Chapter Title : ദേവസുന്ദരി 6 [HERCULES]
ഏറ്റെടുത്തോ… "
ഞാനൊരു ചിരിയോടെ ചോദിച്ചു.
" ആണെന്ന് കൂട്ടിക്കോ…. അത് പോട്ടെ… തന്നോടാരാ എണീറ്റു നടക്കാൻ പറഞ്ഞേ…"
പെട്ടെന്നെന്റെ ശബ്ദം കേട്ടൊന്ന് ഞെട്ടിയെങ്കിലും എന്നെയൊന്ന് തുറിച്ചുനോക്കി അവളുടെ മറുചോദ്യം പിന്നാലെയെത്തി.
" അതിനെനിക്ക് കാലിന് പ്രശ്നമൊന്നുമില്ലല്ലോ… ഇപ്പൊ വലുതായിട്ട് ക്ഷീണവും തോന്നണില്ല… "
ഞാൻ നിഷ്കളങ്കമായി പറഞ്ഞതുകേട്ട് അവളെന്നെ നോക്കിയൊന്ന് ചിരിച്ചു.
" എടാ ബുദ്ധൂസേ…. നിനക്കിടക്കിടെ തലച്ചുറ്റലുണ്ടാവും… അതോണ്ടാ എണീറ്റ് നടക്കണ്ടാന്ന് പറഞ്ഞേ… "
അവളുടെ മറുപടി കേട്ടെനിക്ക് ചിരിയാണ് വന്നത്. അവൾക്ക് ഞാനുമായി 2 ദിവസത്തെ പരിചയം മാത്രമാണുള്ളത്. എന്നിട്ടും എന്റെയടുത്തു കാണിക്കുന്ന അടുപ്പവും കേറിങ്ങും ഒക്കെ ഞാൻ വല്ലാണ്ട് ആസ്വദിക്കുന്നുണ്ട്.
ആരുമായും അധികം ഇടപഴകാത്ത സ്വഭാവക്കാരനായ എന്നെ ബാംഗ്ലൂർ അല്പമെങ്കിലും മാറ്റിയെടുത്തു എന്ന് പറയണതാവും ശരി.
"തനിക്കിതൊരു ബുദ്ധിമുട്ടായല്ലേ ജിൻസീ..!"
അവൾ എനിക്കുകൂടെ ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊണ്ടുവന്നതോർത്തു ഞാൻ പറഞ്ഞു.
" ആഹ്‌ന്നെ… നിനക്കവിടെങ്ങാൻ ഇരുന്നാപോരെ...ഇവിടെനിന്നെന്നെ എന്തിനാ ബുദ്ധിമുട്ടിക്കണേ..? "
ഞാൻ ഭക്ഷണത്തിന്റെ കാര്യമാണ് പറഞ്ഞതെന്ന് മനസിലായെങ്കിലും അവളെനിക്കിട്ടൊന്ന് കൊട്ടി. എന്നിട്ടെന്നെനോക്കിയൊരു തൊലിഞ്ഞ ചിരിയും.
ചോദിച്ചുവാങ്ങിയതാണെന്ന് എനിക്ക് തന്നെയറിയാവുന്നതുകൊണ്ട് ഒന്നിളിച്ചുകാണിച്ച് ഞാൻ തിരിച്ചുനടന്നു.
ജിൻസി പറഞ്ഞത് സത്യം തന്നെയായിരുന്നു. പാതിവഴിയിലെത്തിയപ്പോഴേ ചെറുതായി തലകറങ്ങുന്നത് പോലെ തോന്നി. ഹാളിന്റെ നടുവിലായതിനാൽ സപ്പോർട്ട് ചെയ്യാനൊന്നും കിട്ടിയതുവില്ല. വേച്ചുവീഴാൻ പോയ എന്നെ പെട്ടന്നൊരുകരം ചേർത്ത് പിടിച്ചു. ജിൻസിതന്നെയായിരുന്നു അത്. എന്റെ ഭാരം താങ്ങാനവളിത്തിരി ബുദ്ധിമുട്ടി.
അതോടെ അവളെന്നെ അവളുടെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു.
എന്റെ കയ്മുട്ടമർന്നിരിക്കുന്നത് അവളുടെ മറിടത്തിലാണ് എന്നറിഞ്ഞതും ഞാനൊന്ന് ഞെട്ടി. എന്നാൽ ജിൻസിയിൽ ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു.അവിടന്ന് മാറണം എന്ന് ആഗ്രഹിച്ചുവെങ്കിലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.
💬 Comments
View all comments