0%

Chapter Title : ദേവസുന്ദരി 3 [HERCULES]

Author : Kambikathakal Read All Parts 581

ഹാളിലേക്ക് വന്നു. ഒരു സ്ലീവ് ലെസ്സ് T- ഷർട്ട്‌ ആയിരുന്നു അപ്പോഴവളുടെ വേഷം.

അവളുടെ നോട്ടം എനിക്ക് നേരെ നീളുന്നത് അറിഞ്ഞിരുന്നുവെങ്കിലും അത് ഞാൻ മനപ്പൂർവം കണ്ടില്ലായെന്ന് നടിച്ചു.

കാർത്തിക്കിന് ഒരു ഹഗ് കൊടുത്ത് അവൾ അവിടെന്നിന്നും ഇറങ്ങി.

" ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം… "

കാർത്തിക്കിനോട് പറഞ്ഞ് ഞാൻ വേഗം അവൻ കാണിച്ചുതന്ന മുറിയിലേക്ക് കയറി. ബാഗ് ബെഡിന് സൈഡിൽ ആയിവച്ച് ഒരു തോർത്തും ട്രാക്ക് പാന്റും എടുത്ത് ഞാൻ ബാത്‌റൂമിലേക്ക് കയറി.

നന്നായോന്ന് കുളിച്ചു. ജോലികഴിഞ്ഞു വന്ന ക്ഷീണമൊക്കെ അതോടെമാറി.

കുളികഴിഞ്ഞ് വേഷമൊക്കെ മാറി ഞാൻ കട്ടിലിൽ ചാരിയിരുന്ന് അല്ലിയുടെ ഫോണിലേക്ക് വിളിച്ചു.

" ഹലോയേട്ടാ… ഞാൻ ദേ വിളിക്കാന്തുടങ്ങുവായിരുന്നു… എങ്ങനെയുണ്ടോഫീസും താമസവുമൊക്കെ… "

" ഓഫീസൊക്കെ കൊള്ളാടിപെണ്ണേ… നിന്റെയെക്സാം എങ്ങനെയുണ്ടായിരുന്നു…"

" അതൊക്കെ നന്നായിട്ടെഴുതി… ഇന്നലെയാണെങ്കിയേട്ടമ്പോയ സങ്കടത്തിൽ നിയ്ക്കൊരക്ഷരം പഠിക്കാമ്പറ്റീല… "

" ഓഹോ… എന്നിട്ടെങ്ങനെയുണ്ടല്ലീ ഞാനില്ലാൻണ്ടുള്ള ജീവിതം… "

" സത്യമ്പറഞ്ഞാ ഒരു രസോല്ല… വീടുറങ്ങിയപോലെയായി എന്നച്ചനിന്നലെ അമ്മയോട് പറയണിണ്ടായി… എനിക്കുന്നിന്നെ വല്ലാണ്ട് മിസ്സെയ്യണൂട…"

അവളൊന്ന് ചിണുങ്ങി.

" ദേപെണ്ണേ… സെന്റി വേണ്ടാട്ടോ… നീയമ്മയ്ക്ക് ഫോൺകൊടുത്തേ… "

അങ്ങനെ കുറച്ചുനേരം അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ച് ഫോൺ കട്ട്‌ ചെയ്തു.

ഞാൻ ഹാളിലേക്ക് തന്നെ ചെന്നു. ബാക്കി രണ്ടുപേരും അപ്പോഴേക്ക് വന്നിട്ടുണ്ടായിരുന്നു. അവരും വന്ന് പരിചയപ്പെട്ടു. സുമേഷേന്നും ജോസ് എന്നുമാണ് പേര് പറഞ്ഞത്. കാർത്തിക്കിനെ അവിടെ കണ്ടില്ല.

അവരോട് കുറച്ചുനേരം സംസാരിച്ചിരുന്നു.

അപ്പോഴാണ് കാർത്തിക്ക് അടുക്കളയിൽനിന്നും നാല് ഗ്ലാസും ഒരു പത്രത്തിൽ മിച്ചറും ഒക്കെ ആയി അവിടേക്ക് വന്നത്. വെള്ളമടിക്കാനുള്ള പുറപ്പാട്

💬 Comments

View all comments