Chapter Title : ദേവസുന്ദരി 4 [HERCULES]
തടകേടെ കാബിനിൽ കൊണ്ടുവച്ചതെനിക്ക് നല്ലയോർമയുണ്ട്. അത് കഴിഞ്ഞാണ് ഞാനമലിനെ സഹായിക്കാങ്കൂടിയത്.
" അപ്പൊഞ്ഞാനാണല്ലോ കള്ളമ്പറയണേ…. ഒരുഫയല് നേരാമ്മണ്ണം സൂക്ഷിക്കാനറിയാത്ത തന്നെയൊക്കെ ഇപ്പൊത്തന്നെ ഡിസ്മിസ്സെയ്യുവാണ് വേണ്ടത്."
താടക നിന്ന് കത്തിക്കയറി. എന്നാലത്രയുന്നേരങ്കൊണ്ട് ഞാനാകെവിളറിയിരുന്നു. മറുപടിയെന്തുപറയണമെന്ന് പോലുഞ്ചിന്തിക്കാനെന്റെ മനസിന് ആവാതില്ലായിരുന്നു. എന്റെ ഭാവങ്കണ്ടു താടകയുടെ മുഖത്തുവിടർന്ന പുച്ഛച്ചിരിമാത്രംമതിയായിരുന്നു എനിക്കിത് താടകയുടെപണിയാണെന്ന് ഉറപ്പിക്കാൻ. പക്ഷേ മരവിച്ചുപോയിരുന്നയെന്റെ മനസിന് അതുതെളിയിക്കാനുള്ള പോംവഴിയൊന്നുങ്കണ്ടെത്താൻ കഴിഞ്ഞില്ല.
മരവിച്ചുകിടന്നമനസിലേക്ക് ഒരുതീനാളം വന്നുവീണു. അതുമതിയായിരുന്നു എന്റെയുള്ളിലുറഞ്ഞുകൂടിയ ഐസിനെയത്രയും അലിയിച്ചുകളയാൻ.
പിടിച്ചുകേറാങ്കിട്ടിയ ആകെയുള്ള പിടിവള്ളി.
" മാം ഞാൻ സത്യന്തന്യാ പറയണേ… മാമിന്റെ കബിനിലെ CCTV ചെക്ക് ചെയ്താ മാഡത്തിനത് മനസിലാവും…."
ഞാൻ പറഞ്ഞതുകേട്ട് അത്രയുന്നേരമവളുടെ മുഖത്തുണ്ടായിരുന്ന വിജയി ഭാവം കൊഴിഞ്ഞുവീണു. പകരമവിടം പേടി കയ്യടക്കി.
അതുകണ്ടാവേശങ്കറിയ ഞാനവിടന്ന് തിരിഞ്ഞുനടന്നു.
" താൻ… താനിതെങ്ങോട്ടാ…! "
അവളുടെ ശബ്ദത്തിലൊരു പതർച്ചയോളിഞ്ഞുകിടന്നത് എനിക്ക് പെട്ടന്ന് മനസിലാക്കാമ്പറ്റി.
" ഞാനാ ഫുടേജ് കളക്ടെയ്യാൻ… ഇതിപ്പോനിരപരാതിത്വം തെളിയിക്കേണ്ടതെന്റെ ഉത്തരവാദിത്തമാണല്ലോ… "
എന്റെ മറുപടികേട്ടതുമവളുടെ മുഖത്തെ ചോരമുഴുവൻ വാർന്നുപോയി. താടകയാകെ വിലറിവെളുത്തു. ആദ്യമായിട്ടാണ് തടകയുടെ ഇങ്ങനെയൊരു ഭാവം ഞാൻ കാണുന്നത്. ദയനീയമായി അവളെന്നെയൊന്ന് നോക്കി.
" എനിക്കറിയാം മാം അത് നിങ്ങളാണിവിടെനിന്ന് മാറ്റിയതെന്ന്. "
ഞാമ്പറഞ്ഞത് കേട്ടതും താടക ഞെട്ടിയെന്നെ നോക്കി.
" എനിക്ക് മാമുമായിട്ട് യാതൊരു വിദ്വേഷവുമില്ല… പക്ഷേ നിങ്ങളെന്നോടെന്തിനാണ് ദേഷ്യങ്കാണിക്കുന്നതെന്നോ വെറുക്കുന്നതെന്നോ എനിക്കറിയില്ല. അതറിയാനെനിക്കൊട്ട് താല്പര്യോമില്ല.
ഇപ്പൊനടന്നകാര്യം ഞാൻ റിപ്പോർട്ടെയ്താ ഒരുപക്ഷെയത് നിങ്ങടെ ജോലിയെതന്നെ ഭാധിക്കുമെന്നെനിക്കറിയാം. അതോണ്ട് താൽക്കാലഞ്ഞാനിത് റിപ്പോർട്ട് ചെയ്യണില്ല.
പക്ഷേ ഇനിയുമിതാണവസ്ഥയെങ്കി ഞാഞ്ചുമ്മായിരിക്കില്ല. "
തടകയുടെ പത്തിമടങ്ങിയ ആവേശത്തിൽ ഞാൻ വെച്ചടിച്ചു.
അവളതൊക്കെ കേട്ടുനിന്നതല്ലാതെ മറുത്തൊരക്ഷരം പറഞ്ഞില്ല.
പിന്നെയും ഞാനെന്തൊക്കെയോ
💬 Comments
View all comments