0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 889

ശൂളം വിളിയോട് കൂടി സ്റ്റേഷനിൽ വണ്ടിയിരച്ച് നിന്നു. മയങ്ങുവായിരുന്ന ചീക്കുട്ടിയേം ഉണർത്തി അവളുടെ കൈയും പിടിച്ച് ഞാൻ നടന്നു, എവിടെക്കാന്ന് അറിയില്ലേലും ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ, ഒരുനല്ല ജീവിതം......!!

............❤️❤️..............

"""""""""""വടേ വടേ വടേ വടേ"""""""""""""

നീട്ടി വിളിച്ച് വരുന്ന കച്ചവടക്കാരൻ ഇത് മൂന്നാം തവണയാണ്.

""""""""""ഒന്നൂടെ......""""""""""""

എന്നെ തോണ്ടി കൊതിയോടവൾ കുണുങ്ങുമ്പോ എതിര് പറയാതെ ചിരിയോടെ തന്നെ ഒരു പ്ളേയിറ്റ് കൂടി ഞാനവൾക്ക് വാങ്ങി കൊടുത്തു.

""""""""""നല്ലേട്ടൻ....."""""""""""

കൈയിൽ കിട്ടിയപ്പോ സന്തോഷത്തോടെ അവൾ പറഞ്ഞു., ഇങ്ങനൊരു കൊതിച്ചി. ഒരു നുള്ള് പിച്ച് ചട്ണിയിൽ മുക്കി എന്റെ വായിലേക്ക് വച്ച് തരുമ്പോ ഞാനും കഴിച്ചിരുന്നു. പിന്നെ തീരുവോളം അങ്ങനെ തന്നായിരുന്നു.

ശൂളം വിളിയോട് കൂടി സ്റ്റേഷനിൽ വണ്ടിയിരച്ച് നിന്നു. ഇത്തവണ മയങ്ങുവായിരുന്ന എന്നെ തട്ടിവിളിക്കുന്നതേ എന്റെ ചീക്കുട്ടിയാണ്. കൈയിൽ കൈകോർത്ത് നടന്നു. സ്റ്റേഷന് വെളിയിൽ തന്നെ ഓട്ടോ സ്റ്റാൻഡ് ഉണ്ട്. കുറച്ചൂടെ നടന്നാൽ ബസ്സ് കിട്ടുമെങ്കിലും, ചീക്കുട്ടിക്ക് ബസ്സ് പറ്റില്ല. അതിനാൽ ഓട്ടോയിൽ കേറി.

പോകെ പോകെ വേഗത കൂടാൻ തുടങ്ങി. എന്റെ ഹൃദയമിടിപ്പും. ഇത്രേം നേരവും എന്നിലെ സങ്കടം ചീക്കുട്ടിയിൽ നിന്നുമൊളിപ്പിക്കാൻ വേണ്ടി പുറമെ ചിരിച്ച എനിക്ക് ഇപ്പൊ സ്ഥലം അടുക്കുന്തോറും കണ്ണുകൾ നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയിരുന്നു. ഈശ്വരാ., അപ്പോഴും പുറത്തെ കാഴ്ചകൾ കണ്ട് ആസ്വദിക്കുവാണ് അവൾ. അതൂടെ കണ്ടതും പരിസരം മറന്ന് കരയാൻ തോന്നി. തളർത്തി കളയല്ലേ എന്റെ മഹാദേവാ.......!!

""""""""""ഏട്ടാ ഇപ്പൊ പേടി വല്ലാതെ കൂടുവാ. ഹൃദയമിടിപ്പ് കേട്ടോ.....??"""""""""

ആദ്യത്തെ വളവ് തിരിയുമ്പോ അവളെന്നോട് പറഞ്ഞു. എന്നാലത് കേക്കാനല്ലാതെ മറുപടി ഒരക്ഷരം

💬 Comments

View all comments