0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 869

പക്ഷെ ഇവൻ......

"""""""""""നിന്നോട് എന്റെ കണ്മുന്നിൽ വന്ന് പോവരുതെന്ന് പറഞ്ഞതല്ലേ ടാ ഞാൻ....??""""""""""

"""""""""""""ദേവാ ഞാൻ പറേണത് ഒന്ന് കേക്ക് നീ......""""""""""""

"""""""""""നിനക്കിനീം എന്ത് നുണയാടാ പറയാനുള്ളേ.....?? ഇനീം നിന്റെ പിഴച്ച നാവ് കൊണ്ട് എന്തേലും ഉരിയാടിയാൽ അറുത്ത് മാറ്റും ഞാൻ....!!""""""""

"""""""""""ദേവാ, ഞാൻ ചെയ്തത് കൊടും പാപം തന്നെയാ. നിനക്ക് തല്ലാനും കൊല്ലാനുമുള്ള ദേഷ്യം എന്നോടുണ്ട്, ഞാൻ നിന്ന് തരാം എന്തിനും. പക്ഷെ ഇത്രേം നാള് കഴിഞ്ഞ് നിന്നെ ഞാൻ കാണാൻ വന്നിട്ടുണ്ടേ അത് ഒരു കാര്യം അറിയിക്കാനാടാ. അതൊന്ന് കേൾക്കാനുള്ള മനസ്സേലും നീയൊന്ന് കാട്ടടാ.......!!""""""""""""

""""""""""""എന്താടാ....?? എന്താ, ഇത്രേം നാള് കഴിഞ്ഞ് നിനക്കെന്നെ അറിയിക്കാനുള്ള ആ കാര്യം....?? നിന്റെ പെൺമ്പറന്നോത്തി ചത്തോ.....??"""""""""""

"""""""""""പോയി ദേവാ......, അവളല്ല., അമ്മ. അമ്മ പോയി ദേവാ.....!!"""'"""""""

എന്നെ കെട്ടിപ്പിടിച്ചവൻ വാവിട്ട് കരഞ്ഞു. ദേഷ്യം ആ നിമിഷം എന്നുള്ളിലെ ദേഷ്യം മൊത്തം വെറും മരവിപ്പായി അവസാനിച്ചു.

""""""""""ടാ...."""""""""""

""""""""""ദേവാ. വയ്യാതെ കിടന്നപ്പോ എപ്പഴും പറയുമായിരുന്നു ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയാണെന്ന്. നിന്നെ പറ്റിയെന്നും പറയും. ശ്രീദേവിയേയും നിന്നേം അവസാനമായിട്ട് ഒന്ന് കാണണോന്ന് ഉണ്ടായിരുന്നു അത് നടന്നില്ല. ദേവാ, അമ്മ ഉറങ്ങണ മണ്ണ് കാണാനേലും നിങ്ങള് വരണം. അത് കഴിഞ്ഞ് നീയെന്നെ തല്ലുവേ കൊല്ലുവേ ചെയ്യടാ....!!""""""""

തൊഴുകൈകളോടെ, കണ്ണുനീരോടെ എന്നെ വിട്ട് മാറി അവൻ എന്റെ മുന്നിൽ അപേക്ഷിക്കുമ്പോ മറുപടി എന്താ പറേണേന്ന് കൂടി കേക്കാതെ അവൻ പിന്തിരിഞ്ഞ് നടന്നിരുന്നു. എന്നാൽ ഗേറ്റ്‌ കഴിഞ്ഞവൻ എന്നെ തിരിഞ്ഞ് നോക്കി ആ കണ്ണുകൾ ഇന്ന് മാപ്പിരക്കുന്നുണ്ട്, ചെയ്ത് പോയ തെറ്റിനെയോർത്ത്.

അമ്മ., ഞാനാരോടൊപ്പം എല്ലാം

💬 Comments

View all comments