Chapter Title : ദേവസുന്ദരി 7 [HERCULES]
കേറിക്കിടന്നു.
അമ്മയുടെ മടിയിലിതുപോലെ കിടന്നിട്ട് കുറെയേറെ കാലമായിരിക്കുന്നു. അതോർത്തിട്ടാണോ എന്നറിയില്ല അമ്മയുടെ കണ്ണിലൊരു നീർത്തിളക്കം.
" തലവേദന മാറിയോ കണ്ണാ…! "
എന്റെ നെറ്റിയിൽ വാത്സല്യം തുളുമ്പിനിന്ന ചുടുചുമ്പനം ചാർത്തി അമ്മ സ്നേഹത്തിന്റെ കേട്ടഴിച്ചുവിട്ടു.
" മ്മ്… "
അതിനൊന്ന് മൂളി ഞാനമ്മയെ ചേർത്ത് പിടിച്ചു.
എന്നെ തഴുകിയിരുന്ന കൈകളുടെ വാത്സല്യത്തിൽ ലയിച്ച് കിടന്ന എന്നെ അലോസരപ്പെടുത്തിക്കൊണ്ട് അല്ലിയും ജിൻസിയും അങ്ങോട്ടേക്ക് കയറി വന്നു.
" എത്ര വയസായി… നോക്യേ ഒരമ്മക്കുഞ്ഞി… "
ജിൻസിയെന്നെ കളിയാക്കാനെന്നോണം പറഞ്ഞു.
" എത്ര പ്രായമായാലും ഇതെന്റെ അമ്മ അല്ലാണ്ടാവില്ലല്ലോ…. അമ്മക്കെന്നോടുള്ള സ്നേഹവും അവിടെത്തന്നെ കാണും… ഞങ്ങളിങ്ങനെ ഇടക്ക് സ്നേഹിക്കേം ചെയ്യും… അസൂയപ്പെട്ടിട്ട് കാര്യൊന്നുല്ല മോളേ… "
ഞാനൊരു ചിരിയോടെ അവളോട് പറഞ്ഞു.
എന്റെ മറുപടികേട്ടവളുടെ മുഖം ഒന്ന് മങ്ങി. അവളുടെ അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്. അവളുടെ ചെറുപ്പം മുതലേ രണ്ടുപേരും എന്നും വഴക്കായിരുന്നു. അതിനിടയിൽ അമ്മയുടെയോ അച്ഛന്റെയോ സ്നേഹം അനുഭവിക്കാൻ അവൾക്കവസരം കിട്ടിയില്ല. അവരോട് അവൾക്ക് വലിയ അറ്റാച്ച്മെന്റ്റ് ഇല്ലതാനും.
ഞാനും ഒരുനിമിഷം വല്ലാതായി. പക്ഷേ ഇന്ന് അവൾക്കൊരു അമ്മയുണ്ട്. അതേ എന്റെ അമ്മ തന്നെ… അമ്മ എന്നോട് പറയുകേം ചെയ്തിരുന്നു തനിക്കിനി നാല് മക്കളാണെന്ന്. അമ്മുവിനെയും അമ്മ സ്വന്തം മോളെപ്പോലെയാണ് കാണുന്നത്.
" ഒന്ന് വരുന്നുണ്ടോ എല്ലാം… മനുഷ്യനിവിടെ വിശന്നു ചാവാറായി…!"
അന്തരീക്ഷമൊന്ന് തണുപ്പിക്കാൻ വായിൽ വന്നതും വിളിച്ച് പറഞ്ഞ് ചാടിയെണീറ്റതും അമ്മയുടെ കയ്യീന്ന് തലക്കിട്ടൊരു കൊട്ട് കിട്ടി. അതോടൊപ്പം കണ്ണുരുട്ടിയുള്ള നോട്ടോം.
വേറൊന്നുവല്ല കുറച്ച് മുന്നേ കഴിക്കാൻ വിളിച്ചപ്പോ ഞാൻ തന്നെയാണല്ലോ പിന്നേ മതിയെന്ന് പറഞ്ഞത്.
💬 Comments
View all comments