0%

Chapter Title : ദേവസുന്ദരി 3 [HERCULES]

Author : Kambikathakal Read All Parts 589

എന്റെ പേര് രാഹുൽ… തന്റെ പേരുപോലും ഞാൻ ചോദിച്ചില്ല അല്ലേ… "

" അമലെന്നാണ് സാർ പേര്…"

" ദേ പിന്നേം സാറേന്നോ…! "

" ഞാൻ… ഞാനെന്നാ ഏട്ടാന്ന് വിളിച്ചോട്ടെ…!"

ഒരുപുഞ്ചിരിയോടെ ഞാനതിന് സമ്മതം മൂളി.

ഒരുപക്ഷെ പഴയ ഞാനായിരുന്നുവെങ്കിൽ ഒരിക്കലും ഇവനോടിപ്പോ ചോദിച്ചത്പോലെ എന്ത് പറ്റിയെന്നൊന്നും ചോദിക്കാൻ ഒരിക്കലും മെനക്കെടില്ലായിരുന്നു. ഉൾവലിഞ്ഞു നിന്നയെന്നെ അല്പമെങ്കിലും മാറ്റിയെടുത്തത് ഒരുദിവസം മുന്നേമാത്രം ഞാൻ പരിചയപ്പെട്ട

അമൃതയെന്ന അമ്മുവാണ്. അവളോടെനിക്ക് ആക്കാര്യത്തിൽ ബഹുമാനമാണ്. അമ്മുവിനെപ്പറ്റിയോർത്തപ്പോൾ എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

എന്റെ ഇന്നത്തെ ജോലിയൊക്കെ ഏതാണ്ട് കഴിഞ്ഞിരുന്നതിനാൽ ഞാൻ അമലിനെ സഹായിക്കാൻ അവന്റെയൊപ്പം തന്നെയിരുന്നു.

അവനൊരു സോഫ്റ്റ്വയർ ഡിസൈൻ ചെയ്യുകയായിരുന്നു. എന്റെ സഹായം കൂടിയുണ്ടായത് കാരണം അവനല്പം റീലാക്സ് ആയി. പെട്ടന്ന് തന്നെ ഞങ്ങൾ ജോലികൾ ചെയ്തുകൊണ്ടിരുന്നു.

ജോലിയേതാണ്ട് തീരാറായി… ഫൈനൽ സ്റ്റേജിലാണ് ഇപ്പൊ.

" ഡോ…..!! "

വെടിയൊച്ച പോലൊരു അലർച്ച… വേറാര്.. താടക തന്നെ. പക്ഷേയിത്തവണ എനിക്ക് നേരെയാണെന്ന് മാത്രം.

" ഇവിടെ വെറുതെയിരിക്കാനാണോ തന്നെയപ്പോയിന്റ് ചെയ്തേ…!! "

താടകയുടെ അലർച്ച അവിടെ മുഴങ്ങി.

ഓഫീസിലെ എല്ലാരുടെയും കണ്ണുകൾ എനിക്ക് മേൽപതിഞ്ഞു.

" ഞാനിവനെ സഹായിക്കുകയായിരുന്നു മാം"

അവളുടെ പെരുമാറ്റം അത്രക്കങ്ങ് ദഹിച്ചില്ലെങ്കിലും വിനയത്തോടെ ഞാൻ മറുപടി പറഞ്ഞു.

" അവന്റെജോലിചെയ്യാനല്ല തന്നെയിവിടെ ജോലിക്കെടുത്തത്… താൻ തന്റെ ജോലി നോക്കെടോ… "

അവള് പിന്നെയും എനിക്ക് നേരെ പൊട്ടിത്തെറിച്ചു.

" സോറി മാം… എന്റെ ജോലിയൊക്കെ ഞാൻ തീർത്തതാണ്… മാഡമിനിയെന്തൊക്കെപറഞ്ഞാലും ഞാനവനെ സഹായിക്കും… എന്തുകൊണ്ട് അവനത് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല എന്ന് അന്വേഷിക്കുവാനുള്ള സാമാന്യ മര്യാദ

💬 Comments

View all comments