Chapter Title : ദേവസുന്ദരി 6 [HERCULES]
ഞാൻ എങ്ങനെയൊക്കെയോ നേരെ നിന്നു. അടുത്ത് തന്നെയുള്ള സോഫയിലേക്ക് നടക്കാൻ തുനിഞ്ഞതും ജിൻസിയെന്റെ തോളിലൂടെ കയ്യിട്ട് എന്നെ സഹായിച്ചു.
അപ്പോഴുമെന്നേ പരീക്ഷിച്ചുകൊണ്ടെന്റെ നെഞ്ചിന്റെ വശത്തമർന്ന അവളുടെ മുഴുപ്പിന്റെ മാർദവം എന്റെ നെഞ്ചിടിപ്പ് കൂട്ടി.
സോഫയിലിരുന്ന ഞാൻ ആകെ വിയർത്തിരുന്നു. തലച്ചുറ്റലിന്റെ ആഫ്റ്റർ എഫക്ട്.
ജിൻസി വേഗം ഒരു ഗ്ലാസ് വെള്ളം എനിക്ക് കൊണ്ടുതന്നു. അപ്പോഴാണ് ഫ്ലാറ്റിന്റെ കാളിങ് ബെൽ ശബ്ദിച്ചത്.
ജിൻസി വേഗം തന്നെ ഡോറിനടുത്തേക്ക് നടന്ന് പീപ് ഹോളിലൂടെ നോക്കി. പിന്നേ സംശയത്തോടെ എന്നെനോക്കിയിട്ട് അവൾ ഡോർ തുറന്നു.
അമ്മു ആയിരുന്നു വന്നത്. സമയം 7 മണി കഴിഞ്ഞതേയുള്ളു. ഇത്രനേരത്തെ വരാനിവൾക്ക് തലക്ക് വല്ല അസുഖവുമുണ്ടോ എന്നാണ് ഞാനപ്പോ ആലോചിച്ചത്.
എന്നെ പ്രതീക്ഷിച്ചയിടത്ത് ജിൻസിയെക്കണ്ട്
ചെറുതായിട്ടൊന്ന് ഞെട്ടിയിട്ടുണ്ട് കക്ഷി. ഫ്ലാറ്റ് മാറിപ്പോയോ എന്ന സംശയത്തോടെ നിന്ന അവൾക്ക് ഹാളിലേ സോഫയിൽ ഇരിക്കുന്ന എന്നെ കണ്ടതും അല്പം ആശ്വാസമായെന്ന് തോന്നുന്നു.
" കേറിപ്പോരമ്മൂ… ഫ്ലാറ്റ് മാറീട്ടില്ല. "
വന്നിരിക്കുന്നത് എനിക്ക് പരിചയമുള്ള ആളാണ് എന്ന് മനസിലായതും ജിൻസി ഒരു ചിരിയോടെ അവൾക്കായി ഡോർ മുഴുവനും തുറന്നുകൊടുത്തു.
" ജിൻസീ… ഇത് അമൃത എന്ന അമ്മു. ഞാനിന്നലെ പറഞ്ഞില്ലേ ഇവിടെ ഒരു ഫ്രണ്ട് ഉണ്ടെന്ന്… ഇതാണ് ആള്. പിന്നേ അമ്മൂ ഇത് ജിൻസി. ഇവിടെ ഓപ്പോസിറ്റ് ഫ്ലാറ്റിലാണ്. ഇവളാണെന്നെ ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ആള് ഡോക്ടർ ആണുട്ടോ.. "
ഞാൻ രണ്ടുപേരെയും പരസ്പരം പരിചയപ്പെടുത്തിക്കൊടുത്തു. അവർ പരസ്പരം നോക്കി ചിരിച്ചു.
" എടാ നിനക്ക് ഫുഡ് എടുക്കട്ടെ…അമ്മു കഴിച്ചതാണോ..?"
ജിൻസി എന്നോടും അമ്മുവിനോടുമായി ചോദിച്ചു.
" അതിന് ഞാനിനീം
💬 Comments
View all comments