0%

Chapter Title : ദേവസുന്ദരി 4 [HERCULES]

Author : Kambikathakal Read All Parts 606

പറഞ്ഞിട്ടും പുള്ളിക്കാരി തൊള്ളതുറന്നില്ല.

അവസാനമ്മടുത്തിട്ടവിടന്ന് ഇറങ്ങാന്നേരം അവളെന്നെ വിളിച്ചു.

" രാഹുൽ…. സോറി… "

കേട്ടത് വിശ്വസിക്കാമ്പറ്റാതെ മിഴിച്ചുനിന്നയെന്നെ നോക്കിയവളൊന്ന് വശ്യമായി പുഞ്ചിരിച്ചു.

അവളുടെയാളെക്കൊല്ലുന്ന ചിരികണ്ട് അതിൽഭ്രമിച്ച് ഞാനും ചിരിച്ചുപോയി.

പക്ഷേ പുറമയേയുള്ള അവളുടെ ചിരിയുടെ മറവിൽ ഒരു കനൽക്കട്ട കെടാതെ പുകഞ്ഞുകൊണ്ടിരുന്നത് എനിക്ക് മനസിലാക്കാൻ പറ്റിയില്ല.

**********************************************

വൈകീട്ട് കുറച്ചുനേരത്തെയിറങ്ങി. അമ്മുവിനെക്കാണാൻ പോകാനുള്ളതാണല്ലോ. ഒരു ടാക്സി പിടിച്ച് അവൾ താമസിക്കുന്ന വീടിന്റെ അഡ്രസിലേക്ക് കാറ്‌വിടാൻ പറഞ്ഞു. ഓഫീസിൽ പോകാമെന്നുവച്ചാൽ അവിടെയെത്തുമ്പോഴേക്ക് ഓഫീസ്ടൈം കഴിയും. ഇവിടന്നേതാണ്ടൊരു മുക്കാൽമണിക്കൂറിന്റെ ഓട്ടമുണ്ടവിടേക്ക്.v

അമ്മുവും അവളുടെ രണ്ട് കോളീഗ്സ് കൂടെ ഒരു വീട് വാടകക്കെടുത്താണ് താമസം.

ഞാൻ അവിടെയെത്തുമ്പോൾ ഗേറ്റടഞ്ഞുകിടപ്പാണ്.

ഞാനവളെയും കാത്ത് കാറിൽത്തന്നെയിരുന്നു. ഒരുപത്തുമിനുട്ട് കഴിഞ്ഞുകാണും… അവളുമവളുടെ ഫ്രണ്ട്സും നടന്നുവരുന്നത് ഞാൻ കണ്ടു.

അവളുടെ മുഖം കണ്ടാലറിയാം എന്തോ സങ്കടമുണ്ടെന്ന്. അതിന് കാരണം ഞാനാണോ എന്ന് ചിന്തിച്ചപ്പോഴെനിക്ക് ആകെസങ്കടായി.

അവരടുത്തെത്തിയതും ഞാൻ കാറിൽനിന്നിറങ്ങി. എന്നെക്കണ്ടമ്മു ഒന്ന് ചിരിച്ചിട്ട് നടത്തം തുടർന്നു. പെട്ടന്നവൾ വെട്ടിത്തിരിഞ്ഞെന്നെ നോക്കി. അവളുടെയുണ്ടക്കണ്ണുകൾ അമ്പരപ്പോടെ എന്നിൽ തറഞ്ഞുനിന്നു. അവളുടെ നോട്ടങ്കണ്ടെനിക്ക് സത്യത്തില് ചിരിവന്നുപോയി. പക്ഷേ അവളുടെയടുത്ത നീക്കമെന്നെഞെട്ടിച്ചുകളഞ്ഞു. ചീറിപ്പാഞ്ഞുവന്നവളെന്നെ ഇറുക്കിയണച്ചു.

ഒന്ന് പകച്ചുപോയെങ്കിലും ഞാനുമതുമായി പൊരുത്തപ്പെട്ടു. അവളുടെ കണ്ണുനീർവീണെന്റെ ഷർട്ടിൽ നനവ് പടരുന്നതറിഞ്ഞാണ് ഞാനവളെ എന്നിൽനിന്നടർത്തിമാറ്റിയത്.

" അയ്യേ… അമ്മൂസേ കരയാണോനീ… "

" ഞാൻ… ഞാനിന്നലെ… സോറി… എനിക്കറിയില്ലായിരുന്നു… ഞാൻ… "

അവള് പിച്ചമ്പേയും പറയുമ്പോലെ ഓരോന്ന് പറയാന്തുടങ്ങിയപ്പോ ഞാനവളെയാശ്വസിപ്പിച്ചു.

" എന്തോന്നാടി കൊച്ചുപിള്ളേരെപ്പോലെ…. അന്നേരത്തെ ദേഷ്യത്തിന്ഞാനെന്തോ പറഞ്ഞെന്നുമ്മച്ച്…. അതൊക്കെ ഞാനപ്പോഴേ വിട്ടതാ… അതെങ്ങനാ… പറയാമ്മേണ്ടിവിളിച്ചാ ഫോണെടുക്കൂല്ലല്ലോ… "

അതുകെട്ടവളൊന്ന് ചിണുങ്ങി.

കുറേനേരമെന്തൊക്കെയോ സംസാരിച്ച് പിണക്കവും

💬 Comments

View all comments