Chapter Title : ദേവസുന്ദരി [HERCULES]
കരയണേ…
" ഏട്ടാ… നിയ്ക്ക് പറ്റണില്ലയേട്ടാ… ഏട്ടനില്ലാണ്ടിവിടൊരുരസൂണ്ടാവില്ല… ഏട്ടമ്പോണ്ടായേട്ടാ… ഇവിടെ എന്തേലും ജോലിക്ക് പോയാമതി "
കൊച്ചുപിള്ളാരെപോലെ എങ്ങലുകൾക്കിടയിൽ എണ്ണിപ്പെറുക്കി അല്ലിയത് പറഞ്ഞപ്പോ എനിക്കും ആകെ സങ്കടായി.
"ഞാനവിടന്നിറങ്ങിയപ്പോ ഇങ്ങനൊന്നുവല്ലായിരുന്നല്ലോ...ഇനിയെന്റെശല്യം സയ്ക്കണ്ടല്ലോന്നും പറഞ്ഞുനടന്നാളാണോ ഇപ്പൊ കരയണേ "
അങ്ങനെപറഞ്ഞെങ്കിലും എന്റെ ശബ്ദം ഇടറുന്നത് എനിക്ക് തന്നെ മനസിലാകുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞതിനുള്ള അല്ലിയുടെ മറുപടിയൊരു പൊട്ടിക്കരച്ചിലായിരുന്നു
ആ കരച്ചിലിനോടൊപ്പം ഫോൺ കട്ട് ആകുവേം ചെയ്തു.
അത്രയും നേരം കടിച്ചുപിടിച്ചിരുന്ന എന്റെ പിടിയും വിട്ടുപോയി. കണ്ണിൽ വന്നുനിറഞ്ഞ കണ്ണുനീർ വഴിവെട്ടി പുറത്തേക്ക് ചാലിട്ടൊഴുകി. അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചുപോയാലോ എന്നുപോലും ഒരുവേള ചിന്തിച്ചുപോയി.
" ഹേയ്… ആർ യൂ ഓക്കേ "
എന്റെ കണ്ണ് നിറഞ്ഞുകണ്ടിട്ടൊയെന്തോ എനിക്കഭിമുഖമായിരുന്ന ഒരു ചെറുപ്പക്കാരി എന്നോട് ചോദിച്ചു.
അതിന് ഒരു പുഞ്ചിരി മാത്രമേ എന്റെ പക്കലുണ്ടായിരുന്നുള്ളു.
എനിക്ക് അധികം കൂട്ടുകാരൊന്നും ഇല്ല. കാരണം…. വേണമെങ്കിൽ ഞാനൊരു ഇൻട്രോവെർട്ട് ( അന്ധർമുഖൻ ) ആണെന്നൊക്കെ പറയാം.
ഇടിച്ചുകയറി ആരെയും പരിചയപ്പെടാനോ അല്ലെങ്കി അങ്ങോട്ട് ചെന്ന് സംസാരിക്കാനോ ഒക്കെ എനിക്കെന്തോ മടിയോ പേടിയോ ഒക്കെയാണ്. എന്നാൽ പരിചയപ്പെട്ടാൽ ഞാനത്യാവശ്യം സംസാരിക്കുകയും ചെയ്യും.
അല്ലിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. അവളോടാണ് ഞാനേറ്റവുമധികം സംസാരിക്കുന്നത്.
പക്ഷെ ഇപ്പൊ… അവളെ പിരിഞ്ഞ് ഇരിക്കുക എന്നത് എന്നെയേറെ വേദനിപ്പിക്കുന്നുണ്ട്.
" എങ്ങോട്ടാ യാത്ര… "
മുന്നിൽ ഇരുന്നവൾ കുറച്ചുനേരത്തിന് ശേഷം വീണ്ടും ചോദിച്ചു.
" ബാംഗ്ലൂർക്ക്… "
ഒറ്റവാക്കിൽ ഞാൻ മറുപടി കൊടുത്തു.
" അതുശരി… ഞാനും അവിടേക്കാ… കറങ്ങാൻ പോകുവായിരിക്കും അല്ലെ… "
ആ കുട്ടി പിന്നെയും ചോദിച്ചു.
" അല്ല…
💬 Comments
View all comments