0%

Chapter Title : ദേവസുന്ദരി 4 [HERCULES]

Author : Kambikathakal Read All Parts 607

പരിഭവവുമൊക്കെ പറഞ്ഞവസാനിപ്പിച്ച് ഞാനവിടന്നിറങ്ങി. തിരിച്ചുഫ്ളാറ്റിലെത്തുമ്പോ എട്ടുമണിയാകാറായിട്ടുണ്ട്. പെട്ടന്നുതന്നെയൊന്ന് കുളിച്ചു.

വരുന്നവഴി ഫുഡ്‌ ഒക്കെ കഴിച്ചതുകാരണം വേറെപ്പണിയൊന്നുമില്ലായിരുന്നു. പാചകം പഠിക്കണമെന്ന മോഹം നീണ്ടുപോയ്ക്കൊണ്ടിരിക്കുവാണ്. നാളെ നാളെ നീളെ നീളെ എന്നാണല്ലോ.

ഞാൻ ചെറിയമ്മയുടെ ഫോണിലേക്ക് വിളിച്ചുകുറച്ചുനേരം സംസാരിച്ചു. അവരോട് സംസാരിക്കുന്നയത്രയുന്നേരം ഫോണിനുവേണ്ടിയുള്ള അല്ലിയുടെ മുറവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അവസാനമവളുടെ ശല്യം സഹിക്കവയ്യാണ്ടാണെന്ന് തോന്നുന്നു ചെറിയമ്മയവൾക്ക് ഫോൺ കൊടുത്തു.

" ഹാലോയേട്ടാ… ബാംഗ്ലൂരൊക്കെ എങ്ങനെയുണ്ട് … അവിടെയടിച്ചുപൊളിക്ക്യായിരിക്കുവല്ലേ… "

" എന്റെയല്ലീ… ഞാനിവിടെ ടൂറിനുവന്നതല്ല… ജോലിചെയ്യാമ്മന്നതാ… അത്കഴിഞ്ഞെവിടുന്നാ സമയം… "

" ഞങ്ങളെല്ലാരുമടുത്തയാഴ്ച അങ്ങോട്ട് വരണുണ്ട്. ആരുടെയോ കല്യാണമുണ്ടെന്ന്… ഞാനാകെ ത്രില്ലിലായേട്ടാ… "

അവളുടെ ആകാംഷ അവളുടെ വാക്കുകളിലൂടെത്തന്നെയെനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.

" സത്യാണോ അല്ലീ….ആരുടെ കല്യാണാ..! "

" ആഹ്ന്ന്നേ…. കുറച്ചുമുന്നേ അമ്മവിളിച്ചപ്പോ പറഞ്ഞതാ…ആരുടേയാന്നൊന്നും ഞാഞ്ചോയ്ച്ചില്ല…. നിന്നോട് പറഞ്ഞില്ലേ… "

" ഞാനമ്മയെ വിളിക്കണത്രെ… പെട്ടന്നിങ്ങുവാ… നമുക്കിവിടെമൊത്തം കറങ്ങാൻ പോവാം… "

അവരിവിടേക്ക് വരുന്നു എന്നുകേട്ടപ്പോഴെനിക്കും വല്ലാണ്ട് സന്തോഷമായി.

അല്ലിയോട് കുറച്ചുനേരം കൂടെ സംസാരിച്ചിട്ട് ഞാനച്ഛനെ വീഡിയോക്കോൾ ചെയ്തു.

അമ്മയും ഒപ്പന്തന്നെയുണ്ടായിരുന്നു. അമ്മയുടെ ഫ്രണ്ടിന്റെ മോൾടെ കല്യാണമാണെന്നാണ് അമ്മയെന്നോട് പറഞ്ഞത്. അവരുടെ വിശേഷമൊക്കെ ചോദിച്ച് ഞാൻ കാൾ കട്ട്‌ ചെയ്തു.

ഇന്നത്തെയലച്ചിലിന്റെ ക്ഷീണം നല്ലപോലെയുണ്ട്. വല്ലാണ്ട് തലവേദനയുമുണ്ടായിരുന്നു. ഞാൻ ഫോൺ ഓഫ്‌ ചെയ്ത് ഉറങ്ങാങ്കിടന്നു.

രാത്രിയിലെപ്പോഴോ മാറിപ്പോയ പുതപ്പിനുള്ളിലൂടെ തണുപ്പിന്റെ കുന്തമുനകൾ ശരീരന്തുളച്ചപ്പോൾ ഞാനുറക്കഞ്ഞെട്ടി. വെള്ളമെടുക്കാനായി എണീക്കാന്നോക്കിയപ്പോൾ ശരീരമാസകലം ഇടിച്ചുപിഴിഞ്ഞതുപോലുള്ള വേദനയായിരുന്നു. ശരീരം വല്ലാണ്ട് തളർന്നുപോകുന്നു. കൂടാതെ ശരീരത്തിന് നല്ല ചൂടുമുണ്ട്. ബെഡ്‌ഡിനോട് ചേർന്നുള്ള ടീപോയിൽ നിന്ന് എസിയുടെ റിമോട്ടിലേക് കയ്യെത്തിച്ചത് ഓഫ്‌ ചെയ്തു. വല്ലാണ്ട് ദാഹന്തോന്നുന്നുണ്ടെങ്കിലും

അവസാനമെണീക്കാൻ

💬 Comments

View all comments