0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]

Author : Kambikathakal Read All Parts 711

വീണപ്പോ തന്നെ ആ അരിശമൊക്കെ താനേ മാറിയിരുന്നു. വിസ്‌തരിച്ചൊരു കുളീം കഴിഞ്ഞ് ഇറങ്ങുമ്പോ തന്നെ മുന്നിൽ നിപ്പുണ്ടായിരുന്നു എന്റെ ദേവീ.......!!

""""""""""""""സുന്ദരിയായിട്ടുണ്ടല്ലോ പെണ്ണേ.....?? കണ്ണ് കിട്ടാണ്ടിരിക്കട്ടെ.....!!""""""""""

അവളുടെ തലയ്ക്കുഴിഞ്ഞ് ഞാൻ പറഞ്ഞു. അവളെന്നെ കെട്ടിപ്പുണരുമ്പോ ചിരിയോടെ ഞാനുമവളെ ചേർത്ത് പിടിച്ചു. പിന്നീടാണ് ഈറൻ മാറിയ ശരീരത്തിൽ നനവ് അനുഭവപ്പെട്ട് ഒരു സംശയത്തോടെ ഞാനവളെ അടർത്തി മാറ്റുന്നത്.

"""""""""""എന്താ എന്താ ചീക്കുട്ടിയേ....?? എന്തിനാ കണ്ണ് നിറക്കണേ....??""""""""""

അവളുടെ നിറഞ്ഞ് വന്ന മിഴികൾ ഒപ്പി ഞാൻ തിരക്കി. എന്നാൽ മറുപടി പറയാതെ അവൾ വീണ്ടും എന്നെ ഇറുകെ പിടിച്ചു.

"""""""""എന്തായെന്റെ വാവക്ക് പറ്റിയെ....??"""""""""

"""""""""ഏട്ടാ......"""""""""""

""""""""""ഓ......""""""""""

""""""""""ഏട്ടാ, ചീക്കുട്ടിക്ക് കുഞ്ഞുവാവ പെറക്കാൻ പോവാ. ചീക്കുട്ടി അമ്മയാവാൻ പോവാ, ദേവേട്ടാ, ദേവേട്ടൻ അച്ഛനാവാൻ പോവാ.......!!"""""""""""

ഹൃദയമിടിപ്പ് പോലും ഒരു നിമിഷം നിലച്ചെന്ന് തോന്നിപ്പോയി എനിക്ക്. ഞാനൊരച്ഛനാകാൻ പോവുന്നു. എന്റെ ചീക്കുട്ടി, എന്റെ പെണ്ണ് ഒരമ്മയാവാൻ പോവുന്നു. മഹാദേവാ ഇത് സത്യമാണോ അതോ, അതോയെന്നെ കളിപ്പിക്കാനുള്ള വെറും മായ മാത്രാണോ......??

""""""""""ഏട്ടനെന്താ ഒന്നും പറയാത്തേ.....?? സന്തോഷായില്ലേ ഏട്ടാ......??"""""""""""

"""""""""""വാവാച്ചി സത്യാണോ പൊന്നേ....??""""""""""

"""""""""""മ്മ്.......!!"""""""""""

കണ്ണുനീരിനിടയിലും ചിരിതൂകി മൂളി എന്നെ നോക്കുന്ന എന്റെ പെണ്ണ്.

""""""""""സന്തോഷായില്ലേന്ന് ചോദിച്ചില്ലേ....?? എന്റെ സന്തോഷം എങ്ങനാടി പെണ്ണേ ഞാൻ ബോധിപ്പിക്കുവാ.....??"""""""""

എന്റെ കണ്ണും ഇതിനോടകം നിറഞ്ഞ് കവിഞ്ഞിരുന്നു എന്നുള്ളത് വേറൊരു സത്യം.

"""""""""""എന്താ എന്റെ ചീക്കുട്ടിക്ക് ഞാനിപ്പോ തരാ.....??""""""""""

"""""""""ഏട്ടാ എനിക്ക് കിടക്കണം., അതുമീ നെഞ്ചിലെ ചൂട് കിട്ടി, കുറച്ച് നേരമേലും...!! ചീക്കുട്ടിക്കത് മതി."""""""""

""""""""""വാടാ......""""""""""

ചിരിയോടെ, കണ്ണുനീരോടെ അവളേം ചേർത്ത് പിടിച്ച് ഞാൻ നടന്നു. കിടക്കുമ്പോ എന്നെ

💬 Comments

View all comments