0%

Chapter Title : ദേവസുന്ദരി 7 [HERCULES]

Author : Kambikathakal Read All Parts 653

ശബ്ദമുയർത്തി തന്നെ ആയിരുന്നു അവൾ അത് ചോദിച്ചത്.

അവിടെ ഉണ്ടായിരുന്ന അത്രയും പേരിലേക്കും അവളുടെ മുഖത്ത് കണ്ട പുച്ഛഭാവം വ്യാപിക്കുന്നത് ഞാൻ അമ്പരപ്പോടെ കണ്ടു.

ഇതിൽപ്പരം അപമാനം വേറെ കിട്ടാനില്ല. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വരേണ്ടിയിരുന്നില്ല…

ഞാൻ അമ്മയെ ഒന്ന് നോക്കി. അമ്മയുടെ മുഖം വിവർണമാണ്. അതൂടെ കണ്ടതും എന്നിലേക്ക് ദേഷ്യം ഇരച്ചെത്തി.

അത് മനസിലാക്കിയതും അമ്മ വേഗം ഇറങ്ങിവന്ന് എന്റെ കയ്യിൽ കയറിപ്പിടിച്ചു.

" മോനു വേണ്ടടാ…. നമ്മക്ക് പോവാ.."

അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആൾക്കൂട്ടത്തിന് നടുവിൽ അപമാനിതയായി ആ മുഖം കുനിഞ്ഞു. ഒരിക്കലും നിറയരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്ന എന്റെ അമ്മയുടെ കണ്ണുകൾ അവൾ കാരണം നനഞ്ഞിരിക്കുന്നു.

ഞാൻ അവളെയൊന്ന് തുറിച്ചു നോക്കി.

അവളുടെ മുഖത്തൊരു  പകപ്പ് ആയിരുന്നു.അമ്മ എന്നെയും വലിച്ച് ആ ആൾക്കൂട്ടത്തിന് നടുവിലൂടെ പുറത്തേക്ക് നടന്നു.

" പവിത്രേ… ഡീ നിൽക്ക് പോവല്ലേ…!"

പുറകീന്ന് ഒരു സ്ത്രീ വിളിച്ചുപറഞ്ഞുകൊണ്ട് ഞങ്ങളുടെ പുറകെ വരുന്നുണ്ടായിരുന്നു.

അതാവാം അമ്മയുടെ കൂട്ടുകാരി.

എന്നാൽ അമ്മ അതിന് ചെവികൊടുക്കാതെ നേരെ കാറിൽ കയറി ഇരുന്നു. ഒരു സംസാരത്തിന് താല്പര്യമില്ലാത്തോണ്ട് ഞാൻ അവരെ മൈൻഡ് ചെയ്യാതെ കാർ മുന്നോട്ടെടുത്തു.

അമ്മ കരയുകയായിരുന്നു.

" കണ്ണാ… സോറീട… ഞാൻകാരണം എന്റെ കുഞ്ഞ്… "

അമ്മ ഇടക്ക് വിതുമ്പി.

" അമ്മ ഒന്ന് മിണ്ടാണ്ടിരിക്കാണുണ്ടോ… അമ്മേന്ത് ചെയ്തിട്ട എന്നോട് സോറി പറയണേ… കല്യാണത്തിന് വരാൻ നിർബന്ധിച്ചത് കൊണ്ടോ… എന്തായാലും അമ്മ തെറ്റൊന്നും ചെയ്തിട്ടില്ല… അവളാണ് ഇതിനൊക്കെ കാരണം…! "

ദേഷ്യം ഞാൻ ആക്സിലേറ്ററിൽ തീർക്കുകയായിരുന്നു. കാർ മൂന്നക്കത്തിലേക്ക് വെടിയുണ്ട പോലെ പാഞ്ഞുകേറിയത്

💬 Comments

View all comments