0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 392

കേട്ടോ.....??"""""""""

ആദ്യത്തെ വളവ് തിരിയുമ്പോ അവളെന്നോട് പറഞ്ഞു. എന്നാലത് കേക്കാനല്ലാതെ മറുപടി ഒരക്ഷരം മിണ്ടാൻ എനിക്ക് പറ്റിയില്ല.

"""""""""ഏട്ടനും പേടിയുണ്ടോ.....?? നല്ലപോലെ ഇടിക്കുവാണല്ലോ....??"""""""""

എന്റെ നെഞ്ചിൽ തടവി അവളതൂടെ കൂട്ടിച്ചേർത്തു.

""""""""""പേടിക്കണ്ടേട്ടാ മഹാദേവനില്ലേ, എല്ലാം നോക്കിക്കോളാം.....!!""""""""""

രണ്ടാമത്തെ വളവും തിരിഞ്ഞു. വണ്ടികളുടെ കൂട്ടവും പോസ്റ്റിലും മറ്റും കണ്ട ട്യൂബുകളുടെ എണ്ണവും കരിങ്കോടിയും മനസ്സ് കൈവിട്ട് പോവുവാണ്.

""""""""""ചേട്ടാ ഇവിടെ നിർത്ത്.....!!"""""""""

പെട്ടന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

""""""""""വാ ഇറങ്ങ് ചീക്കുട്ടി.....""""""""""""

ഓട്ടോ കാശും കൊടുത്ത് അവളുടെ കൈകളിൽ എന്റെ വിറക്കുന്ന കൈകളാൽ പിടിച്ച് ഞാൻ നടന്നു

""""""""""ഏട്ടാ ദേവികാമ്മാ......""""""""""

ഒരു അലറി കരച്ചിലായിരുന്നു ഞാൻ കേട്ടത്., പോസ്റ്റിൽ ഒട്ടിച്ചിരുന്ന ആദരാഞ്ജലികൾ പതിപ്പിച്ച ആ ഫോട്ടോ കണ്ട് ആർത്തലച്ച് കരഞ്ഞു കൊണ്ടവൾ ഓടുവായിരുന്നു. പിന്നാലെ ചത്ത മനസ്സോടെ ഞാനും......!!

ഗേയിറ്റിന് അകത്തേക്ക് കേറാതെ പുറത്ത് തന്നെ നിക്കുവാണ് അവൾ.....!!

""""""""""എനിക്ക്, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം ഏട്ടാ, എന്റെ ദേവികാമ്മയെ ഒരു നോക്ക് എനിക്ക് കാണണം ഏട്ടാ...."""""""

ഏറെ നാൾക്ക് ശേഷം എന്റെ ചീക്കുട്ടീടെ പ്രാണൻ വെടിഞ്ഞുള്ള കരച്ചിൽ ഞാൻ കേട്ടു. എന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട്.

""""""'""""വാ......"""""""""""

കണ്ണുനീരോടെ അവളുടെ കൈ പിടിച്ച് ഞാൻ അകത്തേക്ക് കേറി.

പിൻവശത്ത് ചെല്ലനായി മനസ്സ് മന്ത്രിക്കും പോലെ., അങ്ങോട്ടേക്ക് നടന്നു. കാണുന്ന കാഴ്ച സത്യമാകരുതേ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു ഞാൻ. പക്ഷെ കണ്ണിന് നേരെ കണ്ടത് എന്റമ്മയേ അടക്കിയ മണ്ണാണ്.

"""""""""""അമ്മാ.....""""""""""""

ഞാൻ ചേർത്തു പിടിച്ചിരുന്ന എന്റെ ചീക്കുട്ടി എന്നേം തള്ളി കളഞ്ഞ് അടക്കം ചെയ്താ മണ്ണിൽ വീണ് പൊട്ടി കരയുവാണ്. കണ്ണുകൾ വാർന്നോഴുകിയത് ആ കാഴ്ച കണ്ടോ ആ അവസ്ഥ കണ്ടോ, അറിയില്ല. നിറഞ്ഞു വരുന്ന കണ്ണുകൾ ഒപ്പുമ്പോ തോളിൽ തട്ടിയ കരസ്പർശം ഏറ്റാണ് ഞാൻ തിരിഞ്ഞ് നോക്കുന്നത്.

""""""""""മോളേം വിളിച്ചോണ്ട് വാടാ അകത്തേക്ക്.......!!"""""""""""

അച്ഛന്റെ കണ്ണുകളും അന്നാദ്യമായി ഞാൻ നിറഞ്ഞു കണ്ടു. അതൊളിപ്പിക്കാനോ അത്രേം പറഞ്ഞ് പുള്ളി തിരിഞ്ഞ് നടന്നിരുന്നു.

"""""""""""ചീക്കുട്ടി വാ......."""""""""""

അമ്മയെ അടക്കിയ ആ മണ്ണിൽ കിടന്ന് വാവിട്ട് കരയുന്ന എന്റെ പൊന്നിന്റെ തോളിൽ പിടിച്ച് ഞാൻ എഴുന്നേൽപ്പിച്ചു.

💬 Comments

View all comments