0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 394

"""""""""ഏട്ടാ ന്റമ്മാ....."""""""""

എന്റെ നെഞ്ചിൽ മുഖം ചേർത്തവൾ തേങ്ങുമ്പോ, കൂടെ കരയാൻ അല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ലായിരുന്നു. ഉമ്മറത്ത് തന്നെ അച്ഛനും ഏട്ടനും അവന്റെ ഭാര്യയുമൊക്കേയുണ്ട്. എല്ലാരും ചെയ്ത തെറ്റിന് മാപ്പിരക്കുന്നു ആ കണ്ണുകളിലൂടെ.

ചീക്കുട്ടിയെ ചേർത്ത് പിടിച്ച രണ്ട് കരങ്ങൾ ഞാൻ കണ്ടു, അവളോടൊപ്പം കരയാനും അവളെ ആശ്വസിപ്പിക്കാനും ഇന്നവളെ അക്ഷരം തെറ്റിക്കാതെ വിളിക്കാം, ഏട്ടത്തി......!!

എന്നെയും ആശ്വസിപ്പിക്കാൻ വന്നൂ., അവൻ, എന്റെ കൂടെപ്പിറപ്പ്. എത്രയോ വല്യ തെറ്റ് തന്നാ അവൻ ചെയ്തേ, മാപ്പ് അർഹിക്കാത്ത തെറ്റ്. ഇന്നും അതെന്റെയുള്ളിൽ കിടന്ന് നീറുവാ. പക്ഷെ ഇപ്പോ അവനെന്നെ കെട്ടിപ്പുണരുമ്പോ, എന്റെ തലയിലും മേത്തും തട്ടി തലോടി ആശ്വസിപ്പിക്കുമ്പോ പഴേതോർത്ത് ദേഷ്യപ്പെടാനല്ല, മറിച്ച് അവന്റെ ചുമലിൽ എന്റേട്ടന്റെ ചുമലിൽ കരഞ്ഞ് തീർക്കാനാണ് ഞാനാ നേരം ആഗ്രഹിച്ചത്.....!!

""""""""""എന്നോട് പൊറുക്കടാ ദേവാ.... കൂട്ടുകാര് തന്ന ലഹരി അതെന്റെ തലച്ചോറിനെ തിന്നിരുന്നു, എന്റെ കൂടെപ്പിറപ്പിനോടാ ഞാൻ.....?? ദൈവം പൊറുക്കൂലാ പക്ഷെ നീയും ശ്രീദേവിയും എനിക്ക് മാപ്പ് തരണം.....!!""""""""""

കാതോരം വന്നവൻ കേഴുമ്പോ, എന്റെ കണ്ണുനീരിന്റെ ആക്കാം കൂടിയത് അല്ലാതെ കുറഞ്ഞില്ല. അവനെ മുറുകെ പുണർന്ന് കരയുമ്പോ, കണ്ണുനീരിനാൽ നിറഞ്ഞ കണ്ണുകളിൽ തെളിഞ്ഞത് മായായോ യാഥാർഥ്യമോ, അറിയില്ല. പക്ഷെ അച്ഛന്റെ തോളിലൂടെ കൈയിട്ട് ഞങ്ങളെ നോക്കി കണ്ണുനീരോടെ ചിരിക്കുന്ന അമ്മയെ കാണാൻ പറ്റി. ഒരു അപൂർവ ദൃശ്യം കണക്കെ........!!

!!..........❤️ തുടരും ❤️.........!!

You  ❤️  the  story  plz Touch  the  ❤️

💬 Comments

View all comments