിട്ട് ഞാൻ ഫോണെടുത്ത് ജിൻസിയെ വിളിച്ചു. ഈ അവസ്ഥയിൽ ഫ്ലാറ്റിൽ നിക്കുന്നത് ഒരുപക്ഷെ അവർക്കും അപകടമായേക്കാം.
"" എടി… നീ ഇറങ്ങിയോ.! ""
"" ആഹ്ടാ…! പാർക്കിങ്ങിലോട്ട് നടക്കുവാ..! എന്നതാ? ""
"" ഡീ ഞാൻ പറയുന്നത് ശ്രെദ്ധിച്ച് കേൾക്ക്. നീയിപ്പോ ഫ്ലാറ്റിലേക്ക് പോവണ്ട. അമ്മുവിന്റെ ഓഫീസിൽ ചെന്ന് അവളെയും വിളിച്ച് വേറെ എവിടേലും നിന്നാൽ മതി…!""
"" എന്നതാടാ…! എന്നതാ പ്രശ്നം.?!""
"" എല്ലാം വിശദമായിട്ട് പിന്നേ പറയാം. നീ ഒരു കാര്യം
💬 Comments
View all comments