0%

Chapter Title : ദേവസുന്ദരി [HERCULES]

Author : Kambikathakal Read All Parts 290

ദേവസുന്ദരി

Devasundari | Author : Hervules

ഹായ്... ഞാൻ HERCULES. ഇവിടെ എന്റെ ആദ്യ കഥയാണ്. Kadhakal.com ഇൽ ഒന്ന് രണ്ട് കഥ എഴുതിയിട്ടുണ്ട്. സപ്പോർട്ട് വേണംട്ടോ. അധികം പറഞ്ഞ് മുഷിപ്പിക്കുന്നില്ല. വായിച്ച് അഭിപ്രായമറിയിക്കൂ.

ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തി എന്ന അറിയിപ്പുകേട്ടാണ് ഞാൻ മയക്കംവിട്ടണർന്നത്. ബാംഗ്ലൂരിൽ ഒരു IT കമ്പനിയിലേക്ക് അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയത് കഴിഞ്ഞയാഴ്ചയാണ്. അവിടെക്കാണ് ഇപ്പോഴുള്ള ഈയാത്ര.

ഞാൻ രാഹുൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് എന്റെ വീട്. അച്ഛൻ അമ്മ ഒരു അനിയത്തി ഇതാണെന്റെ കുടുംബം.

അച്ഛൻ വിശ്വൻ, അമ്മ പവിത്ര. പിന്നെ അഞ്ജലി എന്ന ഞങ്ങളുടെ അല്ലിയും.

അച്ഛന്റെ വലിയ ഒരു കുടുംബമാണ്. അച്ഛന് ആകെ 5 സഹോദരങ്ങളാണ്. ഒരു ചേച്ചിയും ഒരു ചേട്ടനും രണ്ട് അനിയന്മാരും ഒരു അനിയത്തിയും. ഇവരെയൊക്കെ വഴിയേ പരിചയപ്പെടാം.

അമ്മ ഒറ്റമോളാണ്.

അഞ്ചുമിനുട്ട് കഴിഞ്ഞ് ട്രെയിൻ വീണ്ടും ഓടിതുടങ്ങി. ട്രെയിൻ മുന്നോട്ട് നീങ്ങുന്തോറും ഉള്ളിലെന്തോ ഒരു പിരിമുറുക്കം…

ആദ്യമായിട്ടാണ് വീട്ടുകാരെയൊക്കെ വിട്ട് ഇത്രയും ദൂരെ… എന്തോ മനസിലൊരു ആശങ്ക നിറഞ്ഞുനിൽക്കുന്നുണ്ട്.

പുതിയ ജോലി പുതിയ സ്ഥലം… സാധാരണ എല്ലാവർക്കും വന്നുപെടാവുന്ന ഒരു ടെൻഷൻ..

ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത് ഫോണിലേക്ക് വന്ന കോൾ ആണ്.

"അല്ലി " എന്ന പേരോടെ ചിരിച്ചോണ്ട് നിൽക്കുന്ന അവളുടെ ഫോട്ടോകൂടെ കണ്ടപ്പോ നെഞ്ചോന്ന് പിടഞ്ഞു.

ഞാൻ വേഗം കോൾ അറ്റാൻഡ് ചെയ്തു.

" ഹലോ… അല്ലി… "

എന്നാൽ അപ്പുറത്തുനിന്ന് ഏങ്ങലടികളാണ് മറുപടിയായി കിട്ടിയത്.

" അയ്യേ… അല്ലീ കരയാണോ നീ… എന്തിനാ നീ കരയണേ…

" ഏട്ടാ… നിയ്ക്ക് പറ്റണില്ലയേട്ടാ… ഏട്ടനില്ലാണ്ടിവിടൊരുരസൂണ്ടാവില്ല… ഏട്ടമ്പോണ്ടായേട്ടാ… ഇവിടെ എന്തേലും ജോലിക്ക് പോയാമതി "

കൊച്ചുപിള്ളാരെപോലെ എങ്ങലുകൾക്കിടയിൽ എണ്ണിപ്പെറുക്കി അല്ലിയത് പറഞ്ഞപ്പോ എനിക്കും ആകെ സങ്കടായി.

"ഞാനവിടന്നിറങ്ങിയപ്പോ ഇങ്ങനൊന്നുവല്ലായിരുന്നല്ലോ...ഇനിയെന്റെശല്യം സയ്ക്കണ്ടല്ലോന്നും പറഞ്ഞുനടന്നാളാണോ ഇപ്പൊ കരയണേ "

അങ്ങനെപറഞ്ഞെങ്കിലും എന്റെ ശബ്ദം ഇടറുന്നത് എനിക്ക് തന്നെ മനസിലാകുന്നുണ്ടായിരുന്നു.

ഞാൻ പറഞ്ഞതിനുള്ള അല്ലിയുടെ മറുപടിയൊരു പൊട്ടിക്കരച്ചിലായിരുന്നു

ആ കരച്ചിലിനോടൊപ്പം ഫോൺ കട്ട്‌ ആകുവേം ചെയ്തു.

അത്രയും നേരം കടിച്ചുപിടിച്ചിരുന്ന എന്റെ പിടിയും

💬 Comments

View all comments