ദേവസുന്ദരി 7 [HERCULES]

📝 Ongoing

👁 156444 views ❤ 894 likes 💬 115 comments

വൈകി... പക്ഷേ ഇപ്രാവശ്യവും പേജ് കുറവാണ്. തിരക്കുകൾ ഞാൻ എന്റെ വാളിൽ പറഞ്ഞിരുന്നു. അതിനേക്കാൾ എന്റെ മൂഡ് കളഞ്ഞത് എഴുതിവച്ച കുറേ ഭാഗം നഷ്ടപ്പെട്ടു പോയി എന്നതാണ്. വീണ്ടും അത് എഴുതാനുള്ള മൂഡ്  വരാൻ സമയമെടുത്തു.

എന്തായാലും വായിച്ച് അഭിപ്രായം അറിയിക്കൂ. സ്നേഹം ❤
ദേവസുന്ദരി 6
Devasundari Part 6 | Author : Herc ules | Previous Part

പക്ഷേ അത് തിരിച്ചറിയാൻ ഞാനൊരുപാട് വൈകിയിരിക്കുന്നു… മനസിന്റെ നിയന്ത്രണം ഭേദിച്ച് കണ്ണിലുരുണ്ടുകൂടിയ കണ്ണുനീർപോലും എന്നെ പരിഹസിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി.

ആരും കാണാതെ വാശിയോടെ അത് തുടച്ചുകളഞ്ഞപ്പോൾ താടകയോടൊരുതരം വാശിയായിരുന്നു എന്നിൽ നിറഞ്ഞത്.

സഹിച്ചതും ക്ഷമിച്ചതും ഒക്കെ മതി ഇനിയങ്ങോട്ട് പണിക്ക് മറുപണി…!എന്ന് എന്റെയുള്ളിൽ ആരൊ അലറി വിളിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

അതേ…. ഇനിയങ്ങോട്ട് പണിക്ക് മറുപണി!

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവരിൽനിന്ന് നോട്ടം മാറ്റി ഞാൻ തിരിഞ്ഞുനിന്നു. നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നപോലെ തോന്നുന്നു.

അല്പം മുന്നേ മാത്രം ഞാൻ തിരിച്ചറിഞ്ഞ പ്രണയം കരിഞ്ഞുണങ്ങിയിരിക്കുന്നു.  അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന ചിന്ത അതിനെ കരിയിച്ചു കളഞ്ഞു. എനിക്കവളോട് ഇഷ്ടം തോന്നിയെന്ന് വച്ച് അവൾക്ക് അത് തോന്നണമെന്ന് ഇല്ലല്ലോ.

അല്ലേലും സ്നേഹം പിടിച്ചുവാങ്ങേണ്ടതല്ലല്ലോ.

ന്യായങ്ങൾ നിരവധി മനസിൽ നിറഞ്ഞെങ്കിലും എന്റെയുള്ള

📚 Chapters

1 published

Related Stories

💬 Comments

View all comments