Chapter Title : ദേവസുന്ദരി 6 [HERCULES]
പല്ലേച്ചിട്ടില്ല. "
അളിഞ്ഞ ഒരു ചിരിയോടെ ഞാൻ പറഞ്ഞതും ജിൻസിയൊന്ന് മുഖം വക്രിച്ചുകാട്ടി.
" ഞാൻ കഴിച്ചിട്ടാ പോന്നത് ചേച്ചി… "
എന്ന അമ്മുവിന്റെ മറുപടിയും പിന്നാലെയെത്തി.
" അമ്മു ഒന്നിവന്റെ കൂടെ ചെല്ല്… ആൾക്ക് ഇടക്ക് തലകറക്കം ഉണ്ട്. ഞാനപ്പോഴേക്ക് ഫുഡ് എടുത്ത് വെക്കാം. "
എന്നെ അമ്മുവിനെയേൽപ്പിച്ച് അവൾ അടുക്കളയിലേക്ക് തന്നെ തിരിച്ചുപോയി.
അതോടെ അമ്മു എന്നെപ്പിടിച്ചെഴുന്നേൽപ്പിച്ച് ഉന്തിത്തള്ളി ബാത്‌റൂമിലെ ബേസിനു മുന്നിൽ കൊണ്ട് ചെന്ന് നിർത്തി.
അവിടെ ഹോൾഡറിൽ കിടന്നിരുന്ന എന്റെ ബ്രെഷ് എടുത്ത് അതിൽ പേസ്റ്റ് പുരട്ടി എന്റെ നേരെ നീട്ടി അവളൊന്ന് ആക്കിചിരിച്ചു.
"എന്താടി പൊട്ടക്കണ്ണി ഒരാക്കിയ ചിരി… "
അവളുടെ കയ്യിൽനിന്നും ബ്രഷ് വാങ്ങി ഞാൻ കണ്ണുരുട്ടി.
" ഏയ്… ഒന്നുല്ലേ…. മോൻ വേഗം പല്ലേക്കാൻ നോക്ക്… ഇല്ലേൽ ജിൻസിയേച്ചിയുടെ കയ്യീന്ന് കിട്ടും… "
അപ്പോഴും അവളുടെ മുഖത്താ തൊലിഞ്ഞ ചിരി അതേപടി നിൽപ്പുണ്ടായിരുന്നു.
എന്നാൽ ഇപ്രാവിശ്യം അതിന് വല്യ മൈൻഡ് കൊടുക്കാതെ ഞാൻ പല്ല് തേപ്പ് തുടർന്നു.
തലചുറ്റലുണ്ടെന്ന് ജിൻസി പറഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു ഞാൻ പല്ല് തേച്ചുകഴിയുന്നത് വരെയും അവളെന്നേം നോക്കി ബാത്‌റൂമിന്റെ ഡോറിനടുത്തുതന്നെ നിൽപ്പുണ്ടായിരുന്നു.
എല്ലാം കഴിഞ്ഞ് അവളുടെ തോളിലൂടെ കയ്യിട്ട് ഡൈനിങ് ഹാളിലേക്ക് നടക്കുമ്പോഴേക്കും ജിൻസി ഭക്ഷണമൊക്കെ വിളമ്പി വച്ചായിരുന്നു.
ചപ്പാത്തിയും ചിക്കൻ കറിയും. ഇതൊക്കെയുണ്ടാക്കാൻ ഇവൾക്കെപ്പോ സമയം കിട്ടിയെന്ന് ഞാനോർത്തു.
അമ്മു വേണ്ടായെന്നൊക്കെ പറഞ്ഞെങ്കിലും അവളെക്കൊണ്ട് കഴിപ്പിച്ചേ ജിൻസി അടങ്ങിയുള്ളു. നല്ല രുചിയുണ്ടെന്ന് അമ്മുവിന്റെ മുഖഭാവത്തിൽനിന്ന് മനസിലായെങ്കിലും പനികാരണം ആണെന്ന് തോന്നുന്നു എനിക്കതിന്റെ രുചി മനസിലായില്ല.
" ജിൻസി… പനിയൊക്കെ മാറി ഇതുപോലെ
💬 Comments
View all comments