Chapter Title : ദേവസുന്ദരി 3 [HERCULES]
നിനക്ക് അവരുടെ അവിടത്തെ ഫ്ലാറ്റിൽ നിന്നൂടെ എന്ന് ചോദിച്ചിട്ട്… കുട്ടുവും അവന്റോളും തിരിച്ചുപോയേപ്പിന്നെ അതവിടെ അടച്ചിട്ടേക്കുവല്ലേ…
നിനക്ക് കമ്പിനിവക അക്കമടേഷനുള്ളൊണ്ട് ഞാൻ വേണ്ടാന്ന് പറഞ്ഞെയാ… നിന്റെ ഓഫീസിന്റടുത്തുന്ന് ഫ്ലാറ്റ്ലേക്ക് അതികം ദൂരമൊന്നുവില്ലാന്ന അന്ന് വിളിച്ചപ്പോ പറഞ്ഞേ… ഞാനെന്നാ ഏട്ടനെ വിളിച്ചിട്ട് നിന്നെ വിളിക്കാം… "
സുധാകരൻ വല്യച്ഛൻ… എന്റെ അച്ഛന്റെ ഏട്ടനാണ് കക്ഷി. വല്യച്ഛനും വല്യമ്മയുമൊക്കെ കുറേ കാലം ബാംഗ്ലൂർ ആയിരുന്നു താമസം. കുട്ടു എന്ന് പറഞ്ഞത് ഇവരുടെ മകനാണ്. അക്ഷയ് എന്നാണ് പേര്. എന്റെ രണ്ടുവയസ് മൂത്തതാണ് അക്ഷയ്യേട്ടൻ. പുള്ളിയും ഭാര്യയും ഇപ്പൊ കാനഡയിലാണ്. അഞ്ജലി എന്നാണ് പുള്ളിക്കാരീടെ പേര്. എന്റെ പ്രായമാണ് അവൾക്ക്. അവിടെ നേഴ്സ് ആണ് പുള്ളിക്കാരി.
ഞാൻ അമ്മയോട് ഫോണിൽസംസാരിച്ചുകൊണ്ട് ബസ് സ്റ്റോപ്പിൽ നിന്നു.
റോഡിലൂടെയോഴുകിനീങ്ങുന്ന കാറുകളുടെനിര. ഓഫീസുകളിലേക്കുള്ള ഓട്ടമായിരിക്കും.
പച്ചക്കറിവണ്ടിയുമായി നടന്നുനീങ്ങുന്ന ഒരു വൃദ്ധൻ. തലയിലൊരു ചുറ്റിക്കെട്ടുമായി അയാളങ്ങനെ നടന്നുനീങ്ങുന്നു. മറ്റൊരിടത്ത് ഒരു സൈക്കിളിന്റെ പുറകിൽ ചായപ്പാത്രവുമായി ചായവിൽക്കുന്ന ഒരു മധ്യവയസ്കൻ.
ഇവർ കച്ചവടംനടത്തുന്നതാവട്ടെ വലിയ റെസ്റ്റോറന്റുകളുടെയും ഷോപ്പിങ് കോംപ്ലക്സുകളുടെയും മുന്നിലും.എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.
ഓരോ മൂലയിലും ഓരോ ജീവിതങ്ങൾ,യാതനകൾ, ചെറുത്തുനിൽപ്പുകൾ, പ്രയത്നങ്ങൾ… അങ്ങനെയങ്ങനെ ഓരോ മനുഷ്യരും വ്യത്യസ്ഥങ്ങളായ ജീവിതത്തിനുടമകളാണ്.
വല്യച്ഛന്റെ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞത്കാരണം തൽക്കാലം വേറെ മുറിനോക്കേണ്ട എന്ന തീരുമാനം ഞാനെടുത്തു. അഥവാ അത് ശരിയായില്ലെങ്കി വൈകീട്ട് അന്വേഷിക്കാം എന്നതീരുമാനത്തിൽ ഞാനെത്തിച്ചേർന്നു.
ബസ്സ് കയറി ഞാൻ ഓഫീസിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി.
"ഗുഡ്മോർണിംഗ് സാർ "
ഓഫീസിലേക്ക് കയറിചെന്നപ്പോൾ ഗേറ്റിൽ നിന്നിരുന്ന സെക്യൂരിറ്റി ഗാർഡ് ഒരു പുഞ്ചിരിയോടെ എന്നെ വിഷ് ചെയ്തു.
ഞാൻ തിരിച്ചും.
സമയമാകുന്നതേയുള്ളു. ചുരുക്കം ചിലർ
💬 Comments
View all comments