0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 891

ആ പയ്യൻ എനിക്ക് നല്ലൊരു കമ്പനി തന്നിരുന്നു. പിന്നീട് അവനും പോയി.

""""""""""വടേ വടേ വടേ വടേ വടേ...."""""""""

നീട്ടി വിളിച്ച് വരുന്ന കച്ചോടക്കാരന്റെ ശബ്ദം കേട്ടാണ് എന്റെ തോളിൽ നിന്നുമവൾ തല പൊക്കി നോക്കുന്നേ.

""""""""""വാങ്ങി തരട്ടെ.....??""""""""""

"""""""""മ്മ്......"""""""""""

രണ്ട് പേപ്പർ പ്ളേയിറ്റ് വാങ്ങി പൈസയും കൊടുത്ത് ഞാൻ, ഒരു പ്ളേയിറ്റ് സീറ്റിലും വച്ച് മറ്റൊന്ന് ചീക്കുട്ടീടെ കൈയിലും കൊടുത്തു. ബലം കൊടുത്ത് പിച്ച് എടുക്കുമ്പോ അവൾ വേദനയാൽ കൈ പിന്നോക്കം വലിച്ചു.

""""""""""ഇങ്ങ് താ വാവേ....."""""""""'

സങ്കടത്തോടെ ഞാനത് കൈയിൽ വാങ്ങി. പിച്ച് പിച്ച് ഞാനവൾക്ക് വായിൽ വച്ച് കൊടുത്തു. അതെല്ലാം കഴിക്കുമ്പോഴും അവളുടെ മനസ്സ് വേറെവിടെയോ ആയിരുന്നു.

""""""""""ചീക്കുട്ടി......""""""""""

എന്നലാ വിളി പോലുമവൾ കേട്ടിരുന്നില്ല. എന്റെ കൂടെയിരിക്കുമ്പോഴും ഞാൻ പിച്ച് കൊടുക്കുന്നത് കഴിക്കുമ്പോഴും അവളുടെ മനസ്സ് തകർന്ന് പോയിരുന്നു. അത്രക്കല്ലായിരുന്നോ നടന്നത്.

"""""""""ചീക്കുട്ടിയെ......??""""""""""

"""""""""ഏട്ടാ......??"""""""""""

""""""""""ഇങ്ങനെ വിഷമിക്കാതെ വാവേ, ഒന്നും മറക്കാൻ പറ്റുന്നത് അല്ലാന്ന് ഏട്ടനറിയാം, എന്നാ എന്റെ പൊന്ന് അതൊന്നും ഓർക്കണ്ട. ഒരു ദുസ്വപ്നമായി കരുതിയാൽ മതി. സന്തോഷത്തോടേം സമാധാനത്തോടേം ഇനിയുള്ള നാള് നമ്മക്ക് ജീവിക്കണോടാ.....!!""""""""""

നിറഞ്ഞ് വന്ന കണ്ണുനീരോടെ അവളെന്നെ നോക്കി.

"""""""""ഇനിയീ മിഴികള് നിറയാൻ ഏട്ടൻ സമ്മതിക്കില്ല......!!""""""""""'

അവളുടെ കണ്ണുനീര് തുള്ളികൾ തുടച്ച് മാറ്റുമ്പോ അവൾ വീണ്ടും എന്റെ തോളിലേക്ക് മുഖം ചേർത്തിരുന്നു.

"""""""""ഇതൂടെ പിച്ച് തരട്ടെ.....??""""""""""

സീറ്റിൽ വച്ചിരുന്ന രണ്ടാമത്തെ പ്ളേയിറ്റ് കൈയിലെടുത്ത് ഞാൻ ചോദിച്ചു. മങ്ങിയൊരു ചിരിയോടെ അവൾ ഇരുന്ന ഇരുപ്പിൽ തന്നെ വാ തുറന്നു., ഓരോന്നായി പിച്ച് കൊടുത്തു, ഒരു പൊടി കുഞ്ഞിന് എന്നപോലെ.

💬 Comments

View all comments