Chapter Title : ദേവസുന്ദരി 5 [HERCULES]
ഇടയ്ക്കിടെ പറഞ്ഞെങ്കിലും അവൾ കൊണ്ടുവന്നത്രയും കഴിപ്പിച്ചതിനു ശേഷമാണവിടെനിന്ന് എണീറ്റത്.
കയ്യിൽ കരുതിയിരുന്ന കർച്ചീഫ് വച്ച് എന്റെ ചുണ്ടും മുഖവുമൊക്കെ തുടച്ചശേഷമാണ് അവൾ അത് കഴുകിവെക്കാനടുക്കളയിലേക്ക് പോയത് തന്നെ.
ഞാനേതാണ്ടൊരു കിടപ്പ് രോഗിയാണ് എന്നത് പോലെയായിരുന്നു അവളുടെ പെരുമാറ്റം. ഇടയ്ക്കിടെ ഉണ്ടാവുന്ന തലചുറ്റലും മേല് വേദനയുമൊഴിച്ചാൽ വേറെ കാര്യമായ കുഴപ്പമൊന്നും എനിക്കിപ്പോൾ തോന്നുന്നില്ല.
അവൾ പാത്രമൊക്കെ കഴുകിവച്ച് വീണ്ടും എന്റെ മുറിയിലേക്ക് തന്നെ വന്നു.
കുറേ നേരം എന്തൊക്കെയോ സംസാരിച്ചിരുന്ന ഞാൻ ക്ഷീണം കാരണം പയ്യെ മയക്കത്തിലേക്ക് ആഴ്ന്നുപോയി.
തുടരും
💬 Comments
View all comments