0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 881

തോന്നിയിരുന്നില്ല. അവനെയടിക്കുന്ന ഓരോ അടിയിലും ഞാൻ കേട്ടത് എന്റെ ചീക്കുട്ടീടെ ശബ്ദമാണ്, ഞാൻ കണ്ടത് എന്റെ ചീക്കുട്ടീടെ കണ്ണുനീര് ആണ്.

""""""""""ടാ വിടെടാ എന്റേട്ടനെ.......!!""""""""""'

അവന്റെ ഷർട്ടിൽ വലിച്ച് ഇടിക്കാനായുമ്പോ എന്റെയാ കൈയിൽ കേറി പിടിച്ചവന്റെ ഭാര്യ അലറി.

"""""""""""മാറി നിക്കെടി നായിന്റെ മോളെ.....!!"""""""""""

അവളോടും തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു, അവളെ തള്ളി കളഞ്ഞ് അവൾക്കിട്ടും കൊടുത്തു ഒരെണ്ണം. അതോടെ ഭയന്നവൾ പിന്നോക്കം നീങ്ങി. വീണ്ടും അവനിലേക്ക് തിരിയുമ്പോ കാലിലാരോ പിടിച്ചു. അതുമവൾ തന്നാവും എന്ന് കരുതി നിലത്തേക്ക് ഞാൻ നോക്കുമ്പോ

"""""""""""വേണ്ടെട്ടാ, ചീക്കുട്ടിയെ ഓർത്തേലും മതിയാക്കേട്ടാ. ഇനിയും തല്ലിയാ ചേട്ടൻ ചത്തുപോവും.....!!""""""""""

കാലിൽ വീണ് കേണ് അപേക്ഷിക്കുന്ന എന്റെ ചീക്കുട്ടീടെ വാക്കുകളും തള്ളി ഞാൻ അവനെ ഇടിക്കാനഞ്ഞു. പേടിച്ചിട്ടവൻ കണ്ണുകൾ ഇറുക്കെ അടിച്ചിരുന്നു. പക്ഷെ എനിക്കതിനാവുന്നില്ല. എന്റെ ചീക്കുട്ടി എന്നോട് അപേക്ഷിക്കുവാണ്. പാടില്ല., അവളുടെ വാക്കുകൾ കേട്ടിട്ടേ ഉള്ളൂ ഇതുവരെ.

""""""""""ഇനി നിന്നെ എന്റെ കണ്മുന്നിൽ കണ്ടാൽ കൊന്ന് കളയും ഞാൻ നായേ......!!""""""""""""

അവന്റെ മുഖത്ത് നോക്കി മാറാത്ത ദേഷ്യവും കടിച്ച് പിടിച്ച് ഞാൻ പറഞ്ഞു. നിലത്തെന്റെ കാലേ വീണ് തേങ്ങുവായിരുന്ന ചീക്കുട്ടീടെ തോളിൽ താങ്ങി ഞാനെഴുന്നേൽപ്പിച്ചു.

"""""""""""വാടാ......"""""""""""

അവളേം പൊതിഞ്ഞ് പിടിച്ച് ഞാൻ നടന്നു, എന്റെ മുറിയിലേക്ക്......!!

വാതിലും അടച്ച് ഞാനവളെ കട്ടിലിലിരുത്തി കൂടെ ഞാനും, എന്റെ മുഖത്ത് നോക്കി വിതുമ്പുവായിരുന്ന അവൾ എന്നെ വരിഞ്ഞ് മുറുക്കി പിന്നീട് ഒരു പൊട്ടിക്കരച്ചിൽ തന്നായിരുന്നു.

""""""""""കരയാതെ......""""""""""

"""""""""ഞാനെന്റെ കൂടെപ്പിറപ്പിനെ പോലെ കണ്ടാളല്ലേ ഏട്ടാ.......?? എന്നിട്ടും....., എന്നിട്ടും എന്നെ.......""""""""""

ഇട്ടിരുന്ന ബനിയനിൽ മുറുകെ പിടിച്ചവൾ ഓരോന്ന് പറഞ്ഞ്

💬 Comments

View all comments