0%

Chapter Title : ദേവസുന്ദരി 5 [HERCULES]

Author : Kambikathakal Read All Parts 184

കൃത്യമായി മനസിലായില്ലെങ്കിലും ജീവൻ തിരിച്ച് കിട്ടിയതിൽ ഞാൻ അറിയാതെ ദൈവത്തെ വിളിച്ചുപോയി.

ദൈവമേ പണ്ടാരക്കാലിക്ക് വട്ടാണോ…?

ജിൻസിയൊരുമിനുട്ട് വൈകിയിരുന്നേ പുതച്ചിരിക്കുന്ന പുതപ്പ് തലവഴി മൂടി ചിതയിലേക്കെടുക്കേണ്ടി വന്നേനെ.

താടകയെ മനസിലാവുന്നെയില്ല… സോറി പറയാൻ വന്നവളാണെന്നെ കൊല്ലാൻ നോക്യത്. ഇത്രേം നാളവളുടെ ഇൻഡയറക്റ്റ് പണി പേടിച്ചാൽ മതിയായിരുന്നു. ഇതിപ്പോ ദേഹോപദ്രവം തുടങ്ങിയ സ്ഥിതിക്ക് നേരിട്ടുള്ളതൂടെ പ്രതീക്ഷിക്കണം.

കുറച്ച് നേരം കഴിഞ്ഞ് ജിൻസി റൂമിലേക്ക് വന്നു. അവൾ കുറേ സോറിയൊക്കെ പറഞ്ഞു. ഞാനതിനൊന്ന് ചിരിച്ചുകാണിച്ചു.

വൈകീട്ട് ഡിസ്ചാർജ് ചെയ്ത് എന്നെ ഫ്ലാറ്റിലെത്തിക്കുന്നത് വരെ അവളെന്റൊപ്പം തന്നെയുണ്ടായിരുന്നു. ഞാൻ ഫോണെടുത്ത് അമ്മുവിനെ വിളിച്ചു.

അവളോട് പറയാതിരുന്നതിന് കുറേ ചീത്ത കേൾക്കേണ്ടി വന്നെങ്കിലും ഒരുവിധത്തിൽ അവളെ ഞാനടക്കി.

ഇപ്പൊത്തന്നെ ഇവിടേക്ക് വരാൻ വാശിപിടിച്ചെങ്കിലും നാളെ മതിയെന്ന് പറഞ്ഞ് ഞാനവളെ എതിർത്തു.

അത് കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ച് പറഞ്ഞു.

എനിക്ക് വയ്യാണ്ട് കിടക്കുവാണ് എന്ന് പറഞ്ഞതും അടുത്ത ആഴ്ചത്തേക്കുള്ള യാത്ര അമ്മ നാളത്തേക്ക് ആക്കി.

അവരെല്ലാരും നാളെത്തന്നെ ഇവിടേക്ക് വരുവാണെന്ന്.

വേണ്ടാ ഇപ്പൊ കുഴപ്പമില്ലന്നൊക്കെ പറഞ്ഞെങ്കിലും അമ്മ അതൊന്നും ചെവിക്കൊണ്ടുപോലുമില്ല.

അല്ലേലും സഹായത്തിനാരുമില്ലാതെ മക്കൾ ദൂരെയൊരിടത്ത് വയ്യാതെ കിടക്കുന്നത് ഏത് അമ്മക്കാണ്‌ സഹിക്കാൻ പറ്റുന്നത്.

അല്ലിയോടുകൂടെ സംസാരിച്ച് ഞാൻ ഫോൺ കട്ട്‌ ചെയ്തു. അപ്പോഴാണ് ജിൻസി ഒരു ബൗളുമായി അവിടേക്ക് വന്നത്. ആവിപറക്കുന്ന കഞ്ഞി ആയിരുന്നു അതിൽ.

" താനെന്തിനാടോ വെറുതെയിതൊക്കെ ഉണ്ടാക്കിയെ… എനിക്കിപ്പോ വിശപ്പൊന്നൂല്ലന്നെ… "

ജിൻസിയെക്കണ്ട് ഞാൻ പറഞ്ഞു.

" അത് നേരത്തേ കുത്തിവച്ച ഗ്ലൂക്സിന്റെയാ… ഇന്നൊന്നും കഴിച്ചില്ലല്ലോ… ഇതിപ്പോ കഴിച്ചില്ലേൽ നാളെ ഞാൻ വീണ്ടും നിന്നേമെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടേണ്ടിവരും. "

ബെഡിൽ ചാരിയിരുന്ന എന്റെ അടുത്തായി ഇരുന്ന് അവൾ പറഞ്ഞു.

കഞ്ഞി സ്പൂൺ‌കൊണ്ട് നന്നായി ഇളക്കി ഒരുസ്പൂൺ കോരി അവൾ എനിക്ക് നേരെ നീട്ടി.

" ഞാൻ കഴിച്ചോളാം… "

എന്ന് പറഞ്ഞെങ്കിലും അവളൊന്നും മിണ്ടാത്തെ ആ സ്പൂൺ എനിക്ക് നേരെ നീട്ടി അങ്ങനെതന്നെ ഇരുന്നു.

അവളനങ്ങില്ല എന്ന് തോന്നിയതുകൊണ്ട് ഞാനത് കഴിച്ചു. ഒരു ചിരിയോടെ അവൾ വീണ്ടും വീണ്ടും ഓരോ സ്പൂൺ കഞ്ഞി എനിക്ക് നേരെ വച്ചുനീട്ടി.

മതി എന്ന്

💬 Comments

View all comments