Chapter Title : ദേവസുന്ദരി [HERCULES]
എന്ന് അവർക്ക് നല്ലപോലെ അറിയാമായിരുന്നു.
" അവള് മുറിയില് തന്നെയാടാ… ഇന്നുച്ചയ്ക്കൊന്നും കഴിച്ചൂടെയില്ല… ഞാൻ ചെന്ന് വിളിച്ചിട്ടോട്ട് മൈൻഡ് ആക്കീട്ടൂടെയില്ല. നീതന്യാ അവളെയിങ്ങനെ കൊഞ്ചിച്ചു വഷളാക്കിയേ… "
" അവളൊന്നും കഴിച്ചില്ലേ… അമ്മയൊന്നവൾക്ക് ഫോൺ കൊടുത്തേ…"
ഞാൻ പറഞ്ഞു.
"ഹ്മ്മ്…"
പിന്നെ കുറേ നേരത്തേക്ക് അപ്പുറത്ത് അനക്കമൊന്നുമുണ്ടായിരുന്നില്ല.
" ഹലോ… "
അല്ലിയുടെ ശബ്ദം ഫോണിലൂടെ കേട്ടു.
" അല്ലീ… നീയൊന്നും കഴിച്ചില്ലേ…. "
സൗമ്യമായിട്ടായിരുന്നു ഞാൻ ചോദിച്ചത്.
എന്നാൽ അപ്പുറത്ത് നിശബ്ദത മാത്രമായിരുന്നു.
" നീയൊന്നും കഴിച്ചില്ലേന്ന്… "
ഇത്തവണ എന്റെ ശബ്ദം അല്പം കടുത്തിരുന്നു.
"മ്മ്ച്ചും…. "
" അതെന്താ കഴിക്കാഞ്ഞേ "
സൗമ്യമായിത്തന്നെ ഞാൻ ചോദിച്ചു.
" നിയ്ക്ക് വേണ്ടാഞ്ഞിട്ടായേട്ടാ… വിശപ്പ് തോന്നീല… "
അല്ലി പതിയെ ആണത് പറഞ്ഞത്. ഒരുപക്ഷെ ഞാൻ ദേഷ്യപ്പെടും എന്നോർത്തിട്ടാവും.
"അല്ലി നീയിങ്ങനെ കൊച്ചുപിള്ളാരെപ്പോലെയാവല്ലെട്ടോ… ഇങ്ങനെയൊന്നും കഴിക്കാണ്ട് വല്ല അസുഖോം വരുത്തിവെക്കണ്ട… ഇനിയും ഇങ്ങനാണേ ഞാമ്പിന്നെയൊരിക്കലും നിന്നോട് മിണ്ടില്ല… ആദ്യായിട്ട് കിട്ടിയ ജോലിയല്ലേടാ… അത് എങ്ങനെയാ കളയുന്നെ… കുറച്ചൂസം നോക്കട്ടെ… പറ്റുന്നില്ലേ ഞാൻ തിരിച്ചുവരൂട്ടോ… "
എന്തൊക്കെയോ പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു.അവളെക്കൊണ്ട് ചോറ് കഴിപ്പിക്കുകയും ചെയ്തു. കുറേ നേരം ഞങ്ങൾ സംസാരിച്ചു. അമ്മുവിനെപ്പറ്റിയൊക്കെ ഞാനവളോട് പറഞ്ഞു.
പിന്നെ വിളിക്കാം എന്ന് പറഞ്ഞ് അവസാനം ഞാൻ ഫോൺ വച്ചു.
സമയം സന്ത്യയോടടുക്കുന്നു. സൂര്യന്റെ സ്വർണകിരണങ്ങൾ അന്തരീക്ഷത്തിന് വേറിട്ടൊരു ഭംഗി നൽകുന്നുണ്ടായിരുന്നു. അങ്ങ് ദൂരെ പക്ഷികളുടെ കൂട്ടം കൂടാണയാനായി പറന്നുപോകുന്നതുമൊക്കെ നോക്കി കുറച്ചുനേരം ഞാനാ വാതിലിന് സമീപം നിന്നു.
കുറച്ചുനേരമവിടെ ചിലവഴിച്ച് ഞാൻ വീണ്ടും എന്റെ സീറ്റിലേക്ക് ചെന്നു.
അമ്മു
💬 Comments
View all comments