0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 873

ഇന്നലെ വരെ ഞാൻ തന്നാണ് രാവിലെയുള്ള കുളി കഴിഞ്ഞാൽ അവൾക്ക് സിന്ദൂരം ഇട്ട് കൊടുക്കുന്നത്. ഈ ചെറിയ കാര്യം പോലും അവൾക്ക് എത്രത്തോളം സന്തോഷം നൽകുന്നുണ്ടെന്ന് എനിക്കറിയാം. അതിനാൽ തന്നെ ഇന്നും, നാളെയും, കണ്ണടയും വരെയും ഞാൻ അത് ചെയ്യും. അവളുടെ ചെറിയതും വലിയതുമായ എല്ലാ ആഗ്രഹങ്ങളും സന്തോഷങ്ങളും ഞാൻ നടത്തിക്കൊടുക്കും.....!!

"""""""""""ഞാൻ പറഞ്ഞൂന്നേയുള്ളേ, രാഞ്ജി ഷെമിച്ചാലും അടിയൻ തന്നെ ഇട്ട് തരാം....!!"""""""""""

ചിരിയോടെ പറഞ്ഞ് ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ രേഖയിൽ ചാർത്തി. ഒരർത്ഥത്തിൽ ഞാനിപ്പോ സന്തോഷിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട് അത് അവൾക്ക് വേണ്ടിയാ., ചീക്കുട്ടിക്ക് വേണ്ടി....!!

""""""""""എങ്ങനാ ഏട്ടാ പോണേ....??""""""""""

"""""""""""ട്രെയിനില്.....!!""""""""""""

"""""""""""നമ്മള് എപ്പം അവിടെയെത്തും....??""""""""

"""""""""""ഇരുട്ടും മുന്നേ എത്തും.....!!"""""""""""

""""""""""""മ്മ്., ദേവേട്ടാ ഒരു കൂട്ടം ചോദിക്കട്ടെ...??""""""""""

"""""""""""അഹ് ചോദിക്ക്......"""""""""""

""""""""""ഇത്രേം നാളും എതിർക്കുവായിരുന്ന ഏട്ടന്റെ മനസ്സ് എന്താ പെട്ടന്ന് മാറാൻ കാരണം......??""""""""""""

"""""""""""അത് എനിക്കറിയില്ല., നമ്മക്ക് പുറത്തൂന്ന് കഴിക്കാമേ. എന്നാ പോവാം....??"""""""""""

"""""""""""അഹ് പോവാം.......!!""""''''''""""""

കൈയിൽ തൂങ്ങിയവൾ എന്നോടൊപ്പം നടന്നു. വാതിലും പൂട്ടി ബൈക്കെടുത്തു.

""""""""""""ട്രെയിനിലാ പോണെന്ന് പറഞ്ഞിട്ട്.....??"""""""""

"""""""""""ട്രെയ്നിൽ തന്നാ പോണേ. സ്റ്റേഷൻ വരെ നടക്കണ്ടല്ലോ....?? കേറ്....."""""""""""

"""""""""""പയ്യെ പോണേ ഏട്ടാ.....""""""""""""

എന്റെ തോളിൽ താങ്ങി അവളിരുന്നു. പിന്നെ വയറിലൂടെ കൈയും ചുറ്റി തോളിലേക്ക് താടി അടുപ്പിച്ച് വച്ചു.

""""""""""""പോവാം.....??""""""""""""

"""""""""""അഹ് പോവാം.......!!"""""""""""

പരമാവധി വേഗത കുറച്ച് നീങ്ങി. തളർത്തി കളയുന്ന സങ്കടവും പേറി......!!

..........❤️❤️............

"""""""""ദേവേട്ടാ......""""""""""

കിടന്ന പാടെ എപ്പോഴോ ഞാൻ പോലുമറിയാതെ മയങ്ങി പോയിരുന്നു. അവൾ, ചീക്കുട്ടി വന്നെന്നെ തട്ടി വിളിക്കുമ്പഴാണ് ഞാൻ കണ്ണ് തുറക്കുന്നത്.

💬 Comments

View all comments