Chapter Title : ദേവസുന്ദരി [HERCULES]
ഇപ്പോഴും നല്ല ഉറക്കമാണ്. ജനാലവഴി കടന്നുവരുന്ന സ്വർണരശ്മികൾ അവളുടെ മുഖത്തിന്റെ കാന്തി വർധിപ്പിച്ചു. കഴുത്തിന് അല്പം താഴെയായി വെട്ടിയൊതുക്കിയ മുടിയിഴകൾ കാറ്റിൽ പറന്ന് അവളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.
വല്ലാത്തൊരു സൗന്ദര്യം.
നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.
മംഗലാപുരമെത്താൻ ഇനിയും ഒരുമണിക്കൂറിലേറെ സമയമെടുക്കും. ഞാൻ പാന്റിന്റെ പോക്കറ്റിൽനിന്നും ഫോണെടുത്ത് ഇയർഫോൺ കുത്തി പാട്ട് വച്ചു. പഴയ മെലഡി പാട്ടൊക്കെ കേട്ട് പയ്യെ ഉറക്കത്തിലേക്ക് വഴുതിവീണു.
" അതേയ്…. എന്തൊരുറക്കായിത്… എണീറ്റെ… "
അമ്മു തട്ടിവിളിച്ചപ്പോഴാണ് ഞാൻ ഉറക്കമുണരുന്നത്. ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.
ഞാനൊന്ന് നിവർന്നിരുന്ന് കണ്ണൊക്കെ തിരുമ്മി.
" എവിടെയാ ഇത്. "
ഞാൻ അമ്മുവിനോട് ചോദിച്ചു.
" മംഗലാപുരം ആണ്. ക്രോസിങ്ന് പിടിച്ചിട്ടതാ… അരമണിക്കൂറിനടുത്തായി ഇവിടെ നിർത്തിയിട്ട്… എനിക്കാണേ ഒറ്റയ്ക്കിരുന്ന് ബോറടിച്ചു… അതാ ഞാമ്മിളിച്ചേ… "
അമ്മു പറഞ്ഞു.
ഞാനതിന് ഒന്ന് മൂളിയതെ ഉള്ളു. കുറച്ചുകഴിഞ്ഞപ്പോൾ തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ നല്ല വേഗതയിൽ കടന്നുപോയി. അത് കടന്നുപോകാൻ വേണ്ടിയായിരുന്നു ഞങ്ങൾ സഞ്ചരിച്ചിരുന്ന ട്രെയിൻ പിടിച്ചിട്ടത്. ഒരു പത്തുമിനുട്ട് കഴിഞ്ഞ് ട്രെയിൻ വീണ്ടും നീങ്ങിതുടങ്ങി.
ഉറക്കം പൂർണമായി വിട്ടുമാറിയിട്ടില്ല. ഞങ്ങൾ വീണ്ടും ഉറക്കമായി.
പുലർച്ചെ 3 മണിയോടെയാണ് പിന്നീട് ഉറക്കമുണരുന്നത്. ബാംഗ്ലൂർ എത്താറായിട്ടുണ്ട്. അമ്മു ഇപ്പോഴും ഉറക്കം തന്നെയാണ്. ഞാൻ അവളെ തട്ടിവിളിച്ചു.
" അമ്മൂ… ഡീ… ദേ ബാംഗ്ലൂർ എത്താറായി. എണീക്ക് "
അവളെ വിളിച്ചുണർത്തി ഞാൻ ചെന്ന് മുഖമൊക്കെ ഒന്ന് കഴുകി വന്നു.
ബാഗൊക്കെ എടുത്തുവച്ചു. അമ്മുവും ഇറങ്ങാൻ തയ്യാറായിരുന്നു. അവൾ എന്റെ നമ്പർ ഒക്കെ വാങ്ങിയിരുന്നു.
💬 Comments
View all comments