Chapter Title : ദേവസുന്ദരി 3 [HERCULES]
വന്ന് സിസ്റ്റത്തിന് മുന്നിൽ ഇരുപ്പുണ്ട്.
പെന്റിങ് ഉള്ള ജോലികൾ തീർക്കുന്നതായിരിക്കണം.
ഞാൻ കയറിചെന്നപ്പോൾ അവരെന്നെ വിഷ് ചെയ്തു. അവർക്കൊക്കെയും ഒരു പുഞ്ചിരി സമ്മാനിച്ച് ഞാനെന്റെ കാബിനിലേക്ക് ചെന്നു.
എനിക്ക് മുന്നേ ഉണ്ടായിരുന്നയാൾ ചെയ്യേണ്ടിയിരുന്ന കുറെയേറെ ജോലികൾ ഇനിയും പെന്റിങ് ആണ്. ആദ്യം അതൊക്കെ തീർക്കാം എന്ന ചിന്തയിൽ ഞാൻ ജോലിയാരംഭിച്ചു.
…...
" നോൺസെൻസ്… ഇതിനാണോ തനിക്ക് കമ്പനി സാലറിതരുന്നേ…എനിക്ക് തന്റെയൊരെസ്ക്യൂസും കേൾക്കണ്ട…. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഇത് തീർത്തെന്നെ കാണിച്ചിട്ട് ഇവിടന്നിറങ്ങിയാമതി… പ്രൊജക്റ്റ് റിപ്പോർട്ടും എടുത്ത് താനെന്റെ കാബിനിലോട്ട് വാ… "
പുറത്തുനിന്ന് ഷൗട്ടെയ്യണത് കേട്ട് ഞാൻ എണീറ്റ് കാബിന്റെ ഡോർ തുറന്ന് വെളിയിലേക്ക് നോക്കി.
അഭിരാമിയാണ് ദേഷ്യപ്പെടുന്നത്. അവൾ നിന്ന് വിറക്കുകയായിരുന്നു. അവളുടെ മുന്നിൽ ഒരുപയ്യൻ തലകുനിച്ച് നിൽക്കുണ്ട്
അവൾ തിരിച്ച് കാബിനിലേക്ക് നടന്നു. അതിനിടെ ആ കണ്ണുകൾ എനിക്ക് നേരെ നീണ്ടു. ഞാൻ നിന്നുരുകിപ്പോയി… അത്ര തീക്ഷണതയായിരുന്നു അതിന്.
കോപമൊരു തീനാളമായി അവളുടെ കണ്ണിൽ ജ്വലിച്ചുനിൽക്കുന്നു. ചുവന്നു തുടങ്ങിയ കണ്ണുകൾ.
എന്നെയൊന്ന് കലിപ്പിച്ച്നോക്കിയിട്ട് അവൾ അവളുടെ കാബിനിലേക്ക് കയറിപ്പോയി.
അതിന് പിന്നാലെ ഒരു ഫയലും കയ്യിൽപ്പിടിച്ച് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പൊപ്പിക്കൊണ്ട് ആ പയ്യനും.
"ഞാനെന്ത് ചെയ്തിട്ടാ താടകയെന്നെ കലിപ്പിച്ചുനോക്കുന്നേ…ഹോ…!! മാലാഖയുടെ രൂപവും വെട്ടുപോത്തിന്റെ സ്വഭാവവും…. ജീവനോടെയിവിടന്ന് തിരിച്ചുപോവാമ്പറ്റണേ എന്റേയീശ്വരാ…"
എന്ന് മനസില് പറഞ്ഞ് ഞാൻ തിരിച്ച് കാബിനിലേക്ക് തന്നെ ചെന്നു.
ഒരു ലോഡ് പ്രൊജക്ടുകൾ പെന്റിങ് ആണ്. ഇനിയിതൊക്കെ എന്റെ തലേല് ആവും.
മുന്നേയുണ്ടായിരുന്ന ആളുടെ അച്ഛനിപ്പോ തുമ്മിത്തുമ്മി ചാകാറായിക്കാണണം… അത്രേം ഞാനയാളെ സ്മരിച്ചായിരുന്നു.
ഉച്ചക്കുള്ള ലഞ്ച് ബ്രേക്ക് ആയപ്പോ ഞാൻ കബിനിൽനിന്ന് പുറത്തേക്കിറങ്ങി.
💬 Comments
View all comments