0%

Chapter Title : ദേവസുന്ദരി 4 [HERCULES]

Author : Kambikathakal Read All Parts 608

മടിച്ച് പുതപ്പുവലിച്ചു തലവഴിമൂടി ഞാനുറങ്ങാൻ കിടന്നു.

അലാറം കേട്ടുറക്കമുണർന്നപ്പോഴേക്കും എനിക്ക് ഒട്ടും വയ്യാതെയായിരുന്നു. പറസെറ്റമോൾ വാങ്ങിക്കഴിക്കാമെന്നോർത്ത് ഞാൻ ഫ്ലാറ്റിന്റെ ഡോർ തുറന്നു. ശരീരത്തിന് നല്ല തളർച്ച തോന്നുന്നുണ്ടായിരുന്നു. അപ്പോഴാണെന്റെ ഫോൺ റിങ് ചെയ്യുന്നത്.

Unknown നമ്പറിൽനിന്നുള്ള കാൾ ആയിരുന്നു. ഒന്ന് സംശയിച്ചുനിന്നെങ്കിലും ഞാൻ കാൾ അറ്റൻഡ് ചെയ്തു.

" ഡോ… ഇന്ന് സബ്‌മിറ്റെയ്യേണ്ട ഫയൽ ഒരു അരമണിക്കൂറിനുള്ളിലെന്റെ മെയിലിലേക്ക് അയക്കണം… മീറ്റിങ്ങിന്റെ സമയമ്മാറ്റി… "

താടകയായായിരുന്നു അതെന്ന് ശബ്ദങ്കെട്ടു ഞാൻ മനസിലാക്കി. എന്നെ തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ അവൾ ഫോൺ കട്ടെയ്തു. മനപ്പൂർവമെന്നേ ഉപദ്രവിക്കാൻ ചെയ്യുന്നതാണെന്ന തോന്നൽവന്നുവെങ്കിലും അത് അയച്ചുകൊടുക്കാമെന്നോർത്ത് ഞാൻ തിരിച്ച് ഹാളിലേക്ക് തന്നെ ചെന്നു.

ലാപ്പിൽ ഓഫീസിന്റെ വെബ്സൈറ്റിൽ കയറി എന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് അതിന്റെ ബാക്കി ചെയ്യാൻ തുടങ്ങി. അരമണിക്കൂറിൽ അത് തീർക്കുക എന്നത് ശ്രെകരമായ ജോലിയാണ്. അതുമീ വയ്യാത്ത അവസ്ഥയിൽ. സമയം കഴിയുന്തോറും ബോഡി വല്ലാതെ വീക്കാവുന്നത് എനിക്കറിയുന്നുണ്ടായിരുന്നു. ഒപ്പം വെട്ടിപ്പൊളിക്കണപോലുള്ള തലവേദനയും.

ഒരുകണക്കിന് അത് ചെയ്‌തുതീർത്ത് തടകയുടെ മെയിലിലേക്ക് അയച്ചുകൊടുത്തു. അവിടന്ന് എണീക്കാൻ ശ്രെമിച്ചതുമെന്റെ കണ്ണിലേക്കിരുട്ടുകയറി. ഇരുന്നിരുന്ന കസേരയോടെ പിന്നിലേക്ക് മലർന്നടിച്ചുവീഴുന്നത് ഒരുസ്വപ്നത്തിലെന്നപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു.

💬 Comments

View all comments