0%

Chapter Title : ദേവസുന്ദരി 9 [HERCULES]

Author : Kambikathakal Read All Parts 380

ഒരു ഊഹമില്ലായിരുന്നു.

എനിക്ക് താടകയോട് വല്ലാത്ത ദേഷ്യം തോന്നി. ഒരുക്കലും അവളിത്ര ചീപ്പായി പെരുമാറുമെന്ന് ഞാൻ കരുതിയിരുന്നില്ല.

അതാലോചിക്കുന്തോറും താടകയോടുള്ള വെറുപ്പ് കൂടിക്കൊണ്ടിരുന്നു.

ഞാനൊന്ന് അവളെ മുഖമുയർത്തി നോക്കി.

അവിടെ കരച്ചിലാണ്. അവളുടെ കണ്ണുകൾ ചുവന്ന് ഇടുങ്ങിയപോലെ തോന്നി. പക്ഷേ അവളുടെയാ കള്ളക്കരച്ചിൽ കാണുമ്പോൾ എടുത്ത് നിലത്തടിക്കാൻ തോന്നുന്നുണ്ട്.

അവളുടെ അഭിനയത്തിന് കൊടുക്കാൻ പുതിയ വല്ല അവർഡും കണ്ടുപിടിക്കേണ്ടിവരും അത്ര ഗംഭീരമാണ് അവളുടെ അഭിനയം.

പുറത്തേക്ക് വലിച്ചിഴക്കുമ്പോഴും ഇടയ്ക്കിടെ എന്റെ കവിളിൽ ഓരോ അടി കിട്ടിക്കൊണ്ടിരുന്നു.

ആകെയൊരു മരവിപ്പ്. അവളോടൊപ്പം ഇറങ്ങിത്തിരിക്കാൻ തീരുമാനിച്ച നിമിഷത്തെ ഞാൻ പഴിച്ചു.

ഒരുകുറ്റവും ചെയ്യാതെ ഒരു കുറ്റക്കാരനായി എന്നെ പോലിസ് ജീപ്പിലേക്ക് വലിച്ചെറിയപ്പെട്ടു. മനസ് ശൂന്യമാണ്. അതിൽ ആകെ എനിക്ക് തിരിച്ചറിയാൻ പറ്റുന്നത് താടകയോടുള്ള വെറുപ്പ് മാത്രമാണ്. അവളിൽ നിന്നും ഇത്ര തരംതാണ ഒരു പണി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

എത്രനേരം അങ്ങനെ ജീപ്പിൽ ഇരുന്നെന്ന് ഒരു പിടുത്തവുമില്ല. കാരണം എന്റെ മനസ് എന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു. അതാകെ മരവിച്ച് കിടക്കുകയായിരുന്നു.

ഏതോ ഒരു പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന ജീപ്പിൽനിന്ന് ഞങ്ങളെ വലിച്ച് പുറത്തേക്കിറക്കി.

അവിടെ എന്റെയും അവളുടേടും മാതാപിതാക്കൾ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

അമ്മ ആകെ കരഞ്ഞ് തളർന്നപോലെ ആയിരുന്നു. അത് കൂടെ കണ്ടതും എന്റെ പിടിവിട്ട് പോയി. കണ്ണ് നിറഞ്ഞു. നെഞ്ചിൽ ഭരമേറി. കരയുകയായിരുന്നു ഞാൻ.

ഒരു കുറ്റവും ചെയ്യാതെ അവരുടെ മുന്നിൽ ഒരു തെറ്റുകാരാനെപ്പോൽ നിൽക്കുമ്പോൾ എന്റെ ഹൃദയം നുറുങ്ങുന്നതുപോലെ ആയിരുന്നു എനിക്ക്. ഞങ്ങളെ രണ്ടുപേരെയും അകത്തേക്ക് കൊണ്ടുപോയി. അവിടെ നിന്നിരുന്ന പോലീസുകാരിൽ ഒരാൾ അലിവ് തോന്നിയിട്ട് ആണെന്നുതോന്നുന്നു

💬 Comments

View all comments