0%

Chapter Title : ദേവസുന്ദരി 6 [HERCULES]

Author : Kambikathakal Read All Parts 271

ഇതാരാ താടക…! "

സോഫയ്ക്ക്  അടുത്തുതന്നെയുള്ള ടീപോയയിലേക്ക് കയ്യെത്തിച്ച് എന്റെ ഫോണെടുത്ത അമ്മു മനസിലാവാതെ എന്നെ നോക്കി ചോദിച്ചു.

താടക എന്ന് കേട്ടതും ഞാനെന്തിനെന്നില്ലാതെ ഒന്ന് ഞെട്ടി. അത് രണ്ടുപേരും നന്നായിട്ട് കാണുവേം ചെയ്തു.

അതുകണ്ട് ജിൻസി ഒരാക്കിചിരിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

എന്റെ പ്രതികരണമൊന്നും കാണാത്തതുകൊണ്ട് അമ്മു ഫോണെടുക്കാൻ തുനിഞ്ഞെങ്കിലും മുഴുവൻ റിങ് ചെയ്യാതെ തന്നെ അത് കട്ട്‌ ആയി.

"ആരായേട്ടാ താടക… വേഗം പറഞ്ഞോ… "

കാൾ കട്ടായതും ഒന്ന് ചിണുങ്ങിക്കൊണ്ട് അമ്മു എന്നോട് ചോദിച്ചു. അവൾക്ക് അതാരാണ് എന്ന് അറിയാൻ അതിയായ ആഗ്രഹമുണ്ടെന്ന് അവളുടെ മുഖത്തെ ആകാംഷാ ഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.

ജിൻസിയുടെ മുഖത്തും അതാരാണ് എന്നറിയണം എന്ന ഭാവം തന്നെയായിരുന്നു.

പക്ഷേ അവളുടെ ഉറ്റസുഹൃത്ത് ആണതെന്ന് അവൾക്കറിയില്ലല്ലോ.

"അത്…. ഓക്കേ നിങ്ങൾ ഇത് വേറാരോടും പറയില്ലായെന്ന് പ്രോമിസ് ചെയ് "

" ഞങ്ങളാരോടും പറയില്ല… അല്ലേയേച്ചി…!"

അമ്മു പെട്ടന്ന് തന്നെയതിന്റെ മറുപടി പറഞ്ഞു. അതുകേട്ട് ജിൻസിയും തലയിളക്കി.

" ജിൻസിക്കറിയുന്ന ആളാണ്… എന്റെ മാഡം… അഭിരാമി.!! "

"ഏഹ്….!!!"

ഒരു ഞെട്ടലായിരുന്നു ജിൻസിയുടെ പ്രതികരണം.

അടുത്ത നിമിഷം അതൊരു പൊട്ടിച്ചിരിയായി പരിണമിച്ചു.

" ഹയ്യോ…. ഇനിയെനിക്ക് ചിരിക്കാൻ വയ്യേ… ആ പൊട്ടക്കണ്ണിയായിരുന്നോ താടക… "

ചിരിച്ച് പള്ള വേദനിച്ചിട്ടാണെന്ന് തോന്നുന്നു ജിൻസി അവളുടെ ഇടുപ്പിലമർത്തിപ്പിടിച്ചായിരുന്നു അത് ചോദിച്ചത്.

എന്നാലിതൊക്കെക്കണ്ട് പൊട്ടൻ ആട്ടം കണ്ടപോലെ ഇരിക്കണ അമ്മുവിനെ കണ്ടപ്പോ എനിക്ക് ചിരിവന്നു.

" എടാ…. നീയെന്തിനാ അവളെ താടക എന്ന് വിളിക്കണേ…? "

കുറച്ചുനേരം കഴിഞ്ഞ് ജിൻസിയുടെ ചോദ്യമെത്തി.

" അതിനെക്കൊണ്ട് വല്ലാത്ത ശല്യമാന്നെ… ഇന്നലത്തന്നെ താൻ കണ്ടതല്ലേ എന്നെക്കൊല്ലാൻ നോക്യത്… ഹോ…! താടക എന്നൊന്നുവല്ല അതിനെ വിളിക്കണ്ടേ… എന്റെ മാന്യതകൊണ്ട് അതിലൊതുക്കിഎന്നുമാത്രം. "

അതും പറഞ്ഞ് ഞാൻ നോക്കിയത് താടകയുടെ മുഖത്തേക്ക് ആയിരുന്നു.

തുറന്നിട്ടിരുന്ന വാതിലിനടുത്തായി നിന്നിരുന്ന അവൾ ഞാൻ പറഞ്ഞതെല്ലാം കേട്ടെന്ന് എനിക്കുറപ്പായിരുന്നു.

അവളുടെ മുഖത്ത് ദേഷ്യമിരച്ചെത്തുന്നത് ഞാൻ വ്യക്തമായി കണ്ടു. എന്റെ ഹൃദയമൊരുനിമിഷം മിടിക്കാൻ മറന്ന് പോയി.

ഞാൻ വാതിൽക്കലേക്ക് പകച്ചുനോക്കുന്നതുകണ്ട ജിൻസിയും അമ്മുവും തിരിഞ്ഞുനോക്കിയപ്പോഴാണ് അവളെ കാണുന്നത്.

ചിരിച്ചോണ്ടിരുന്ന ജിൻസിയുടെ മുഖമൊരുനിമിഷം

💬 Comments

View all comments