Chapter Title : ദേവസുന്ദരി 9 [HERCULES]
എനിക്കെന്റെ ഡ്രസ്സ് എടുത്ത് തന്നു.
കുറച്ച് കഴിഞ്ഞ് എന്റെയും അവളുടെയും അച്ഛനെ അകത്തേക്ക് വിളിപ്പിച്ചു.
ഇൻസ്‌പെക്ടർ അവരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എനിക്കാണേൽ എന്താണ് സംഭവിക്കുന്നത് എന്ന് ഒരെത്തുമ്പിടിയും കിട്ടിയില്ല.
ഞാൻ സത്യാവസ്ഥ പറയാൻ ശ്രെമിച്ചെങ്കിലും ആരും അത് കേൾക്കാൻ കൂട്ടാക്കിയില്ല. അഭിരാമിയെ നോക്കുമ്പോൾ കരഞ്ഞുകൊണ്ടാണെങ്കിലും അവളും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
കുറച്ച് നേരത്തെ കാര്യമായ ചർച്ചക്ക് ശേഷം മൂവരും ഞങ്ങളെ നോക്കി.
അവളുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
അദ്ദേഹം അവളുടെ അടുത്തേക്ക് ചെന്നു. തൊട്ടടുത്ത നിമിഷം അവളുടെ കരണം പുകച്ചൊരടി കൊടുത്തു. അയാളെ 2 പോലീസുകാർ പിടിച്ചുമാറ്റി.
" അച്ഛനേം അമ്മേനേം നാണംകെടുത്തിയപ്പോൾ സമാധാനം ആയില്ലേടി… "
അവൾക്ക് നേരെയൊന്ന് ചീറി അയാൾ എന്നെ ഒന്ന് നോക്കി.
ഇന്നലെ വീട്ടിൽ വന്നപ്പോൾ ഉണ്ടായിരുന്ന ഭാവമല്ല ആ മുഖത്ത്. കലിപ്പിച്ചോന്ന് നോക്കി അയാൾ അവിടന്ന് ഇറങ്ങിപ്പോയി.
അതുകൂടെ ആയതും അഭിരാമി വലിയ വായിൽ കരഞ്ഞുതുടങ്ങി.
"ശവം… കിട്ടിയത് കുറഞ്ഞുപോയി ഒരഞ്ചാറെണ്ണം കൂടെ കൊടുക്കായിരുന്നു…!"
ആ അവസ്ഥയിൽ നിക്കുമ്പോഴും മനസിലേക്ക് വന്നത് അതാണ്.
അച്ഛൻ എന്റടുത്തേക്ക് വന്നു.
"ഈശ്വരാ… ഇനി എനിക്കുള്ളത് തരാനാണോ…."
ഒന്ന് പകച്ചു. അച്ഛനോട് എല്ലാം തുറന്ന് പറയണം എന്ന് തോന്നി.
" അച്ഛാ…!... "
പറയാൻ സമ്മതിച്ചില്ല. കയ്യുയർത്തി എന്റെ ശ്രമത്തെ തടഞ്ഞു. അതോടൊപ്പം എന്റെ നെറ്റിയിലെ മുറിവിലേക്ക് അച്ഛന്റെ കണ്ണൊന്ന് പാളിവീഴുന്നത് കണ്ടു. ആ മുഖമൊന്ന് വലിഞ്ഞുമുറുകി… പിന്നേ ശാന്തമായി.
" നടക്ക്…ചെന്ന് വണ്ടീ കേറ് "
അച്ഛന്റെ ശബ്ദം… വല്ലാത്ത ഒരു ആത്നാശക്തി ഉണ്ടായിരുന്നു അതിന്.
എന്തുകൊണ്ടോ എന്റെ തലകുനിഞ്ഞുപോയി. പുറത്തേക്കിറങ്ങുമ്പോൾ സാരിത്തുമ്പ്
💬 Comments
View all comments