0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 373

നിമിഷം......!!

"""""""""ഞാനതിട്ട് ആരേലും കണ്ടാൽ പിന്നത് മതി അടുത്ത പ്രശ്നത്തിന്. കൊറേ ചോദ്യങ്ങളും ഉണ്ടാവും. അവസാനം ഏട്ടനും കരയേണ്ടി വരും. അത് വേണ്ട. ഞാൻ സൂക്ഷിച്ചോളാം, നെഞ്ചിൽ ചേർത്ത് വച്ച് സൂക്ഷിച്ചോളം എന്നേലും ഏട്ടൻ എന്നെ താലി ചാർത്തുമ്പോ, ഞാനേട്ടന്റെ ഭാര്യയാവുന്ന നിമിഷം ഞാനിതെല്ലാം ഉപയോഗിക്കും., അപ്പൊ ആരും ചോദിക്കില്ലല്ലോ ആരാ വാങ്ങി തന്നേന്നൊന്നും. അങ്ങനെ ചോദിച്ചാൽ തന്നെ ഞാൻ പറയും, എന്റെ ഭർത്താവ് വാങ്ങി തന്നതാണെന്ന്.......!!""""""""""

പറഞ്ഞ് കഴിഞ്ഞതും ഞാനവളെ എന്നിലേക്ക് വലിച്ച് ചേർത്തിരുന്നു.

"""""""""ഏട്ടാ......??""""""""""

"""""""""മ്മ്......""""""""""

""""""""""വിഷമായോ......??"""""""""

"""""""""മ്മ്......!!""""""""""

"""""""""പോട്ടേട്ടാ, നമ്മടെ അവസ്ഥ അതല്ലേ......??""""""""""

ശെരിയാ, അവസ്ഥ അതാണ്. ഒരു താലി ചരടാൽ അത് മാറ്റാൻ കഴിയുമെന്ന് തന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ പരീക്ഷണങ്ങൾ ഏറെ......!!

"""""""""""അതേ എന്റെ കല്ലുമുട്ടായി കിട്ടിയില്ല......!!""""""""""

എന്നിൽ നിന്നും മാറാതെ തന്നെ, എന്റെ വിഷമം മാറ്റാൻ അവൾ കുറുമ്പോടെ തിരക്കി.

""""""""""എന്റെ ബാഗിലുണ്ട്. അത് മാത്രാല്ലാ, വേറെയും ഒരു സമ്മാനം ചീക്കുട്ടിക്കായിട്ട് ദേവേട്ടൻ വച്ചിട്ടുണ്ട്......!!"""""'""""

"""""""""അതെന്താ വേറെ സമ്മാനം....??""""""""""

"""""""""ഇന്ന് രാത്രി കാണിച്ച് തരാട്ടോ.....!! കല്ല് മുട്ടായി ഞാനിപ്പോ എടുത്തിട്ട് വരാം.....!!""""""""""

""""""""""പോവല്ലേ പോവല്ലേ, അതും രാത്രി മതി......!!""""""""""

അവളെ മാറ്റാൻ ശ്രമിക്കുമ്പോ കൂടുതൽ ഇഴുകി ചേരുവായിരുന്നു പെണ്ണ്.

""""""""ഇപ്പൊ ഏട്ടന്റെ വിഷമമൊക്കെ മാറിയോ......??"""""""""

""""""""അതങ്ങനെ മാറോടി പെണ്ണേ....??""""""""

"""""""""""അതൊക്കെ മാറിക്കോളും എന്റേട്ടാ......!! വാ നമ്മക്കവിടെ ഇരിക്കാം...."""""""""

എന്നിൽ നിന്നുമാറി അകത്ത് കേറി അവളിരുന്നു.

"""""""""വായോ, ഇവിടിരിക്ക്.....!!""""""""""

കൈ നീട്ടി വിളിക്കുമ്പോ ഞാനും കൂടെ, അവളെ ചേർന്നിരുന്നു. ഏറെ നേരം ഒന്നും മിണ്ടാതെ എന്റെ തോളിൽ ചാഞ്ഞവൾ ഇരുന്നു. ഞാനുമൊന്നും മിണ്ടിയിരുന്നില്ല. പക്ഷെ പരസ്പരം രണ്ടാളുടെയും ഹൃദയങ്ങൾ ബാക്കിയായത് എന്തോ പറയുന്നുണ്ടായിരുന്നു.

""""""""""കിടന്നോ.......""""""""""

ചിരിയോടെ തന്നവൾ എന്റെ മടിയിൽ തല ചായ്ച്ചു. അവളുടെ തലയിൽ ചുംബിച്ച് ഞാനും കുറച്ച് നേരം തലക്ക് മീതെ തല വച്ച് കിടന്നു.

""""""""""ടീ ശ്രീദേവി......."""""""""""

പുറത്ത് നിന്ന് കേട്ട അലർച്ചയിൽ എന്റെ മടിയിൽ കിടന്നെന്റെ പെണ്ണ് ഞെട്ടി എഴുന്നേറ്റു. അത് വരെയും ഒന്നുമറിയാതെ സന്തോഷത്തോടെ കണ്ട മുഖത്ത് പെട്ടന്ന് പേടി നിറയാൻ തുടങ്ങി.....!!

""""""""""മഹാദേവാ,

💬 Comments

View all comments