0%

Chapter Title : ദേവസുന്ദരി 3 [HERCULES]

Author : Kambikathakal Read All Parts 273

കാൾ നോട്ടിഫിക്കേഷനൊന്നും വന്നില്ലടീ..ഞാൻവീട്ടിലേക്ക് വിളിക്കുമ്പോഴായിരിക്കുമെന്നാ നീ വിളിച്ചേ… വൈകീട്ട് നീ കട്ടാക്ക്യപ്പോത്തന്നെ ഞാന്തിരിച്ചുവിളിക്കാന്തുടങ്ങിയതാ… അപ്പോഴാ രഘുഭയ്യ വന്നത്… പുള്ളിയെന്നെ താമസസ്ഥലത്തേക്ക് കൊണ്ടുവന്നെയായിരുന്നു. എല്ലാമോന്ന് ഒതുക്കി ഇപ്പൊ ഫ്രീയായെ ഉള്ളു… "

"ഹ്മ്മ്…"

മറുപടിയവൾ ഒരു മൂളലിൽ ഒതുക്കിക്കളഞ്ഞു.

" എന്തോന്ന് കുമ്മ്… കൊച്ചുപിള്ളേരാക്കൾ കഷ്ടാണല്ലോഡീനീ കുശുമ്പി… "

ഞാനത് പറഞ്ഞപ്പോ അവളപ്പുറത്തുനിന്ന് ചിരിയടക്കുന്നത് എനിക്ക് കേൾക്കായിരുന്നു.

കുറേ നേരം അവളോട് സംസാരിച്ചു. ഒരു കൊച്ചുകുട്ടിയെന്നപോലവളെന്നോട് വാചാലയായി. വിഷയങ്ങൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു അവൾക്ക്. എന്തിനേറെപ്പറയുന്നു പിങ്കി എന്നവൾ ചെല്ലപ്പേരിട്ട് വിളിക്കുന്ന അവളുടെ ടെഡിവരെ ഞങ്ങളുടെ സംസാരവിഷയമായി.

അവസാനം ഒരു ഗുഡ് നൈറ്റ്‌ കൂടെപ്പറഞ്ഞ് താൽക്കാലത്തേക്കാ സംസാരത്തിനു വിരാമമിട്ടു.

തിരിച്ച് ഹാളിലേക്ക് കയറുമ്പോ അവിടെ മുഴുവൻ പുകമയമായിരുന്നു. കത്തിതീരാറായ ഒന്നുരണ്ട് പേപ്പർ ചുരുട്ടുകൾ.സിഗരറ്റൊന്നുമല്ല… കഞ്ചാവോ മറ്റോ ആണെന്ന് തോന്നണു. വേറെയും എന്തൊക്കെയോ ലഹരി വസ്തുക്കളവിടെ കിടപ്പുണ്ട്. മൂന്ന് പേർക്കും ബോധമൊന്നുമില്ല. ചെറിയ ഞരക്കങ്ങളൊക്കെയേ ഉള്ളു.

അതുകൂടെ കണ്ടതോടെ ഇവിടെ താമസിക്കാനുള്ള മൂടോക്കെയെങ്ങോ പോയി. മദ്യപാനം എനിക്കത്ര കുഴപ്പമില്ല. ഇടയ്ക്കച്ഛനൊക്കെ കുടിക്കുന്നത് കണ്ട്ശീലമുണ്ട്. പക്ഷെയിത് എനിക്കാക്സപ്റ്റ് ചെയ്യാമ്പറ്റണില്ല.

എന്തായാലും നാളെത്തന്നെ വേറെവിടെക്കെങ്കിലും മാറണമെന്ന് അതോടെ എന്റെ മനസിലൊരു തീരുമാനം ഞാനെടുത്തുകഴിഞ്ഞിരുന്നു.

ഞാനെന്റെ മുറിയിലേക്ക് കയറി. സമയം 11 മണിയാവാറായിട്ടുണ്ട്. രാവിലേ എണീറ്റ് പോകേണതുകൊണ്ട് ഞാൻ കയറിക്കിടന്നു.

ഇന്നേദിവസം സംഭവിച്ച കാര്യങ്ങളൊക്കെ എന്റെ മനസിലൂടെയൊന്നു കടന്നുപോയി.

അതിലേറ്റവും ജ്വലിച്ചുനിന്നത് അഭിരാമിയെന്നയെന്റെ മാനേജറുടെ മുഖമാണ്.

എന്തൊരു കുട്ടിത്തമുള്ളമുഖമാണവൾക്ക്.

ആര് കണ്ടാലുവൊന്ന് കൊഞ്ചിക്കാനൊക്കെ തോന്നും… എന്നാ മുഖത്തെയാ പുച്ഛങ്കാണുമ്പോ എടുത്ത് കിണറ്റിലിടാനും…!

നേരെയൊന്ന് സംസാരിച്ചൂടെയില്ല… ഒന്ന് നോക്കിപ്പോയേനാണോ അവളെന്നെയിങ്ങനെ പുച്ഛിക്കണേ… സൗന്ദര്യമുള്ളേന്റെ ജാടയായിരിക്കും…

ഇനിയിന്ന് ബോധംകെട്ട് വീണേന് പുച്ഛിക്കണെയാവുമോ… ഏയ്‌ അതിനെന്തിനു പുച്ഛിക്കണം…

ആഹ്…! എന്തേലുവാവട്ടെ നാളെത്തോട്ട് നീയവളെ വല്ലാണ്ട് മൈൻഡ് ആക്കേണ്ട കേട്ടോടാ…

ഞാനൊരു ആത്മഗദം പോലെ എന്നോട് തന്നെ പറഞ്ഞു.

രാവിലത്തെയലച്ചിലിന്റെയും ജോലിയുടെ ക്ഷീണത്തിന്റെയും ഭാരം എന്റെ കാൺപോളകൾക്കുമുകളിൽ ഏറിവന്നുകൊണ്ടിരുന്നു. പയ്യെ ഞാൻ ഉറക്കമെന്ന സുഖത്തിലലിഞ്ഞു ചേർന്നു.

"സുപ്രഭാതം പൊട്ടിവിടർന്നു സുഖസന്ധായക ഗിരിയിൽ "

എന്ന യേശുദാസ് അനശ്വരമാക്കിയ ഭക്തിഗാനം ചെവിയിലേക്ക് ഒഴുകിയെത്തിയപ്പോഴാണ് ഞാൻ കണ്ണുതുറക്കുന്നത്. അലാറം അടിച്ചതാണ്.

അല്ലിയുടെ പണിയാണ് ഇങ്ങനെ ഇടയ്ക്കിടെ

💬 Comments

View all comments